ചില ഓഹരികൾ നിക്ഷേപകരുടെ കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റിക്കും. മുന്നോട്ട് കുതിച്ച് പായുമെന്ന് കരുതുമ്പോൾ നേരെ എതിർ ദിശയിലേക്ക് ഓഹരി സഞ്ചരിക്കും. പക്ഷെ മനസാന്നിധ്യം കൈ വിടാതെ കാത്തിരിക്കുന്നവർക്ക് അതേ ഓഹരി വീണ്ടും മികച്ച ലാഭം നൽകും. അത്തരത്തിലുള്ള ഒരു ഓഹരിയാണ് സെല്ലോ വേൾഡിന്‍റേത്. കഴിഞ്ഞ ഒരു മാസത്തെ മോശം പ്രകടനത്തിന് ശേഷം ശക്തമായ തിരിച്ച് വരാണ് സെല്ലോ വേൾഡ് ഓഹരി നടത്തുന്നത്. ചാഞ്ചാട്ടങ്ങൾ കൊണ്ട് സമ്പന്നമായ ഏപ്രിൽ മാസത്തിൽ ഇതുവരെ 10 ശതമാനത്തിലധികം മുന്നേറ്റമാണ് സെല്ലോ വേൾഡ് നേടിയത്.
2023 നവംബർ 6-ന് എക്‌സ്‌ചേഞ്ചുകളിൽ കമ്പനി ലിസ്‌റ്റ് ചെയ്‌തു. ഏപ്രിൽ 15-ലെ കണക്കനുസരിച്ച്, സ്റ്റോക്ക് അതിൻ്റെ ഇഷ്യു വിലയായ 648 രൂപയ്‌ക്കെതിരെ 27 ശതമാനം ഉയർന്നു.

നിലവിലെ ഓഹരി വില
853 രൂപയാണ് നിലവിൽ ( 16-04-2024,1.00 PM) സെല്ലോ വേൾഡിന്‍റെ ഓഹരി വില. അഞ്ച് ദിവസത്തിനിടെ 3.94 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 7.49 ശതമാനം നേട്ടമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനി, ഓഹരി വിപണിയിൽ നിന്നും നേടിയത്. അതോടൊപ്പം ഒരു വർഷത്തിനിടെ 8 ശതമാനത്തോളം ലാഭം നേടാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
കുതിപ്പ് തുടരുമെന്ന് ബ്രോക്കറേജ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നത് സെല്ലോ വേൾഡ് ഓഹരി വരും ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തുമെന്നാണ്. അതുകൊണ്ടു തന്നെ 1,100 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ് ശുപാർശ ചെയ്യുന്നു.
ഏറ്റവും വൈവിധ്യമാർന്ന ഉപഭോക്തൃ കമ്പനിയാണ് സെല്ലോ. അതോടൊപ്പം ശക്തമായ ബ്രാൻഡ് പ്രശസ്തിയും വിതരണ വ്യാപ്തിയും കമ്പനിക്കുണ്ട്. ശക്തമായ നിർമ്മാണ പശ്ചാത്തലവും ഒപ്പം ബ്രാൻഡ് ഇക്വിറ്റി, പുതിയ ബിസിനസുകൾ വേഗത്തിൽ വികസിപ്പിക്കാനും വിപണിയിലെ പ്രമുഖരുമായി മത്സരിക്കാനും കമ്പനിക്ക് സാധിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നു.
സെല്ലോ വേൾഡ്
രാജ്യത്തെ പ്രമുഖ കൺസ്യൂമർ പ്രോഡക്ട്‌സ് കമ്പനി. എഴുത്തുപകരണങ്ങൾ, സ്‌റ്റേഷനറി, മോൾഡഡ് ഫർണീച്ചർ, കൺസ്യൂമർ ഹൗസ്‌വെയർ, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നു. കഴിഞ്ഞ ആറുമാസത്തിൽ ഓഹരി 8 ശതമാനം നൽകി.
വാർഷികാടിസ്ഥാനത്തിൽ കമ്പനിയുടെ വരുമാനം 32 ശതമാനം വർധിച്ചു. 2021- 22 സാമ്പത്തിക വർഷം വരുമാനം 1,359 കോടി രൂപയായിരുന്നു. 2022- 23 സാമ്പത്തിക വർഷം ഇത് 1,797 കോടിയായി. ഇതേ കാലയളവിൽ അറ്റാദായം 30 ശതമാനം വർധിച്ച് 220 കോടിയിൽ നിന്ന് 285 കോടിയായി.

ഓഹരി വിപണിയിൽ ഇന്ന്
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും ഇടിവിൽ തന്നെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 334.28 പോയിൻ്റ് താഴ്ന്ന് 73,065.50ലും നിഫ്റ്റി 86.50 പോയിൻ്റ് താഴ്ന്ന് 22,186 ലുമാണ് വ്യാപാരം ആരംഭിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധഭീതിയാണ് സൂചികകളെ തളർത്തുന്നത്. വിദേശ നിക്ഷേപകരയുടെ വർധിച്ചു വന്ന വില്പനയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും ഇടിവിന് ആക്കം കൂട്ടി.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി എനർജി, മെറ്റൽ, ഓട്ടോ, ഫാർമാ സൂചികകൾ നേട്ടത്തിലെത്തി. നിഫ്റ്റി ബാങ്ക്, റിയൽറ്റി, ഐടി സൂചികകൾ ഇടവിലാണ്. സ്മാൾ ക്യാപ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ നേട്ടത്തിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
