മാസത്തിൽ ചുരുങ്ങിയത് 30,000 രൂപ വരുമാനം ഉറപ്പിക്കാം; തുടങ്ങാം കേന്ദ്ര സർക്കാറിന്റെ ഈ ഫ്രാഞ്ചൈസി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംരംഭങ്ങൾ ആരംഭിക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും സൗകര്യപ്രദമായ മാർ​ഗങ്ങളാണ് ഫ്രാഞ്ചൈസികൾ. ശക്തമായ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നൊരാൾക്ക് കമ്പനികളുടെ പേരും ​ഗുണനിലവാരവും ഉപയോ​ഗിച്ച് തന്നെ മാർക്കറ്റിം​ഗ് നടക്കും. വിവിധ മേഖലകളിലുള്ള കമ്പനികൾ ഫ്രാ‍ഞ്ചൈസികൾ ആരംഭിക്കുന്നുണ്ട്. ചിലതിന് വലിയ പണ ചെലവ് ആവശ്യമാണ്.

കുറഞ്ഞ മുതൽ മുടക്കിൽ കേന്ദ്ര സർക്കാർ ഇൻസെന്റീവോടെ ആരംഭിക്കാവുന്ന ഫ്രാഞ്ചൈസികൾ കേന്ദ്രസർക്കാർ അനുവദിക്കുന്നുണ്ട്. ഇവയിലൊന്നാമ് ജൻ ഔഷധി കേന്ദ്രങ്ങൾ. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന (PMBJP) യ്ക്ക് കീഴിലാണ് ജൻഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. നടപടി ക്രമങ്ങളും വരുമാന രീതികളും പരിശോധിക്കാം.

എങ്ങനെ ആരംഭിക്കാം

ജന്‍ഔഷധി കേന്ദ്രം ആരംഭിക്കുന്നതിന് രജിസ്‌ട്രേഷന്‍ ആവശ്യമുണ്ട്. വ്യക്തികള്‍ക്കും എന്‍ജിഒകള്‍ക്കും ജന്‍ഔഷധി കേന്ദ്രം ആരംഭിക്കാം. ഇതിനുള്ള അപേക്ഷ ഓൺലൈനായും ഓഫ്‍ലൈനായും സമർപ്പിക്കാം. അപേക്ഷകർ 5000 രൂപ ഫീസ് അടയ്ക്കണം. ഇത് തിരികെ ലഭിക്കില്ല.

Also Read: നാല് പേർക്ക് ഒന്നിച്ച് ട്രെയിൻ ടിക്കറ്റെടുത്തു; ഒന്ന് മാത്രം ക്യാന്‍സല്‍ ചെയ്യാൻ സാധിക്കുമോ? വഴികളറിയാംAlso Read: നാല് പേർക്ക് ഒന്നിച്ച് ട്രെയിൻ ടിക്കറ്റെടുത്തു; ഒന്ന് മാത്രം ക്യാന്‍സല്‍ ചെയ്യാൻ സാധിക്കുമോ? വഴികളറിയാം

സ്ത്രീകൾ, പട്ടികജാതി, പട്ടിക വർ​ഗക്കാർ, മറ്റു ‌തിരഞ്ഞെടുക്കപ്പെട്ട വിഭാ​ഗങ്ങളിലുള്ളവർ എന്നിവർക്ക് ഫീസ് വേണ്ട. അപേക്ഷകർ ഫാര്‍മ ബിരുദധാരികളായിരിക്കണം. എന്‍ജിഒകളാണ് അപേക്ഷിക്കുന്നതെങ്കില്‍ ഫാര്‍മസിസ്റ്റ് ജീവനക്കാരുടെ വിവിരങ്ങള്‍ ഉള്‍പ്പെടുത്തണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തമായോ വാടകയ്‌ക്കോ എടുത്ത 120 ചതുരശ്ര അടി സ്ഥലം ജൻഔഷധി കേന്ദ്രം ആരംഭിക്കാൻ ആവശ്യമാണ്. കൃത്യമായ ലീസ് എഗ്രിമെന്‌റ് ആവശ്യമാണ്. സ്ഥലം കണ്ടെത്തേണ്ട ഉത്തരവാദിത്വം അപേക്ഷന്റേതാണ്. ഫാര്‍മസിസ്റ്റിന്റെ വിവരങ്ങളും രജിസ്‌ട്രേഷന്‍ നമ്പറും അപേക്ഷയോടൊപ്പം നൽകണം.

വ്യക്തി​ഗത അപേക്ഷകന് ആധാര്‍ പാന്‍ കാര്‍ഡ്, ഫാര്‍മിസസ്റ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, 2 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍, 6 മാസത്തെ ബാങ്ക് സ്റ്റേറ്റമെന്ഡറ്, ജിഎസ്ടി രജിസ്ട്രേഷൻ എന്നിവ ആവശ്യമാണ്. 

Also Read: എല്‍ഐസി പോളിസിയുണ്ടോ? കിടിലം ഓഫറുകളുള്ള 2 സൗജന്യ ക്രെഡിറ്റ് കാര്‍ഡുകൾ നേടാംAlso Read: എല്‍ഐസി പോളിസിയുണ്ടോ? കിടിലം ഓഫറുകളുള്ള 2 സൗജന്യ ക്രെഡിറ്റ് കാര്‍ഡുകൾ നേടാം

തൊട്ടടുത്ത് ജൻഔഷധി കേന്ദ്രമുണ്ടെങ്കിൽ പുതിയൊരെണ്ണം അനുവദിക്കില്ല, ഇതിനുള്ള ദൂര പരിധി ഇങ്ങനെയാണ്. 10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരത്തില്‍ 1 കിലോ മീറ്റര്‍ വ്യത്യാസത്തിലാണ് പുതിയ ജന്‍ഔഷധി കേന്ദ്ര ആരംഭിക്കാന്‍ അനുവദിക്കുക.

10 ലക്ഷത്തില്‍ കുറവ് ജനസംഖ്യായണെങ്കിൽ 1.50 കിലോ മീറ്റർ വ്യത്യാസത്തിലാണ് പുതിയ കേന്ദ്രം അനുവദിക്കുക. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് കാരറിലെത്തും. അപേക്ഷകന്‍ പ്രധാനമത്രി ഭാരതീയ ജന്‍ഔഷധി കേന്ദ്രത്തിന്റെ പേരില്‍ ​ഡ്ര​ഗ് ലൈസന്‍സ് എടുക്കണം. 

Also Read: ഈ ആഴ്ച സാമ്പത്തിക നേട്ടം ആർക്കൊക്കെ? അവിചാരിതമായ സാമ്പത്തിക പ്രയാസങ്ങള്‍ ഈ നാളുകാർക്ക്Also Read: ഈ ആഴ്ച സാമ്പത്തിക നേട്ടം ആർക്കൊക്കെ? അവിചാരിതമായ സാമ്പത്തിക പ്രയാസങ്ങള്‍ ഈ നാളുകാർക്ക്

സർക്കാറിൽ നിന്ന് ലഭിക്കുന്നത്

മരുന്നുകൾ വില്പന നടത്തി ലഭിക്കുന്ന വരുമാനത്തിനൊപ്പം കേന്ദ്ര സർക്കാർ പ്രത്യേക ഇൻവെന്റീവുകൾ നൽകും. വനിതകള്‍ക്കും ഭിന്നശേഷി, പട്ടികജാതി, പട്ടികവര്‍ഗക്കാക്കാരോ നടത്തുന്ന ജൻഔഷധി കേന്ദ്രത്തിന് പ്രത്യേക ഇന്‍സന്റീവ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നുണ്ട്.

ഫര്‍ണിച്ചര്‍ വാങ്ങാന്‍ 1.50 ലക്ഷവും കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്, പ്രിന്റർ സേവനങ്ങള്‍ക്ക് 50,000 രൂപയും ലഭിക്കും. ഇവ ബില്ല് ഹാജരാക്കുന്ന മുറയ്ക്ക് റീഇംപേഴ്‌സ്‌മെന്റ് ചെയ്യും. ഇതുകൂടാതെ എല്ലാ സംരംഭകര്‍ക്കും ലഭിക്കുന്ന ഇന്‍സെന്റീവും ഉണ്ട്. പിഎംബിഐ സോഫ്റ്റ്‍വെയറുമായി ലിങ്ക് ചെയ്യുമ്പോൾ 5 ലക്ഷം രൂപ വരെയുള്ള ഇൻസെന്റീവ് ലഭിക്കും. മാസ പര്‍ച്ചേസിന്റെ 15 ശതമാനം പരമാവധി 15000 രൂപ മാസത്തിൽ ലഭിക്കും. 5 ലക്ഷം രൂപ വരെ ഇങ്ങനെ നേടാം.

മാസത്തിൽ ചുരുങ്ങിയത് 30,000 രൂപ വരുമാനം ഉറപ്പിക്കാം; തുടങ്ങാം കേന്ദ്ര സർക്കാറിന്റെ ഈ ഫ്രാഞ്ചൈസി

മാസ വരുമാനം

മരുന്നു വിലയുടെ 20 ശതമാനം ഇന്‍സെന്റീവായി ലഭിക്കുന്നതാണ് പ്രധാന വരുമാന മാര്‍ഗം. മാസം ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വിൽക്കാൻ കഴിയുമെങ്കിൽ വിൽപ്പനയുടെ 20 ശതമാനം കമ്മീഷൻ ലഭിച്ചാൽ 20,000 രൂപ വരുമാനം ലഭിക്കും. കൂടാതെ ഓരോ മാസവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് 15 ശതമാനം ഇന്‍സന്റീവ് ലഭിക്കും. ഇതു പരമാവധി 15,000 രൂപ വരെയാകും. ഉദാഹരണത്തിന് ഒരു മാസം മൂന്നു ലക്ഷം രൂപയുടെ കച്ചവടം നടന്നാല്‍ 60,000 രൂപയുടെ ലാഭം ലഭിക്കും.

Read more about: business
English summary

Central Government Franchise Of Jan Aushadi Will Help You To Make 30,000 Rs Monthly Income

Central Government Franchise Of Jan Aushadi Will Help You To Make 30,000 Rs Monthly Income, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X