കൊറോണ വൈറസിന്റെ വ്യാപനം കുറയുമ്പോൾ രണ്ടാം പാദത്തിന്റെ അവസാനത്തിൽ മറ്റൊരു സാമ്പത്തിക പാക്കേജ് പ്രതീക്ഷിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സെൻട്രൽ ബോർഡ് ഡയറക്ടർ എസ്. ഗുരുമൂർത്തി പറഞ്ഞു. അതിനായി സർക്കാർ കമ്മി ധനസമ്പാദനം നടത്തേണ്ടതുണ്ടെന്നും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ ഉത്തേജനം ആഭ്യന്തര ആവശ്യത്തിൽ നിന്നാണ് വരേണ്ടത്, അതേസമയം ബാങ്ക് വായ്പകൾ തള്ളുന്നത് പോലുള്ള നടപടികൾ പരിമിതികളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകൾക്ക് വളർച്ച വർദ്ധിപ്പിക്കാൻ കഴിയില്ല. കൂടുതൽ ഇടിവ് തടയാൻ മാത്രമേ ബാങ്കുകൾക്ക് കഴിയൂ. വളർച്ചയുടെ ഉത്തേജനം ആഭ്യന്തര ആവശ്യത്തിൽ നിന്നാണ് വരേണ്ടത്. അന്തിമ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോൾ വളർച്ച കൈവരിക്കാനാകുമെന്നും ഗുരുമൂർത്തി പറഞ്ഞു. ഭാരത് ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ബിസിനസുകാരുമായി നടത്തിയ വീഡിയോ കോളിലാണ് ഗുരുമൂർത്തി ഇക്കാര്യം പറഞ്ഞത്. സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അന്തിമമല്ല. കാരണം കൊവിഡ് സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 4 മുതൽ 6.8 ശതമാനം വരെ കുറയുമെന്ന് സാമ്പത്തിക നിരീക്ഷകർ പ്രവചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തിൽ ഇന്ത്യ സമ്പദ്‌വ്യവസ്ഥ തിരിച്ചുപിടിക്കുമെന്നും അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം മുതൽ ഇത് ദൃശ്യമാകുമെന്നും ഗുരുമൂർത്തി പ്രത്യാശ പ്രകടിപ്പിച്ചു. വായ്പാ വളർച്ച വർദ്ധിപ്പിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ ഇപ്പോൾ അനുയോജ്യമായ നയങ്ങളാണ് പിന്തുടരുന്നതെന്നും ഗുരുമൂർത്തി പറഞ്ഞു.
മെയ് 13-നാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവസാന ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഭൂമി, തൊഴിൽ,മൂലധനം, സംരംഭങ്ങൾ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പാക്കേജിൽ ജനങ്ങൾക്ക് നേരിട്ടു പ്രയോജനം ലഭിയ്ക്കുന്ന പ്രഖ്യാപനങ്ങൾ കുറവായിരുന്നു എന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications