ന്യൂ ഡൽഹി: വിദ്യാഭ്യാസ വായ്പകൾ എഴുതി തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്പകൾ എഴുതി തള്ളുന്ന പരിഗണന ഇല്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പൊതുമേഖലാ ബാങ്കുകൾ നൽകിയ കണക്ക് പ്രകാരം കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ വിദ്യാഭ്യാസ വായ്പാ കുടിശ്ശികയിൽ വൻ വർദ്ധനവുണ്ടായി.
2016-17 സാമ്പത്തിക വർഷം മുതൽ 2019 വരെയുള്ള കണക്ക് അനുസരിച്ച്, വിദ്യാഭ്യാസ വായ്പകളുടെ കുടിശ്ശിക തുക 67,685.59 കോടിയിൽ നിന്ന് 75,450.68 കോടി രൂപയായി ഉയർന്നെന്നാണ് നിർമ്മല സീതാരാമൻ ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ അറിയിച്ചത്.

പൊതുമേഖലാ ബാങ്കുകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാലോ ബാങ്കുകളുടെ സമ്മർദ്ദത്താലോ വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാടെ സമ്മർദ്ദത്തിലൂടെയല്ലാതെ വിദ്യാഭ്യാസ വായ്പകൾ തിരിച്ച് അടയ്പ്പിക്കുന്നതിനായി ബാങ്കുകൾ മുൻകൈയ്യെടുക്കമെന്നും. നിലവിൽ വിദ്യാഭ്യാസ വായ്പകൾ എഴുതി തള്ളുന്നതിനെ കുറിച്ചുള്ള ആലോചനകൾ ഇല്ലെന്നും ലോക് സഭയിൽ എഴുതി തയ്യാറാക്കിയ മറുപടി പ്രസ്താവനയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
