കൊവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നില്ലെന്നും ഇവരുടെ ജോലിയും ശമ്പളവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയച്ചു. ഇപ്പോഴത്തെ കൊവിഡ് 19 വ്യാപനം ഒരു 'ദുരന്തസാഹചര്യമായി' വിശേഷിപ്പിച്ച്, ലേബര്‍ സെക്രട്ടറി ഹീരാലാല്‍ സമാരിയ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കാണ് കത്തെഴുതിയത്.
ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍, പൊതുഡ, സ്വകാര്യ സംരംഭങ്ങളിലെ എല്ലാ തൊഴിലുടമകള്‍ക്കും അവരുടെ ജീവനക്കാരെ, പ്രത്യേകിച്ച് കാഷ്വല്‍ അല്ലെങ്കില്‍ കരാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതോ വേതനം കുറയ്ക്കുകയോ ആയ നടപടികള്‍ ഒഴിവാക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു. ഏതെങ്കിലുമൊരു ജീവനക്കാരന് അവധിയെടുക്കുകയാണെങ്കില്‍, ഈ കാലയളവിലെ വേതനത്തില്‍ യാതൊരു കിഴിവുമില്ലാതെ ആ വ്യക്തിയെ ജോലിയില്‍ കണക്കാക്കണം. കൂടാതെ, കൊവിഡ് 19 കാരണം ജോലിസ്ഥലം പ്രവര്‍ത്തനരഹിതമാണെങ്കില്‍, അത്തരം യൂണിറ്റുകളിലെ ജീവനക്കാരെ ഡ്യൂട്ടിയിലാണെന്ന് കണക്കാക്കുമെന്നും ചീഫ് സെക്രട്ടറിമാര്‍ക്കെഴുതിയ കത്തില്‍ ലേബര്‍ സെക്രട്ടറി വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതന വെട്ടിക്കുറവോ ജോലി അവസാനിപ്പിക്കലോ നേരിടേണ്ടി വരില്ലെന്ന് ഉറപ്പുവരുത്താന്‍ സമാനമായ കത്ത് കേന്ദ്ര വ്യവസായ മന്ത്രാലയത്തിനും ലേബര്‍ സെക്രട്ടറി അയച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയോ വേതനം കുറയ്ക്കുകയോ ചെയ്യുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയും ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തുകയും മാത്രമല്ല, പകര്‍ച്ചവ്യാധിയെ നേരിടാനുള്ള അവരുടെ മനോവീര്യം ഇല്ലാതാക്കുകയും ചെയ്യുമെന്നും സമാരിയ എഴുതി.
നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ വേതനവും ജോലിയും സംരക്ഷിക്കാന്‍ ദില്ലി, മഹാരാഷ്ട്ര എന്നീ രണ്ടു സംസ്ഥാനങ്ങളെങ്കിലും ഇതിനകം തൊഴിലുടമകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സമാന ആവശ്യം തന്നെയാണ് വിവിധ ട്രേഡ് യൂണിയനുകളും ഉന്നയിക്കുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ എല്ലാ കരാര്‍, കാഷ്വല്‍, ഔട്ട്സൊഴ്സ് ജീവനക്കാരുടെയും വേതനം പതിവുപോലെ നല്‍കേണ്ടതാണെന്ന് എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളെയും അനുബന്ധ സ്ഥാപനങ്ങളെയും ധനമന്ത്രാലയം അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
