അതിഥി തൊഴിലാളികൾക്കുള്ള ട്രെയിൻ ടിക്കറ്റിൽ 85% കേന്ദ്ര സബ്സിഡി; 15% നൽകേണ്ടത് സംസ്ഥാനങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിനുകൾക്ക് 85 ശതമാനം ടിക്കറ്റ് നിരക്ക് റെയിൽ‌വേ സബ്‌സിഡി നൽകിയിട്ടുണ്ടെന്നും ബാക്കി 15 ശതമാനം സംസ്ഥാന സർക്കാർ നൽകണമെന്നും ബിജെപി അറിയിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ നിർദ്ദേശം. ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനും ടിക്കറ്റിനായി പണം നൽകാമെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു.

 

മധ്യപ്രദേശ് സർക്കാർ അങ്ങനെ ചെയ്യുന്നുണ്ടെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടും ഇത് പാലിക്കാൻ ബിജെപി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റെയിൽ‌വേയ്ക്ക് നേരെ നടത്തിയ ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎം കെയർ ഫണ്ടിലേക്ക് റെയിൽവേ 151 കോടി രൂപ സംഭാവന നൽകിയതായും അദ്ദേഹം പറഞ്ഞു.

ഐആർസിടിസി മൂന്ന് ട്രെയിനുകളുടെ ബുക്കിംഗ് ഏപ്രിൽ 30 വരെ റദ്ദാക്കി, ലോക്ക് ഡൌൺ നീട്ടുമോ?

അതിഥി തൊഴിലാളികൾക്കുള്ള ട്രെയിൻ ടിക്കറ്റിൽ 85% കേന്ദ്ര സബ്സിഡി; 15% നൽകേണ്ടത് സംസ്ഥാനങ്ങൾ

ടിക്കറ്റുകൾ സ്റ്റേഷനിൽ വിൽപ്പനയ്ക്കു വയ്ക്കരുതെന്ന് കൃത്യമായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. റെയിൽവേ ടിക്കറ്റ് നിരക്കിൽ 85% സബ്സിഡിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾ 15% നൽകണം. സംസ്ഥാന സർക്കാരുകൾക്ക് വേണമെങ്കിൽ ഇതു നൽകാം. മധ്യപ്രദേശ് നൽകുന്നുമുണ്ട്. കോൺഗ്രസ് സർക്കാരുകളോട് ഈ മാതൃക പിന്തുടരാൻ ആവശ്യപ്പെടുക' - സാംബിത് പാത്ര ട്വീറ്റ് ചെയ്തു.

അതിഥി തൊഴിലാളികൾക്കായി ഓടുന്ന ശ്രമിക് എക്സ്പ്രസിൽ ആകെ 1,200 ടിക്കറ്റുകളാണ് ഉള്ളതെന്നും ഇത് റെയിൽവേ സംസ്ഥാന സർക്കാരുകൾക്കാണ് നൽകുന്നതെന്നും പാത്ര പറയുന്നു. സംസ്ഥാനങ്ങൾ തുക നൽകിയശേഷം ടിക്കറ്റുകൾ തൊഴിലാളികൾക്ക് നൽകണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും പാത്ര വ്യക്തമാക്കി. ഇനി മുതൽ റെയിൽ യാത്ര സൌജന്യമാകുമെന്നതിനാൽ നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾ പണം നൽകേണ്ടതില്ലെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയും ട്വീറ്റ് ചെയ്തു. റെയിൽ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസുമായി സംസാരിച്ചിരുന്നെന്നും ടിക്കറ്റ് നിരക്കിന്റെ 85% കേന്ദ്ര സർക്കാരും ബാക്കി 15% സംസ്ഥാനങ്ങളും വഹിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം മന്ത്രാലയം ഇറക്കുമെന്നും സ്വാമി ട്വീറ്റിലൂടെ പറഞ്ഞു.

 

ട്രെയിൻ റദ്ദാക്കൽ, ട്രെയിൻ ടിക്കറ്റ് റീഫണ്ട്; സുപ്രധാന വിവരങ്ങളുമായി ഐആർസിടിസി

English summary

Central subsidy on 85% of train fares for migrant workers; States pay 15% | അതിഥി തൊഴിലാളികൾക്കുള്ള ട്രെയിൻ ടിക്കറ്റിൽ 85% കേന്ദ്ര സബ്സിഡി

The BJP said the railway subsidy has provided 85 per cent fare for special trains to accommodate migrant workers and the remaining 15 per cent will be provided by the state government. Read in malayalam.
Story first published: Monday, May 4, 2020, 14:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X