വിദേശ നിക്ഷേപകരുടെ വില്‍പ്പന കൊണ്ടും അടുത്തിടെ വിപണിയിലുണ്ടായ തിരുത്തലിലും ഏറ്റവുമധികം വിലയിടിവു നേരിട്ടത് ബാങ്കിംഗ് ഓഹരികളാണ്. ഇതോടെ മിക്ക ബാങ്ക് ഓഹരികളിലും 15 മുതല്‍ 40 ശതമാനത്തോളം വില താഴ്ന്നു. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലേക്കും എത്തി. ഇതേസമയം, രാജ്യത്തിന്റെ വിവിധ സാമ്പത്തിക സൂചകങ്ങളും ജിഡിപി വളര്‍ച്ചാ നിരക്കുകളുമടക്കം രാജ്യത്തിന്റെ സമ്പദ്ഘടന തിരിച്ചു വരവിന്റെ പാതയിലാണെന്ന് സൂചിപ്പിക്കുന്നു. സമ്പദ്ഘടന ശക്തിപ്പെടുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നും ബാങ്കിംഗ് മേഖലയാണ്. അതിനിടെ, രാജ്യത്തെ പ്രമുഖ സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിക്ഷേപം നിര്‍ദേശിച്ച് മുന്‍നിര ബ്രോക്കറേജ് സ്ഥാപനം സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി.
സ്മോള്‍ ഫിനാന്‍സ് ബാങ്ക്
2015-ലാണ് റിസര്‍വ് ബാങ്ക് ചെറുകിട ബാങ്കുകള്‍ക്ക് (സ്മോള്‍ ബാങ്ക്) പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. പരമ്പരാഗത വാണിജ്യ ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന അടിസ്ഥാന ജനവിഭാഗങ്ങളേും കര്‍ഷകരും ചെറുകിട ബിസിനസുകാരും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് കൂടുതല്‍ വായ്പ സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പാ കൊടുക്കുന്നതും ഉള്‍പ്പെടെ പ്രാഥമിക ബാങ്കിംഗ് സേവനങ്ങളെല്ലാം സ്മോള്‍ ഫിനാന്‍സ് ബാങ്കിനും നല്‍കാനാകും. എന്നാല്‍ വായ്പയുടെ 75 ശതമാനവും മുന്‍ഗണനാ മേഖലയിലാകണം വിതരണം ചെയ്യേണ്ടത്. കൂടാതെ ആകെ വായ്പയുടെ 50 ശതമാനവും 25 ലക്ഷത്തില്‍ താഴേയുമായിരിക്കണം. ബാങ്കുകള്‍ക്ക് 200 കോടി രൂപയെങ്കിലും പ്രവര്‍ത്തന മൂലധനം ഉണ്ടായിരിക്കണം എന്ന നിബന്ധനകളും ബാധകമാണ്.
ഉജജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
2015-ല്‍ റിസര്‍വ് ബാങ്ക്, ചെറുകിട ബാങ്കിംഗ് ലൈസന്‍സ് അനുവദിച്ച 10 ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. ബെംഗളൂരുവാണ് ആസ്ഥാനം. 2005-ല്‍ ബാങ്ക് ഇതര സ്ഥാപനമായാണ് (NBFC) തുടക്കം. നിലവില്‍ 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തെ 248 ജില്ലകളില്‍ ബിസിനസ് സാന്നിധ്യമുണ്ട്. 60 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്കായി 575 സേവന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ബാങ്കിന് 16,000-ലധികം ജീവനക്കാരുമുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി ഉജ്ജീവന് ബാങ്കിന്റെ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ചയുണ്ട്. എന്നാല്‍ കോവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം പ്രവര്‍ത്തന ലാഭത്തില്‍ വന്‍ ഇടിവുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ വരുമാനം 645 കോടി രൂപയാണ്. അറ്റ നഷ്ടം 273 കോടി രൂപയും. ബാങ്കിന്റെ 83.32 ശതമാനം ഓഹരികളും പ്രമോട്ടര്‍മാര്‍ കൈവശം വച്ചിരിക്കുന്നു. ഇവയില്‍ പ്ലഡ്ജ് (ഈട് നല്‍കുക) ഇല്ല. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.19 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ 15.37 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
വിലക്കുറവ്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരികൡ 50 ശതമാനത്തിലധികം വിലിയിടിവ് നേരിട്ടു. എന്നാല്‍ കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ 15 ശതമാനത്തോളം ഓഹരി വില വര്‍ധിച്ചു. നിലവില്‍ 3,681 കോടി രൂപയാണ് വിപണി മൂലധനം. പ്രതിയോഹരി ബുക്ക് പ്രൈസ് വാല്യു 17.21 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 44.60 രൂപയും കുറഞ്ഞ വില 17 രൂപയുമാണ്.
ലക്ഷ്യ വില 31
വെള്ളിയാഴ്ച ഓഹരികളില്‍ 7 ശതമാനത്തോളം കുതിച്ച് 21.30 രൂപയിലാണ് ഉജജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് (BSE: 542904, NSE: UJJIVANSFB) ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 31 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications