വിപണികള്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തെന്നിവീണീരിക്കുകയാണ്. ആഗോള വ്യാപകമായി നേരിടുന്ന പണപ്പെരുപ്പ ഭീഷണി, കോവിഡ് വകഭേദത്തിന്റെ വ്യാപനം സംബന്ധിച്ച ആശങ്കകളാണ് വിപണിയെ പ്രതികൂലമായി സ്വാധീനിച്ചേക്കുന്നത്. എങ്കിലും അടിസ്ഥാനപരമായി സമ്പദ് ഘടന ശക്തമായി തുടരുന്നതിനാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച ഓഹരികളെ കണ്ടെത്തി നിക്ഷേപം നടത്താമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി 39 ശതമാനം നേട്ടം നല്‍കിയേക്കാവുന്ന മൈനിങ് സ്റ്റോക്കും ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വേദാന്ത ലിമിറ്റഡ്
ഖനന വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനിയാണ് വേദാന്ത ലിമിറ്റഡ്. സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, സെസ ഗോവ എന്നിങ്ങനെ ആയിരുന്നു പൂര്‍വനാമം. 1965-ലാണ് കമ്പനി സ്ഥാപിച്ചത്. പ്രധാനമായും ഗോവ, കര്‍ണാടക, രാജസ്ഥാന്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഖനനം നടത്തുന്നത്. ഇരുമ്പയിര്, ചെമ്പ്, അലുമിനീയം, സ്വര്ണയിര് എന്നിവയാണ് പ്രധാനമായും ഖനനം ചെയ്യുന്നത്. വിവിധ വിഭാഗങ്ങളിലേക്ക് വൈവിധ്യവത്കരിക്കപ്പെട്ട കമ്പിനയുടെ വിപണി മൂല്യം 1,23,165 കോടി രൂപയാണ്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 31,074 കോടി രൂപയാണ് വേദാന്ത ലിമിറ്റഡിന്റെ സംയോജിത വരുമാനം. ഇത് ആദ്യ പാദത്തേക്കാള്‍ 6.60 % വര്‍ധനവാണ് കാണിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 43 % വര്‍ധനവും കൈവരിച്ചിട്ടുണ്ട്. രണ്ടാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 5,812 കോടി രൂപയാണ്. ഡിസംബര്‍ 17-ന് ഓഹരിയൊന്നിന് 13.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങള്ളിലെ ബിസിനസ് സംരംഭങ്ങള്‍ വേര്‍പ്പെടുത്തി പ്രത്യേക കമ്പനികളാക്കാനും പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഓഹരി പങ്കാളിത്തം
മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് വേദാന്ത ലിമിറ്റഡില്‍ (BSE: 500295, NSE: VEDL) 65.18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രമോട്ടര്‍മാര്‍ ഓഹരി പങ്കാളിത്തം ഗണ്യമായ രീതിയില്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 127 % നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ 10 ശതമാനം മാത്രമാണ് ഓഹരികളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഓഹരി വിലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരാഴ്ചയ്ക്കിടെ 5 ശതമനത്തോളം ഓഹരി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്.
ലക്ഷ്യ വില 460
നിലവില്‍ 332 രൂപ നിലവാരത്തിലാണ് വേദാന്ത ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 460 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 39 ശതമാനത്തോളം നേട്ടം കരസ്ഥാമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 385.90 രൂപയും കുറഞ്ഞ വില 130 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications