തുടര്‍ച്ചയായ ഇടിവിനു ശേഷം ഓഹരി വിപണി തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്കി പ്രധാന സൂചികകള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പുള്‍ബാക്ക് റാലിയുണ്ടാകുമെന്ന പ്രതീക്ഷയിലും മിക്ക ഓഹരികളും തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ വിലയിലേക്ക് എത്തിയതിനെ തുടര്‍ന്ന് അനുഭവപ്പെട്ട നിക്ഷേപക താത്പര്യവുമൊക്കെയാണ് ആദ്യത്തെ തകര്‍ച്ചയ്ക്കു ശേഷം ശക്തമായി തിരിച്ചുവരാന്‍ വിപണിയെ സഹായിച്ചത്. ഇതിനിടെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട ഒരു ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ച് രംഗത്തെത്തി. 70 ശതമാനത്തിലധികം നേട്ടമാണ് പ്രവചിക്കുന്നത്.
ആദിത്യ ബിര്‍ള സണ്‍ ലൈഫ്
സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ കമ്പനിയാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി (BSE:543374, NSE: ABSLAMC). ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആദിത്യ ബിര്‍ളയുടെ കീഴിലുള്ള ആദിത്യ ബിര്‍ള കാപ്പിറ്റല്‍ ലിമിറ്റഡിന്റേയും കാനഡയിലെ സണ്‍ ലൈഫ് എഎംസിയുടേയും സംയുക്ത സംരംഭമായി 1994-ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. 2,73,642 കോടി രൂപയിലേറെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. നിലവില്‍ സമാന വിഭാഗത്തിലെ വിപണി വിഹിതത്തില്‍ നാലാം സ്ഥാനത്തുണ്ട്. കമ്പനിയുടെ മിക്ക പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍വത്കരിച്ചിട്ടുണ്ട്.
നിറം മങ്ങിയ ലിസ്റ്റിങ്
ഒക്ടോബര്‍ 11-നാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യപ്പെട്ടത്. 5 രൂപ മുഖവിലയുള്ള ഓഹരികള്‍ 712 രൂപയിലാണ് ഇഷ്യൂ ചെയ്യപ്പെട്ടത്. അനുവദിക്കപ്പെട്ട ഓഹരികളുടെ 5 മടങ്ങ് അപേക്ഷകളാണ് പ്രാഥമിക ഓഹര വില്‍പ്പനയുടെ സമയത്ത് രേഖപ്പെടുത്തിയത്. എങ്കിലും ലിസ്റ്റിങ് ദിനത്തില്‍ 2 ശതമാനത്തോളം ഓഹരിയില്‍ വിലയിടിവുണ്ടായി. നിലവില്‍ ലിസ്റ്റ് ചെയ്യപ്പെട്ട വിലയില്‍ നിന്നും 18 ശതമാനത്തോളം വിലക്കുറവിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
പ്രവര്‍ത്തനം
'ആദിത്യ ബിര്‍ള സണ്‍ ലൈഫ്, വിപണിയിലെ എതിരാളികളേക്കാള്‍ പ്രവര്‍ത്തന മികവ് പുലര്‍ത്തുന്ന സ്ഥാപനമാണ്. നിലവില്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന ആസ്തികളില്‍ നിന്നും 17-20 ബേസിസ് പോയിന്റ് നേട്ടവും വരുമാനത്തിന്റെ സാമ്പത്തിക അനുപാതമായ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 35- 40 ശതമാനവുമാണ്. പോളിസികളില്‍ ഗണ്യമായ പങ്കും എസ്ഐപി (SIP) വിഭാഗത്തിലായതും അനുകൂല ഘടകങ്ങളാണ്' സെന്‍ട്രം പുറത്തുവിട്ട റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്യ വില 1,000
ഓഹരി വില 575 രൂപയില്‍ നില്‍ക്കുമ്പോഴാണ് സെന്‍ട്രം ബ്രോക്കിങ്, ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശിച്ചത്. ഇവിടെ നിന്നും 1,000 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഇതിലൂടെ 70 ശതമാനത്തോളം നേട്ടം ലഭിക്കുമെന്നാണ് പ്രവചവനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications