വിപണിയിലെ അഭൂതപൂര്‍വമായ മുന്നേറ്റത്തിന് പ്രതിബന്ധങ്ങള്‍ വന്നിരിക്കുന്നു. പണപ്പെരുപ്പവും അതിനെ തുടര്‍ന്നുളള പലിശ നിരക്കിലെ വര്‍ധനവും ഒമിക്രോണും പോലുള്ള ഭീഷണികളാണ് വിപണിയെ പ്രതികൂലമായി സ്വാധീനിക്കുന്നത്. എങ്കിലും ഇന്ത്യന്‍ സമ്പദ് ഘടന അടിസ്ഥാനപരമായി ശക്തമാണെന്നതിനാല്‍ ദീര്‍ഘകാലയളവില്‍ നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കും. അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഓഹരികള്‍ കണ്ടെത്തി നിക്ഷേപിച്ചാല്‍ വിപണിയിലെ ചാഞ്ചാട്ടത്തിനിടെയിലും ആദായം നേടാനാകും. അത്തരത്തില്‍ കട ബാധ്യതകളില്ലാത്തവും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതുമായ പൊതു മേഖലാ സ്ഥാപനത്തിന്റെ ഓഹരി നിര്‍ദേശിച്ച് ബ്രോക്കറേ്ജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി.
എന്‍എംഡിസി ലിമിറ്റഡ്
ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് ഉല്പാദകരാണ് ഹൈദരാബാദ് ആസ്ഥാനമായ എന്‍എംഡിസി ലിമിറ്റഡ്. സ്റ്റീല്‍ മന്ത്രാലയത്തിന് കീഴില്‍ 1958 മുതല്‍ കമ്പനി പ്രവര്‍ത്തിച്ചു വരുന്നു. ഇരുമ്പയിര് കൂടാതെ മറ്റു മൂലകങ്ങളുടെ ഖനനത്തിലും വില്പനയിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. കൂടാതെ വിദേശ വിപണിയിലേക്കും അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നു്. ഇരുമ്പ്, ചെമ്പ്, ലൈംസ്റ്റോണ്‍, ഡോളമൈറ്റ്, ജിപ്സം, ബെന്റൊണൈറ്റ്, ഡയമണ്ട്, ടിന്, മാഗ്നെസൈറ്റ്, ടങ്സ്റ്റണ്‍, ഗ്രാഫൈറ്റ്, ബീച്ച് സാന്‍ഡ് എന്നിവയുടെ പര്യവേഷണത്തിലാണ് കമ്പനി പ്രധാനമായും പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. എന്‍എംഡിസി പവര്‍ ലിമിറ്റഡ് എന്ന ഉപ കമ്പനിയും 2011 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എന്‍എംഡിസിയുടെ ( NSE: NMDC; BSE: 526371 ) സംയോജിത വരുമാനം 6,882.44 കോടി രൂപയാണ്. ഇത് ആദ്യ പാദത്തിലെ വരുമാനത്തേക്കാള്‍ 3.4 ശതമാനം വര്‍ധനവാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 196.83 ശതമാനവും വരുമാനം വര്‍ധിച്ചു. അതേസമയം, രണ്ടാം പാദത്തിലെ അറ്റാദായം 2,338.63 കോടി രൂപയാണ്.
മൂല്യമേറിയത്
ഖനന വ്യവസായ ലോകത്തെ വമ്പന്‍ കമ്പനിയായ എന്‍എംഡിസിക്ക് കടബാധ്യത ഇല്ലെന്ന് തന്നെ പറയാം. കഴിഞ്ഞ മൂ്ന്ന് വര്‍ഷമായി കമ്പനിയുടെ അറ്റാദായത്തില്‍ 18 ശതമാനവും 5 വര്‍ഷ കാലയളവില്‍ 15.7 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കൂടാതെ, 1995 മുതല്‍ സ്ഥിരമായി ഓഹരിയുടമകള്‍ക്ക് ലാഭ വിഹിതം നല്കുന്ന കമ്പനി കൂടിയാണ് എന്‍എംഡിസി. നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ സാമ്പത്തിക ഭദ്രതയും മൂല്യവും ആകര്‍ഷകമാണ്.
ലക്ഷ്യ വില 176
നിലവില്‍ 135 രൂപ നിലവാരത്തിലാണ് എന്‍എംഡിസിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും സമീപ ഭാവിയിലേക്ക് 176 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ സമീപ ഭാവിയിൽ 30 ശതമാനം നേട്ടം സ്വന്തമാക്കാനാകും എന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 213.15 രൂപയും കുറഞ്ഞ വില 103.60 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications