വിപണിയിലെ തകര്‍ച്ച വിഷയമല്ല; 94 രൂപയുടെ ഈ സിമന്റ് ഓഹരി 25% ലാഭം നല്‍കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന കൃത്യമായ സൂചനകള്‍ നല്‍കി കഴിഞ്ഞു. ഇതിന്റെ പ്രതികൂല സ്വാധീനമെന്നവണ്ണം, വെള്ളിയാഴ്ച എന്‍എസ്ഇ-യുടെ സൂചികയായ നിഫ്റ്റിയും ഏറെ നിര്‍ണായക നിലവാരമായ 17,000 താഴെയായാണ് വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും നിലവിലെ തിരുത്തല്‍ താത്കാലികം മാത്രമാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അടിസ്ഥാനപരമായ മികച്ച ഓഹരികളില്‍ കണ്ടെത്തി നിക്ഷേപം പരിഗണക്കാമെന്നും പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി 25 ശതമാനം നേട്ടം നല്‍കിയേക്കാവുന്ന സിമന്റ് ഓഹരികളും ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

സ്റ്റാര്‍ സിമന്റ്

സ്റ്റാര്‍ സിമന്റ്

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരാണ് സ്റ്റാര്‍ സിമന്റ് ലിമിറ്റഡ്. 2001-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യായമായ വിലയും ഗുണമേന്മ കൊണ്ടും മേഖലയിലെ ജനപ്രീതിയാര്‍ജിച്ച സിമന്റ് കമ്പനിയാണിത്. ഉയര്‍ന്ന ഗുണനിലവാരത്തിലുളള ചുണ്ണാമ്പുകല്ല് കിട്ടുന്ന മേഘാലയില്‍ ഇവര്‍ക്ക് വന്‍കിട പ്ലാന്റ് ഉണ്ട്. കൂടാതെ, ആസാമിലെ ഗുവാഹത്തിയിലും പശ്ചിമ ബംഗാളിലും സിമന്റ് ഉത്പാദന ശാലകളുണ്ട്. പോര്‍ട്ട്‌ലാന്റ് സിമന്റ്, പോര്‍ട്ട്‌ലാന്റ് പൊസോലന സിമന്റ്, പോര്‍ട്ട്‌ലാന്റ് സ്ലാഗ് സിമന്റ്, ആന്റി റസ്റ്റ് സിമന്റ് എന്നിങ്ങനെ വിവിധ തരത്തിലുള്ള സിമന്റ് നിര്‍മക്കുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 3,897 കോടി രൂപയാണ്.

Also Read: കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞു; ഈ സ്‌മോള്‍ കാപ് ഓട്ടോ സ്റ്റോക്കില്‍ 27% ലാഭം നേടാംAlso Read: കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞു; ഈ സ്‌മോള്‍ കാപ് ഓട്ടോ സ്റ്റോക്കില്‍ 27% ലാഭം നേടാം

സമ്പത്തികം

സമ്പത്തികം

സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 415.26 കോടി രൂപയാണ് സ്റ്റാര്‍ സിമന്റ്‌സ് ലിമിറ്റഡ് ( BSE: 540575, NSE: STARCEMENT ) വരുമാനം നേടിയത്. ഇത് മുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം ഇടിവാണ് കാണിക്കുന്നത്. രണ്ടാം പാദത്തില്‍ 46.53 കോടി രൂപയാണ് അറ്റാദായം നേടിയത്. ലാഭത്തിലും 31 ശതമാനം ഇടിവുണ്ട്. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനിലും ഇടിവുണ്ട്.

Also Read: വില കൂട്ടി; പ്രകൃതി വാതകം വില്‍ക്കുന്ന 3 കമ്പനികളുടെ ഓഹരികൾ കുതിക്കും; 35% ലാഭം നേടാംAlso Read: വില കൂട്ടി; പ്രകൃതി വാതകം വില്‍ക്കുന്ന 3 കമ്പനികളുടെ ഓഹരികൾ കുതിക്കും; 35% ലാഭം നേടാം

ഓഹരി പങ്കാളിത്തം

ഓഹരി പങ്കാളിത്തം

നിലവില്‍ മുഖ്യ പ്രമോട്ടര്‍മാര്‍ക്ക്, സ്റ്റാര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ 66.89 ശതമാനം ഓഹരി കൈവശമുണ്ട്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.51 ശതമാനവും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.14 ശതമാനവും കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തെ ശരാശരി നിലവാരം നോക്കിയാല്‍ ഓഹരി വിലയില്‍ വര്‍ധനയുണ്ടായിട്ടില്ല. എന്തായാലും ഭൂരിഭാഗം വിപണി നിരീക്ഷകരും കോവിഡ് പ്രതിസന്ധി മാറിക്കഴിയുമ്പോള്‍ സ്റ്റാര്‍ സിമന്റ്‌സിന്റെ വരുമാനത്തിലും ലാഭത്തിലും വര്‍ധനയുണ്ടാകുമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Also Read: കടങ്ങളില്ല; മികച്ച പ്രവര്‍ത്തനവും; 135 രൂപയുള്ള ഈ ഓഹരിയില്‍ 30% ലാഭം നേടാംAlso Read: കടങ്ങളില്ല; മികച്ച പ്രവര്‍ത്തനവും; 135 രൂപയുള്ള ഈ ഓഹരിയില്‍ 30% ലാഭം നേടാം

ലക്ഷ്യ വില 118

ലക്ഷ്യ വില 118

നിലവില്‍ 94.5 രൂപയിലാണ് സ്റ്റാര്‍ സിമന്റിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 118 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 25 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 120 രൂപയും കുറഞ്ഞ വില 75.35 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: ഉടന്‍ തന്നെ ഈ 6 ഓഹരികള്‍ 5 മടങ്ങായി വര്‍ധിക്കും; ഏതൊക്കെയെന്ന് നോക്കിക്കോളൂAlso Read: ഉടന്‍ തന്നെ ഈ 6 ഓഹരികള്‍ 5 മടങ്ങായി വര്‍ധിക്കും; ഏതൊക്കെയെന്ന് നോക്കിക്കോളൂ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Centrum Broking Suggests to Buy North East Based Star Cement For 25 Percent Gain In 1 Year

Centrum Broking Suggests to Buy North East Based Star Cement For 25 Percent Gain In 1 Year
Story first published: Sunday, December 19, 2021, 23:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X