ഓഹരി വിപണിയില്‍ ജയിക്കാന്‍ രണ്ടു കാര്യങ്ങളാണ് പ്രധാനം; ക്ഷമയും അച്ചടക്കവും. ലോട്ടറിയെടുക്കുന്ന മനോഭാവത്തോടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ നഷ്ടക്കയത്തില്‍ മുങ്ങാന്‍ സാധ്യയേറെയാണ്. കൃത്യമായ ഗൃഹപാഠം നടത്തി വേണം ഓഹരികളില്‍ 'പൈസയിറക്കാന്'.
നിലവില്‍ നിക്ഷേപകര്‍ക്ക് വന്‍നേട്ടമാണ് ഇന്ത്യന്‍ ഓഹരി വിപണി സമര്‍പ്പിക്കുന്നത്. കോവിഡ് കാലത്തും ലാഭക്കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലേക്ക് വിപണി മുഴുകുന്നു. ഈ അവസരത്തില്‍ ഓഹരി വിപണിയിലെ തിളക്കമേറിയ സ്റ്റോക്കുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം നമുക്ക് തുടരാം.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് വമ്പന്‍ ആദായം നല്കിയ കമ്പനികളില്‍ ഒന്നാണ് സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്. 12 മാസം കൊണ്ട് 750 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുനല്‍കി. 2020 ജൂലായ് 13 -ന് 8.82 രൂപയുണ്ടായിരുന്ന സിജി പവര്‍ ഓഹരി വില ഇപ്പോള്‍ 77.85 രൂപയിലാണ് എത്തിനില്‍ക്കുന്നത് (2021 ജൂലായ് 12). വളര്‍ച്ച 782.65 ശതമാനം.
അതായത് ഒരു വര്‍ഷം മുന്‍പ് സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് കിട്ടിയത് 44 ലക്ഷം രൂപ! ഇനി 1 ലക്ഷമാണ് നിക്ഷേപിച്ചതെങ്കില്‍ തുക 8.8 ലക്ഷം രൂപ ആയേനെ. കഴിഞ്ഞ 12 മാസത്തിനിടെ ബോംബെ സൂചിക പോലും 53 ശതമാനമാണ് ഉയര്‍ന്നതെന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം.
നടപ്പു വര്‍ഷം 74.36 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സിജി പവര്‍ ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനുവരി ഒന്നിന് 44.65 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. തിങ്കളാഴ്ച്ച (ജൂലായ് 12) രാവിലെ സമയം 9.30 -ന് സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് 78 രൂപയിലാണ് വ്യാപാരം നടത്തിയത്.
കമ്പനിയുടെ കഴിഞ്ഞ 20, 50, 100, 200 ദിവസങ്ങളിലെ ശരാശരി മാറ്റം (മൂവിങ് ആവറേജ്) വിലയിരുത്തുമ്പോള്‍ നേട്ടം കാണാം. ഇതേസമയം കഴിഞ്ഞ 5, 10 ദിവസങ്ങളിലെ കണക്കുകളില്‍ ഓഹരി വില താഴ്ച കുറിക്കുന്നുണ്ട്.
മാര്‍ച്ച് പാദം സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ആഭ്യന്തര സ്ഥാപന നിക്ഷേപകരും വിദേശ് പോര്‍ട്ട്ഫോളിയോ നിക്ഷേപകരും പ്രമോട്ടര്‍മാരും സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിന് ശേഷം ഉടമസ്ഥത മാറിയതാണ് സിജി പവറിന് ഗുണമാവുന്നത്. നിലവില്‍ ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനം വഴി മുരുഗപ്പ ഗ്രൂപ്പാണ് സിജി പവര്‍ ആന്‍ഡ് ഇന്സ്ട്രിയല് സൊല്യൂഷന്‍സ് നിയന്ത്രിക്കുന്നത്. പുതിയ മാനേജ്മെന്റിന് മാര്‍ക്കറ്റ് കയ്യടി നല്‍കുന്നുണ്ട്.
ഉയര്‍ന്ന വാല്യൂവേഷന്‍ കുറിക്കുന്നുണ്ടെങ്കിലും 5,000 കോടി വരുമാനത്തിലേക്കുള്ള മാനേജ്മെന്റിന്റെ നിശ്ചയദാര്‍ഢ്യം സിജി പവറിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത് കാണാം. ക്യാപിറ്റല്‍ ഗുഡ്സ്, ഊര്‍ജ്ജ മേഖലകളിലെ പ്രധാനിയായി സിജി പവര്‍ പതിയെ ഉയരുന്നുണ്ട്. 299.13 കോടി രൂപ അറ്റാദായത്തോടെയാണ് കമ്പനി മാര്‍ച്ച് പാദം പിന്നിട്ടത്. 2020 മാര്‍ച്ചില്‍ 288.06 കോടി രൂപ നഷ്ടമായിരുന്നു സിജി പവര്‍ കുറിച്ചതും. വിറ്റുവരവ് 636.67 കോടിയില്‍ നിന്നും 1,134.58 കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ചിത്രം വിലയിരുത്തിയാല്‍ കടബാധ്യതകള്‍ 2,166.94 കോടിയില്‍ നിന്നും 393.97 കോടി രൂപയിലേക്ക് ചുരുക്കാന്‍ കഴിഞ്ഞെന്നത് കമ്പനിയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
ബിസിനസ് ടു ബിസിനസ് മേഖലയിലാണ് സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ചുവടുവെയ്ക്കുന്നത്. പവര്‍ സിസ്റ്റംസ് ബിസിനസ് യൂണിറ്റായും ഇന്‍ഡസ്ട്രിയല്‍ സിസ്റ്റംസ് ബിസിനസ് യൂണിറ്റായും കമ്പനി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
മുകളിലെ ലേഖനം പഠനാവശ്യം മാത്രമാണ് നൽകുന്നത്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസോ രചയിതാവോ ഉത്തരവാദിയല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications