തീവണ്ടിയിൽ റിസർവേഷൻ ടിക്കറ്റ് കിട്ടാനുള്ള പാട് യാത്രക്കാർക്ക് നല്ലപോലെ അറിയുന്നതിനാൽ, യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുന്നവർ വേഗത്തിൽ ടിക്കറ്റെടുക്കുന്നത് പതിവാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്ര സമയത്തെ അടിയന്തര സാഹചര്യങ്ങളോ അപ്രതീക്ഷിത മാറ്റങ്ങളോ കാരണം യാത്രാ പദ്ധതികളിൽ മാറ്റം വരുത്തേണ്ടി വരുമ്പോഴാണ് പ്രശ്നമാകുന്നത്. സാധാരണ ഗതിയിൽ യാത്രക്കാരൻ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് കയറിയില്ലെങ്കിൽ 2 സ്റ്റേഷൻ വരെ കാത്ത ശേഷം ടിക്കറ്റ് പരിശോധകർ മറ്റൊരാൾക്ക് ടിക്കറ്റ് അനുവദിക്കും.
ബുക്ക് ചെയ്ത സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ ബോർഡിംഗ് സ്റ്റേഷൻ മാറ്റി യാത്ര സുഖകരമാക്കാം. ഓൺലൈനായി ടിക്കറ്റെടുത്തവർക്കും കൗണ്ടർ ടിക്കറ്റെടുത്തവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിശദമായി നോക്കാം.
ബോർഡിംഗ് പോയിന്റ് മാറ്റാം
സാധാരണ ഗതിയിൽ ഐആർസിടിസി വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾക്കോ തത്കാൽ വഴി എടുത്ത ടിക്കറ്റുകൾക്കോ ആണ് ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കുക. കറന്റ് ബുക്കിംഗ് ടിക്കറ്റുകൾക്കും വികിൽപ് സ്കീം തിരഞ്ഞെടുത്ത ടിക്കറ്റുകൾക്കും ബോർഡിംഗ് പോയിന്റ് മാറ്റാൻ സാധിക്കില്ല. ഒരു ടിക്കറ്റിൽ ഒരു തവണ മാത്രമെ ബോർഡിംഗ് പോയിന്റ് മാറ്റാൻ സാധിക്കുകയുള്ളൂ.

ചാർട്ട് തയ്യാറാക്കിയതിന് ശേഷം ലഭിക്കുന്ന ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗ് ടിക്കറ്റുകൾ. ഐആർസിടിസി ആപ്പ് വഴി യാത്രക്കാർക്ക് തീവണ്ടി യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വരെ ടിക്കറ്റിലെ ബോർഡിംഗ് പോയിന്റ് മാറ്റാം. കൗണ്ടർ ടിക്കറ്റിലും ഐആർസിടിസി ആപ്പ് വഴിയെടുത്ത ടിക്കറ്റിലും എങ്ങനെ ബോർഡിംഗ് പോയിന്റ് മാറ്റാൻ സാധിക്കുമെന്ന് നോക്കാം.
കൗണ്ടർ ടിക്കറ്റ്
പേപ്പർ ടിക്കറ്റ് കൈവശമുള്ള യാത്രക്കാരാണെങ്കിൽ ബോർഡിംഗ് പോയിന്റ് മാറ്റുന്നതിനായി തീവണ്ടി പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ട്രെയിൻ യാത്ര ആരംഭിക്കുന്ന സ്റ്റേഷനിൽ രേഖാമൂലം അപേക്ഷ നൽകണമെന്നായിരുന്നു നേരത്തെയുള്ള രീതി. ഇതിന് ബദലായി ഓൺലൈൻ സൗകര്യം ഐആർസിടിസി ആരംഭിച്ചിട്ടുണ്ട്. പേപ്പർ ടിക്കറ്റുകൾക്കുള്ള ബോർഡിംഗ് പോയിന്റ് യാത്രക്കാരന് ഐആർസിടിസി ആപ്പ്, വെബ്സൈറ്റ് ഉപയോഗിക്കാം.
www.irctc.co.in എന്ന വെബ്സൈറ്റിലെ ഹോം പേജിൽ പ്രധാന മെനുവിന് കീഴിൽ, 'more' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ 'കൗണ്ടർ ടിക്കറ്റ് ബോർഡിംഗ് പോയിന്റ് മാറ്റം' എന്ന ലിങ്ക് ലഭിക്കും. തുറന്നു വരുന്ന പേജിൽ പിഎൻആർ നമ്പർ, തീവണ്ടി നമ്പർ, ബുക്കിംഗ് സമയത്ത് നൽകിയാൽ ഒപിടി വരും. ശേഷം യാത്രക്കാരൻ കയറാൻ ഉദ്യശിക്കുന്ന സ്റ്റേഷൻ തിരഞ്ഞെടുക്കണം. ഇത് തിരഞ്ഞെടുത്ത് സമർപ്പിച്ചാൽ ബോർഡിംഗ് പോയിന്റ് മാറ്റാം.
ഓൺലൈൻ ടിക്കറ്റ്
ഐആർസിടിസി ആപ്പ്/ വെബ്സൈറ്റ് വഴി എടുത്ത ടിക്കറ്റുകളാണെങ്കിൽ അക്കൗണ്ട് തുറന്നാൽ മൈ ബുക്കിംഗിൽ ടിക്കറ്റ് കാണാൻ സാധിക്കും. ഈ ടിക്കറ്റ് ക്ലിക്ക് ചെയ്താൽ മുകളിൽ വലത് ഭാഗത്ത് ബോർഡിംഗ് പോയിന്റ് മാറ്റാനുള്ള ഓപ്ഷൻ ലഭിക്കും. അത് ക്ലിക്ക് ചെയ്താൽ ട്രെയിൻ റൂട്ടിന് ഇടയിലുള്ള സ്റ്റേഷനുകളുടെ ലിസ്റ്റ് പോപ്പ് അപ്പ് വിൻഡോയിൽ ലഭ്യമാകും.
ആവശ്യമായ ബോർഡിംഗ് പോയിന്റ് തിരഞ്ഞെടുക്കണം. ശേഷം ഓകെ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ ബോർഡിംഗ് പോയിന്റ് മാറ്റാൻ സാധിക്കും. ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് അപ്‌ഡേറ്റ് ചെയ്ത ബോർഡിംഗ് പോയിന്റിനെക്കുറിച്ചുള്ള വിവരങ്ങൾ എസ്എംഎസായി ലഭിക്കും.
യാത്ര തീയതി മാറ്റാം
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ബുക്ക് ചെയ്ത യാത്ര ടിക്കറ്റ് റദ്ദാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റെടുക്കാൻ സാധിക്കും. ഇതിന് വേണ്ടി ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുൻപ് റിസര്‍വേഷന്‍ കൗണ്ടറില്‍ കൺഫേം ടിക്കറ്റ് സറണ്ടര്‍ ചെയ്യണം. ടിക്കറ്റ് സമര്‍പ്പിച്ച ശേഷം പുതിയ തീയതിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവഴി റദ്ദാക്കൽ ചാർജ് ഒഴിവാക്കാം.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications