ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്വർണം ഉപയോഗിക്കുന്നവരുടെ എണ്ണവും ഇന്ത്യയിൽ കൂടുതലാണ്. സ്വർണം എന്നത് വെറും ആഭരണം എന്നതിനപ്പുറം സംസ്കാരത്തിന്‍റെ, പാരമ്പര്യത്തിന്‍റെ ഭാഗം എന്ന നിലയിലാണ് ഇന്ത്യക്കാർ സ്വർണത്തെ സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സ്വർണവിലയിലെ ചെറിയ ചലനം പോലും ആഭരണപ്രേമികളുടെ ഹൃദയം തകർക്കും.
നിലവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലാണ് രാജ്യത്ത് സ്വർണവ്യാപാരം നടക്കുന്നത്. പവന് 82,000 രൂപയ്ക്ക് മുകളിലാണ് വില. സെപ്തംബർ മാസം മാത്രം 4000 രൂപയോളം ഒരുപവന് വർദ്ധിച്ചു. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്. സ്വർണ വില ഔൺസിന് 5000 ഡോളർ വരെ തൊടുമെന്നാണ് നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ സാക്സ് പ്രവചിക്കുന്നത്. ഡിസംബറോടെ വില 3700 ൽ എത്തുമെന്നും 2026 പകുതിയോടെ വില 4000ത്തിനും 4500 ഡോളറിനും ഇടയിൽ വരുമെന്നും വർഷാവസാനം വില 5000 തൊടുമെന്നുമാണ് പ്രവചനം. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിൽ പവന്‍റെ വില 1 ലക്ഷം കടക്കും.
സ്വർണവില മുകളിലേക്ക് ഉയർന്ന് പോകുന്നത് കൊണ്ടുതന്നെ വില കുറവിൽ സ്വർണം വാങ്ങാനുള്ള സൂത്രങ്ങൾ ആഭരണപ്രേമികൾ അന്വേഷിക്കുന്നുണ്ട്. ഡോളർ നിരക്കിലെ വ്യാത്യമാസമാണ് ഓരോ രാജ്യത്തും സ്വർണവില വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തുള്ള പല രാജ്യങ്ങളിലേയും സ്വർണവില ഇന്ത്യയിലെ വിലയേക്കാൾ കുറവാണ്. ഏതൊക്കെയാണ് ആ രാജ്യങ്ങളെന്ന് നോക്കാം.

ഏറ്റവും കുറവ്
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയിൽ, സ്വർണ്ണം കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഇവിടെ, 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 8,586 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 7,874 രൂപയുമാണ് വില. എബിപി ന്യൂസ് ലൈവാണ് സ്വർണവില സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. സ്വർണ്ണം വാങ്ങുമ്പോൾ, ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയിൽ സ്വർണ്ണ വില 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 8602 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 7889 രൂപയുമാണ്. ആഗോളതലത്തിലെ മാറ്റങ്ങൾക്കിടയിലും ഓസ്‌ട്രേലിയൻ സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാറില്ല. ഓസ്‌ട്രേലിയൻ ഡോളറിൻ്റെ കരുത്തും ലോകത്തിലെ മുൻനിര സ്വർണ്ണ ഉത്പാദകരിൽ ഒന്നെന്ന നിലയിലുള്ള രാജ്യത്തിൻ്റെ സ്ഥാനവുമാണ് ഈ സ്ഥിരതയ്ക്ക് ഒരു പ്രധാന കാരണം.
സിംഗപ്പൂരിലെ സ്വർണവില
ഏഷ്യയിലെ പ്രമുഖ സാമ്പത്തിക കേന്ദ്രമായ സിംഗപ്പൂരും സ്വർണ്ണത്തിന് ഇന്ത്യയെക്കാൾ വില കുറഞ്ഞ രാജ്യമാണ്. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 8,667 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 7,949 രൂപയുമാണ്. ഉയർന്ന ശുദ്ധതയുള്ള സ്വർണ്ണത്തിനും സുരക്ഷിത നിക്ഷേപത്തിനും പേരുകേട്ട സ്വിറ്റ്സർലൻഡും 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 8,682 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 7,963 രൂപയുമാണ് ഈടാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി ഏറ്റവും വിശ്വസനീയമായത് സ്വിറ്റ്സർലൻഡിന്റെ സ്വർണ്ണമാണെന്ന് കണക്കാക്കപ്പെടുന്നു.
വിലകുറഞ്ഞ സ്വർണ്ണത്തിന്റെ പട്ടികയിലുള്ള മറ്റൊരു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം ഇന്തോനേഷ്യയാണ്. 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 8,704 രൂപയും 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 7,983 രൂപയുമാണ് ഇന്തോനേഷ്യയിലെ വില.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications