ഓഹരി വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ (STOCK SPLIT) കുറിച്ച് സാധാരണ കമ്പനികള്‍ ആലോചിക്കാറുള്ളത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താത്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാമെന്നതാണ് നേട്ടം. വരുന്നയാഴ്ച ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ള 4 കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.
1) നൂവ്യൂ ഗ്ലോബല്‍ വെഞ്ച്വേര്‍സ് (BSE: 531465)- സിനിമ, സീരിയല്‍ സംപ്രേക്ഷണ അവകാശം, ഓഹരി, കടപ്പത്രം മുതലായവയുടെ വ്യാപാരവും മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയും നടത്തുന്ന മൈക്രോ കാപ് കമ്പനിയാണിത്. ലിക്വിഡിറ്റി വര്ധിപ്പാക്കുന്നത് ലക്ഷ്യമിട്ട് ഓഹരി വിഭജിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഇത് പ്രകാരം മാര്‍ച്ച് 7-നായിരിക്കും സ്പിറ്റ് ഡേറ്റ്. 10:1 എന്ന അനുപാതത്തിലാവും ഓഹരി വിഭജനം നടത്തുക. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരിയായി വിഭജിക്കും.
2) ബിസിഎല്‍ എന്റര്‍പ്രൈസസ് (BSE: 539621)- ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് ഓഹരിയാണിത്. പ്രധാനമായും കടപ്പത്രങ്ങളിലെ നിക്ഷേപവും വായ്പ സേവനങ്ങളുമാണ് നല്‍കുന്നത്. അതേസമയം, ഓഹരി വിഭജിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഇത് പ്രകാരം മാര്‍ച്ച് 11-നായിരിക്കും സ്പിറ്റ് ഡേറ്റ്. 10:1 എന്ന അനുപാതത്തിലാവും ഓഹരി വിഭജനം നടത്തുക. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരിയായി വിഭജിക്കും. ഇതോടെ നിലവില്‍ കൈവശമുള്ള ഒരു ഓഹരി 10 എണ്ണമായി വര്‍ധിക്കും.
3) മൗര്യ ഉദ്യോഗ് (BSE: 539219)- വെല്‍ഡ് ചെയ്ത സ്റ്റീല്‍ സിലിണ്ടറുകളുടെ ഇറക്കുമതിയിലും നിര്‍മാണത്തിലുമാണ് മൗര്യ ഉദ്യോഗ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ എല്‍പിജി സിലിണ്ടര്‍, വാല്‍വ്, റെഗുലേറ്റര്‍ നിര്‍മാതാക്കളാണ്. ഐഎസ്ഒ അംഗീകാരവും നേടിയിട്ടുള്ള മൈക്രോ കാപ് കമ്പനിയാണിത്. അതേസമയം, ഓഹരി വിഭജിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം മാര്‍ച്ച് 10-നായിരിക്കും സ്പിറ്റ് ഡേറ്റ് എന്നാണ് അറിയിച്ചിട്ടുള്ളത്. 10:1 എന്ന അനുപാതത്തിലാവും ഓഹരി വിഭജനം നടത്തുക. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരിയായി വിഭജിക്കും.
4) അള്ട്രാകാബ് ഇന്ത്യ (BSE: 538706)- ഇലക്ട്രിക് കേബിളുകളും വയറുകളും നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണിത്. നിക്ഷേപകര്‍ക്ക് ബോണസ് ഷെയര്‍ നല്‍കുന്നതിനും ഓഹരി വിഭജനും നടത്താനും ഇതിനോടകം ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഇത് പ്രകാരം മാര്‍ച്ച് 12-നായിരിക്കും രണ്ട് നടപടികളുടേയും റെക്കോഡ് ഡേറ്റ് എന്നാണ് അറിയിച്ചിട്ടുള്ളത്. 10:2 എന്ന അനുപാതത്തിലാവും ഓഹരി വിഭജനം. അതായത്, 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരിയായി വിഭജിക്കും. തുടര്‍ന്ന് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി അനുവദിക്കും. അതായത്, 2 ഓഹരിക്ക് വീതം ഒരു അധിക ഓഹരി വിതരണം ചെയ്യും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. എന്നാല്‍, ബോണസ് ഓഹരികളാണ് നേടുന്നതെങ്കില്‍ പിന്നീടുള്ള ലാഭവിഹിതത്തിലും ആനുപാതിക വര്‍ധനവ് ലഭിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
