അഭ്യന്തര സൂചികകൾ പുതിയ ഉയരങ്ങൾ താണ്ടുകയാണ്. സെൻസെക്‌സ് 255 പോയിൻ്റ് അഥവാ 0.33 ശതമാനം ഉയർന്ന് 78,930ലും നിഫ്റ്റി 69 പോയിൻ്റ് അഥവാ 0.29 ശതമാനം ഉയർന്ന് 23,938ലും എത്തി. ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ പ്രവണതകളും വിദേശ നിക്ഷേപകരുടെ വില്പനയും കണക്കിലെടുത്ത് തുടർന്നുള്ള വ്യാപാരത്തിൽ വിപണിയിൽ ചാഞ്ചാട്ടം വ്യക്തമാണ്. എന്തായാലും ചില ഓഹരികളെക്കുറിച്ചുള്ള ബ്രോക്കറേജ് റിപ്പോർട്ട് നമുക്ക് പരിശോധിക്കാം.
1. പിഐ ഇൻഡസ്ട്രീസ്
കാര്‍ഷിക രാസപദാര്‍ത്ഥങ്ങളുടെ മേഖലയില്‍ ആഭ്യന്തര, വിദേശ വിപണികളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് പിഐ ഇന്‍ഡസ്ട്രീസ്. 1946-ലാണ് സ്ഥാപിതമായത്. അഗ്രോ കെമിക്കല്‍ മേഖലയിലെ എല്ലാത്തരം മൂല്യവര്‍ധിത സേവനങ്ങളും നല്‍കുന്നു.
എൻഎസ്ഇയിൽ 3915 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 8.29 ശതമാനം നേട്ടമാണ് ഓഹരിക്കുണ്ടായത്. 2024- ഇതുവരെ 12.54 ശതമാനം വളർച്ച നേടാനും ഓഹരിക്കായി. 4750 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പറയുന്നത്. അതേസമയം 5500 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഇക്വിറസ് ക്യാപിറ്റൽസിന്‍റെ ശുപാർശ.

2. ഡോ റെഡ്ഡീസ് ലബോറട്ടറീസ്
ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. ഡോ. റെഡ്ഡി ഇന്ത്യയിലും വിദേശത്തുമായി വിപുലമായ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. കമ്പനി 190-ലധികം മരുന്നുകൾ, 60 സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ) മരുന്ന് നിർമ്മാണം, ഡയഗ്നോസ്റ്റിക് കിറ്റുകൾ, ക്രിട്ടിക്കൽ കെയർ , ബയോടെക്നോളജി എന്നിവ നിർമ്മിക്കുന്നു .
എൻഎസ്ഇയിൽ 6166.15 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 5 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 8 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഓഹരിയിൽ ന്യൂട്രൽ കോൾ നിലനിർത്തിയിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ. 6499 രൂപയാണ് ടാർഗെറ്റ് പ്രൈസ്. ഓഹരിക്ക് അണ്ടർപെർഫോം കോളാണ് ജെഫറീസ് നൽകിയത്.
3. പോളിക്യാബ്
ഇലക്ട്രിക്കൽ ഘടകങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ നിർമാണം നടത്തുന്ന ലാർജ്ക്യാപ് കമ്പനിയാണ് പോളിക്യാബ്. എൻഎസ്ഇയിൽ 7236.10 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.88 ശതമാനവും ഒരു മാസത്തിനിടെ 5.80 ശതമാനവും വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 32.42 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
8420 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പറയുന്നത്.

4. ഇന്‍ഡിഗോ
ആഗോള എയര്‍ലൈന്‍ കമ്പനികളില്‍ വിപണിമൂല്യത്തില്‍ മൂന്നാമത്തെ കമ്പനിയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 2025 സാമ്പത്തിക വര്‍ഷത്തോടെ ശേഷിയിലും വരുമാനത്തിലും ഇരട്ടയക്ക വളര്‍ച്ച നേടാനാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. എൻഎസ്ഇയിൽ 4201.85 രൂപ എന്നതാണ് ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി വില. 2024-ൽ ഇതുവരെ 41.07 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
5100 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ സിറ്റിയുടെ ശുപാർശ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
