എസ്ബിഐ കാര്‍ഡ്സിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) നിങ്ങള്‍ അപേക്ഷിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍, ഓഹരികള്‍ ലഭിച്ചോ എന്നറിയാനുള്ള ആകാംക്ഷയിലാവും നിങ്ങള്‍. താഴെ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ അലോട്ട്മെന്റ് നില പരിശോധിക്കാവുന്നതാണ്. അല്ലെങ്കില്‍, രജിട്രാര്‍ ലിങ്ക്ഡ് ഇന്‍ടൈം ഇന്ത്യയുടെ വെബ്സൈറ്റില്‍ കയറുക. ശേഷം, നിക്ഷേപക സേവനങ്ങള്‍ എന്ന വിഭാഗത്തിന് കീഴില്‍, പബ്ലിക് ഇഷ്യൂസ്- ഇക്വിറ്റികള്‍ എന്ന ഉപവിഭാഗം തിരഞ്ഞെടുക്കുക. ഇതുവഴിയും നിങ്ങള്‍ക്ക് നിങ്ങളുടെ അലോട്ട്മെന്റ് നില പരിശോധിക്കാവുന്നതാണ്.
ഓഹരി വിഭജനം മാര്‍ച്ച് 11 -ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നിരിക്കുന്ന ലിങ്കില്‍ കയറി, നിങ്ങള്‍ അപേക്ഷിച്ച ഇഷ്യൂ തിരഞ്ഞെടുക്കുക ശേഷം നിങ്ങളുടെ പാന്‍ നമ്പര്‍/ അപേക്ഷ നമ്പര്‍/ ഡിപി അല്ലെങ്കില്‍ ക്ലയിന്റ് ഐഡി എന്നവയില്‍ ഏതെങ്കിലും ഒന്ന് നല്‍കുക, ശേഷം കാപ്ച്ച കോഡും കൂടി ടൈപ്പ് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അലോട്ട്മെന്റ് വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാവുന്നതായിരിക്കും.
പാന്‍ എന്നത് പെര്‍മനന്റ് അക്കൗണ്ട് നമ്പറും ഡിപി എന്നത് ഡെപ്പോസിറ്ററി ഐഡി അഥവാ ഡിമാറ്റ് അക്കൗണ്ട് സര്‍വീസ് പ്രവൈഡര്‍ എന്നതുമാണ്. പബ്ലിക് ഇഷ്യൂ സംബന്ധിച്ച് നിക്ഷേകരുടെ സംശയ നിവാരണത്തിനായി അവരുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയായ - ipo.helpdesklinkintime.co.in -ലേക്ക് മെയില്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ 022 49186200 എന്ന നമ്പറിലും വിളിക്കാം. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എസ്ബിഐ കാര്‍ഡ്സ്. ഇതിനകം തന്നെ നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ച എസ്ബിഐ കാര്‍ഡ്സ്, മാര്‍ച്ച് 16 ശേഷം ബോര്സുകളില് (നിക്ഷേപ വിനമയ കേന്ദ്രം) അരങ്ങേരുമെന്ന് പ്രതീക്ഷിക്കാം.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത് കാര്‍ഡ് ഇഷ്യൂവറിന്റെ ആദ്യ പബ്ലിക് ഓഫറിങ് 26.54 തവണയാണ് സബ്സ്ക്രൈബ് ചെയ്തത്. പ്രതീക്ഷച്ചതു പോലെ കൊവിഡ് 19 -ന്റെ ആഗോള വ്യാപനം സബ്സ്ക്രിപ്ഷനിലും അനുഭവപ്പെട്ടിരുന്നു. വരും മാസങ്ങളിലെ ആഗോള വളര്‍ച്ചയെ തന്നെ വൈറസ് വ്യാപനം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ്, ലോകത്താകമാനം 3,900 പേരുടെ മരണത്തിടയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.1 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ഒരു ഓഹരിയ്ക്ക് 350-380 രൂപയെന്ന നിലയിലുണ്ടായിരുന്ന ഗ്രെയ് മാര്‍ക്കറ്റ് പ്രീമിയം 100-120 രൂപയെന്ന നിലയിലേക്ക് താഴ്ന്നെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ക്യുഐപികള്‍ 57.18 തവണ സബ്സ്ക്രൈബ് ചെയ്തപ്പോള്‍ സ്ഥാപനേതര നിക്ഷേപകര്‍ 45.23 തവണ സബ്സ്ക്രൈബ് ചെയ്തു. ജീവനക്കാര്‍ 4.74 തവണയും എസ്ബിഐ ഓഹരി ഉടമകള്‍ 25.36 തവണയും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഐപിഒയുടെ അവസാന വിലയില്‍ ഓഹരികള്‍ 75 രൂപ ഡിസകൗണ്ടിലാവും ജീവനക്കാര്‍ക്ക് ലഭിക്കുക. ഒരു ഓഹരിയ്ക്ക് 755 രൂപയെന്ന നിലയിലാണ് കമ്പനി വില നിര്‍ണ്ണയിച്ചിരിക്കുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ അഞ്ചു വരെ നടന്ന പ്രാഥമിക ഓഹരി വില്‍പ്പനയില്‍, ഐപിഒ സൈസായ 10,355 കോടി രൂപയ്ക്കെതിരെ രണ്ടു ലക്ഷം കോടിയിലധികം രൂപയുടെ ബിഡുകളാണ് ലഭിച്ചത്. ഇതോടെ, പൊതു വില്‍പ്പനയിലൂടെ 10,340.8 കോടി സമാഹരിക്കാന്‍ കമ്പനിയ്ക്കായി. 2017 ശേഷമുള്ള ഏറ്റവും വലിയ ഐപിഒ കൂടിയാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
