ഡിജിറ്റൽ കാലത്ത് അധികം സംസാര വിഷമയല്ല ചെക്കുകൾ. എന്ത് ഇടപാടിനും യുപിഐ പോലുള്ള ഓൺലൈൻ പേയ്മെന്റുകളിലേക്ക് ഭൂരിഭാഗം പേരും മാറിയതിനാൽ പലരും ചെക്കുകളെ ഉപേക്ഷിച്ചു. യുപിഐ ഇടപാടിന് പരിധികളുള്ളതിനാൽ വലിയ തുക സുരക്ഷിതമായി കൈമാറാൻ ചെക്ക് എഴുതുക എന്നത് ഒന്നും ഒരു മാർഗമാണ്. ചെക്കുമായി ബന്ധപ്പെട്ട ഇടപാട് നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നൽകിയ ചെക്ക് ബൗൺസായാൽ തുടർ നടപടികൾ ബുദ്ധിമുട്ടേറിയതാകും.

ചെക്ക് ബൗൺസ്
ചെക്ക് മടങ്ങുക അല്ലെങ്കിൽ ചെക്ക് ബൗൺസ് എന്നത് കൊണ്ട് എന്താണ് ഉദ്യേശിക്കുന്നത് എന്ന നോക്കാം. വിവിധ സാഹചര്യങ്ങളിൽ ചെക്ക് ബൗൺസാകും. 50,000 രൂപയുടെ ചെക്ക് എഴുതി നൽകുയും ചെക്ക് ക്ലിയർ ചെയ്യുന്ന സമയത്ത് അക്കൗണ്ടിൽ 25,000 രൂപ മാത്രമെ ഉള്ളൂവെങ്കിൽ ചെക്ക് മടങ്ങും.
അതായത്, ചെക്കിൽ എഴുതിയിരിക്കുന്ന തുക കവർ ചെയ്യാൻ അക്കൗണ്ടിൽ മതിയായ പണമില്ലെങ്കിൽ ചെക്ക് പണമാക്കാൻ ശ്രമിക്കുമ്പോൾ ചെക്ക് ബൗൺസ് ആകും. ഇതൊരു ക്രിമിനിൽ കുറ്റമാണ്. ഇതുകൂടാതെ ചെക്ക് എഴുതി കഴിഞ്ഞാല്‍ മൂന്ന് മാസത്തിനുള്ളില്‍ പണത്തിനായി സമര്‍പ്പിക്കണം. ഈ സമയപരിധിക്ക് ശേഷം സമര്‍പ്പിക്കുന്ന ചെക്കുകള്‍ കാലഹരണപ്പെട്ടതാകും.
ബാങ്ക് പിഴ ഈടാക്കും
ചെക്ക് മടങ്ങിയാൽ ബാങ്ക് പിഴ ഈടാക്കും. ചെക്ക് എഴുതിയ വ്യക്തിയിൽ നിന്നും ചെക്ക് ബാങ്കിൽ സമർപ്പിച്ച വ്യക്തിയിൽ നിന്നും ബാങ്കുകൾ ചാർജ് ഈടാക്കും. വായ്പ തിരിച്ചടവിന് നൽകിയ ചെക്കാണ് ബൗൺസായതെങ്കിൽ ബാങ്ക് ഈടാക്കുന്ന പിഴയ്ക്കൊപ്പം വായ്പ തിരിച്ചടവിന്റെ ലേറ്റ് പേയ്‌മെന്റ് ചാർജുകളും അടയ്‌ക്കേണ്ടി വരും. ചെക്ക് ബൗൺസാകുന്നത് തടയാൻ ഓവർഡ്രാഫ്റ്റ് അക്കൗണ്ടിൽ നിന്ന് ചെക്ക് ഉപയോഗിച്ചാൽ മതിയാകും.

ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കും
ഭവന വായ്പ ലഭിക്കാനുള്ള പ്രോസസിംഗ് ഫീസ് അടയ്ക്കാൻ നൽകിയ ചെക്ക് മടങ്ങിയാൽ നിങ്ങൾക്ക് അനുവദിച്ച വായ്പ റദ്ദാക്കാൻ ബാങ്കിന് സാധിക്കും. ഭവന വായ്പ എഠക്കുമ്പോള്‍ അക്കൗണ്ടിലെ പണമുണ്ടോയെന്ന് നോക്കണം. ചെക്ക് മടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ ഗുരുതരമായി ബാധിക്കും. ഭാവിയിൽ വായ്പ ലഭിക്കാനുള്ള സാധ്യതയെയും ബാധിക്കും.
2021 ഓഗസ്റ്റില്‍ വന്ന റിസര്‍വ് ബാങ്ക് നോട്ടീസ് പ്രകാരം ചെക്ക് സൗകര്യം ഉപയോഗിക്കുന്നവര്‍ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണം. അല്ലാത്തപക്ഷം ചെക്ക് ബൗണ്‍സായി ചെക്ക് എഴുതിയായാല്‍ പിഴ നല്‍കേണ്ടിയും വരും.
ക്രിമിനൽ നടപടി
ചെക്ക് മടങ്ങിയ സംഭവത്തിൽ സെക്ഷൻ 420 പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ ചെക്ക് നൽകിയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ സാധിക്കും. എന്നാൽ ഈ നടപടി ആരംഭിക്കുന്നതിന് മുൻപ് ചെക്ക് നൽകിയ വ്യക്തിക്കെതിരെ വഞ്ചനാ കുറ്റം തെളിയിക്കേണ്ടതുണ്ട്. ഒന്നിൽ കൂടുതൽ ചെക്കുകൾ മടങ്ങുകയാണെങ്കിൽ ഓരോ ചെക്കിനും പ്രത്യേകം കേസുകൾ ഫയൽ ചെയ്യാം.
ചെക്ക് അനുവദിക്കുന്നയാൾക്കെതിരെ 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെക്കിൽ പറഞ്ഞിരിക്കുന്ന തുകയുടെ ഇരട്ടി തുക നൽകുകയും വേണം. ചെക്കിലെ തിരുത്ത്, ഒപ്പിലെ വ്യത്യാസം, അക്കങ്ങളും അക്ഷരങ്ങളും തമ്മിലുള്ള വ്യത്യാസം എന്നിവ കാരണം ചെക്ക് മടങ്ങിയാല്‍ പുതിയ ചെക്ക് നല്‍കാന്‍ ചെക്ക് എഴുതിയാളോട് ആവശ്യപ്പെടാം. ഈ കാരണങ്ങൾ കൊണ്ട് ചെക്ക് മടങ്ങിയാൽ നിയമ നടപടി സ്വീകരിക്കാൻ സാധിക്കില്ല.
സിവിൽ കേസ്
സാധാരണ ഗതിയിൽ പണം വീണ്ടെടുക്കാൻ ഒരു സിവിൽ കേസ് നൽകാം. ചെലവും പലിശയും ഉൾപ്പെടയുള്ള തുക ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്യുന്നത്. ക്രിമിനൽ കേസ് നടത്തുന്നതിലൂടെ തിരികെ കിട്ടാനുള്ള പണം ലഭിക്കില്ല. നേഗോഷ്യബിൽ ഇൻസ്ട്രുമെന്റ്സ് (ഭേദഗതി) നിയമം സെക്ഷൻ 138 പ്രകാരം പരാതി നൽകിയിട്ടുണ്ടെങ്കിൽ ചെക്ക് നിക്ഷേപിച്ച സ്ഥലത്തെ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാന സാധിക്കും. ഇത് ഇരയായ വ്യക്തിക്ക് നിയമ നടപടി എളുപ്പമാക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
