ഇന്ത്യൻ ഓഹരി സൂചികകൾ റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്. വെള്ളിയാഴ്ച സൂചികകൾ നേരിയ ഇടിവോടെയാണ് ആരംഭിച്ചതെങ്കിലും പിന്നീട് സൂചികകകൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. സെൻസെക്‌സ് 164.24 പോയിൻ്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന ലെവലായ 75,582.28 ലെത്തി. നിഫ്റ്റി 36.4 പോയിൻറ് ഉയർന്ന് ആദ്യമായി 23,000 എന്ന കടമ്പയും കടന്നു. കഴിഞ്ഞ ദിവസം വിദേശ നിക്ഷേപകർ അറ്റ വാങ്ങൽ രേഖപ്പെടുത്തിയത് സൂചികകൾക്ക് താങ്ങായി.
സൂചികകളുടെ മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ ചില ഓഹരികളിൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി നോക്കാം.
1. ഐ.ടി.സി
എൻഎസ്ഇയിൽ വെള്ളിയാഴ്ച ഐടിസി ഓഹരികൾ നേരിയ ഇടിവിലാണ്. 438.55 എന്നതാണ് നിലവിലെ ( 24-05-24, 11.30 AM) ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.89 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അതോടൊപ്പം 2.35 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. 499.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 399.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ, ഐടിസി ഓഹരിക്ക് ഔട്ട്‌പെർഫോം കോൾ ആണ് നൽകിയിരിക്കുന്നത്. 470 രൂപയാണ് ടാർഗെറ്റ് വില. അതേ സമയം ഐടിസി ഓഹരിക്ക് ഹോൾ കോൾ നൽകിയിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ്. 435 രൂപയാണ് ടാർഗെറ്റ് വില. കമ്പനിയുടെ സിഗരറ്റ് ബിസിനസ്സ് പോസിറ്റീവാണ്. കഴിഞ്ഞ പാദത്തിൽ ഇബിഐടി അടിസ്ഥാനപരമായി കുറഞ്ഞു എന്നും ജെഫറീസ് വിലയിരുത്തുന്നു.

2. പെട്രോനെറ്റ് എൽഎൻജി
എൻസ്ഇടയിൽ 306.20 രൂപ എന്നതാണ് നിലവിൽ ( 24-05-24, 11.30 AM) പെട്രോനെറ്റ് എൽഎൻജി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം ഒരു മാസത്തിനിടെ 2.34 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ നോമുറ, പെട്രോനെറ്റ് എൽഎൻജി ഓഹരിയെ ന്യൂട്രൽ കോളിലാണ് നിലനിർത്തിയിരിക്കുന്നത്. 300 രൂപയാണ് ടാർഗെറ്റ് വില.

3. എച്ച്സിഎൽ ടെക്
എൻഎസ്ഇയിൽ 1351.05 എന്നതാണ് എച്ച്സിഎൽ ടെകിന്‍റെ നിലവിലെ (24-05-2024,11.45 AM) ഓഹരി വില. കഴിഞ്ഞ അഞ്ച് ഏകദേശം 1 ശതമാനത്തോളം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ 8 ശതമാനത്തിന്‍റെ ഇടിവും ഓഹരി ഏറ്റ് വാങ്ങി. 1,697.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1087.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
എച്ച്സിഎൽ ടെക് ഓഹരിക്ക് ഓവർവെയ്റ്റ് കോൾ ആണ് ബ്രോക്കറേജ് സ്ഥാപനമായ എംഎസ് നൽകിയിരിക്കുന്നത്. 1650 രൂപയാണ് ടാർഗെറ്റ് വില.
4. പിഐ ഇൻഡസ്ട്രീസ്
എൻഎസ്ഇയിൽ 3,630.85 രൂപ എന്നതാണ് നിലവിൽ പിഐ ഇൻഡസ്ട്രീസ് ഓഹരി വില. ഒരു മാസത്തിനിടെ 3 ശതമാനത്തിന്‍റെ ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. 4,040 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 3,220 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
പിഐ ഇൻഡസ്ട്രീസ് ഓഹരിക്ക് അണ്ടർവെയ്റ്റ് കോൾ നൽകിയിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ എംഎസ്. 2025 സാമ്പത്തിക വർഷത്തിൽ 15 ശതമാനം വരുമാനം കമ്പനിക്ക് നേടാനാകുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
