ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ സൂചികകളുടെ ചാഞ്ചാട്ടം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ നിക്ഷേപകർ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ഈ വാരം വാങ്ങാൻ ബ്രോക്കറേജുകൾ ശുപാർശ ചെയ്യുന്ന ചില ഓഹരികൾ നമുക്ക് പരിശോധിക്കാം.
1. അദാനി പോർട്സ്
ഇന്ത്യയിലെ 14 തുറമുഖങ്ങളാണ് അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളത്. ഇസ്രയേലില്‍ ഹൈഫ പോര്‍ട്ട്, കൊളംബോ തുറമുഖത്ത് ഒരു ടെര്‍മിനലും അദാനിക്ക് സ്വന്തമായുണ്ട്. വരും ദിവസങ്ങളിൽ അദാനി പോർട്സ് ഓഹരി വലിയ മുന്നേറ്റം നടത്താൻ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
നിലവിൽ 1,342.30 രൂപയാണ് അദാനി പോർട്സ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 2.60 ശതമാനം മുന്നേറ്റം ഓഹരി നേടി. 2024-ൽ ഇതുവരെ 28 ശതമാനമാണ് ഓഹരിയുടെ കുതിപ്പ്.

ബ്രോക്കറേജ് വിലയിരുത്തൽ
1517 രൂപ ടാർഗെറ്റ് വിലയോടെ അദാനി പോർട്സ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംഎസ് പറയുന്നത്. ചരക്ക് വോളിയത്തിലും ലോജിസ്റ്റിക്സ് റവന്യൂവും കമ്പനി പുതിയ ഉയരങ്ങളിലെത്തുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
1640 രൂപയുടെ ടാർഗെറ്റ് വിലയോടെ അദാനി പോർട്സ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് ശുപാർശ.
2. അപ്പോളോ ടയേഴ്സ്
കഴിഞ്ഞ ദിവസങ്ങളിൽ ദുർബലമായിരുന്നെങ്കിലും വരും ദിവസങ്ങളിൽ അപ്പോളോ ടയേഴ്സ് ഓഹരി വിലയിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. 486.70 രൂപയാണ് നിലവിൽ അപ്പോളോ ടയേഴ്സ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 1.92 ശതമാനമാണ് ഓഹരി നേടിയ മുന്നേറ്റം. ആറ് മാസത്തിനിടെ 13.75 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ബ്രോക്കറേജ് വിലയിരുത്തൽ
512 രൂപ ടാർഗെറ്റ് വിലയോടെ അപ്പോളോ ടയേഴ്സ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ശുപാർശ ചെയ്യുന്നത്.

3. ബർഗർ പെയിൻ്റ്സ്
എൻഎസ്ഇയിൽ 487.25 രൂപ എന്നതാണ് നിലവിൽ ബർഗർ പെയിൻ്റ്സ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരി കയ്യിലുള്ള നിക്ഷേപകർ ശ്രദ്ധപുലർത്തണം.
ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ എംഎസ് അണ്ടർവെയ്റ്റ് കോൾ ആണ് ബർഗർ പെയിൻ്റ്സ് ഓഹരിക്ക് നൽകിയിരിക്കുന്നത്. 423 രൂപയാണ് ടാർഗെറ്റ് വില. കമ്പനിയുടെ നാലാം പാദ ഫലം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
600 രൂപ ടാർഗെറ്റ് വിലയോടെ ബർഗർ പെയിൻ്റ്സ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപമായ എച്ച്എസ്ബിസി പറയുന്നത്. ഉയർന്നതും സ്ഥിരതയുള്ളതുമായ ഗ്രോസ് മാർജിൻ കമ്പനിക്കുണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
4. ഭാരതി എയർടെൽ
എൻഎസ്ഇയിൽ 1,335.45 രൂപ എന്നതാണ് ഭാരതി എയർടെൽ ഓഹരി വില. ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസി ഓഹരിക്ക് നൽകിയിരിക്കുന്നത് ഹോൾഡ് കോൾ ആണ്. മൊബൈൽ എആർപിയുവിലെ മാറ്റമില്ലാതെ ഉയർച്ചയും മൊബൈൽ ഇതര സെഗ്‌മെൻ്റ് സ്റ്റോക്കിലുടനീളം കാണപ്പെടുന്ന ശക്തമായ വളർച്ചയും ഓഹരിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്.
1550 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ പറയുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications