മുന്നോട്ടു കുതിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ വിപണിക്ക് പെട്ടെന്നുണ്ടായ 'സഡന്‍ ബ്രേക്കാണ്' റഷ്യയുടെ ഉക്രൈന് അധിനിവേശം. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ രൂക്ഷമായ തിരുത്തലിന് വിപണി സാക്ഷ്യം വഹിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ നിക്ഷേപകര്‍ക്ക് മിന്നും ലാഭം സമ്മാനിക്കാന്‍ ഒരുപിടി ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 75 കമ്പനികളുടെ ഓഹരികള്‍ 150 ശതമാനം വളര്‍ച്ച ഇക്കാലത്ത് കുറിച്ചു; 700 -ല്‍പ്പരം ഓഹരികള്‍ ഇരട്ടയക്കത്തിലും ഉയരങ്ങള്‍ താണ്ടി.
യുദ്ധക്കെടുതിക്ക് പുറമെ പണപ്പെരുപ്പ ഭീതി, ക്രൂഡ് വിലക്കയറ്റം, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ പ്രതിസന്ധികള്‍ക്കെതിരെയും തുഴയെറിഞ്ഞാണ് ഈ സ്റ്റോക്കുകള്‍ നിക്ഷേപകരുടെ വിശ്വാസം കാത്തത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഏറ്റവും കൂടുതല്‍ മുന്നേറ്റം കാഴ്ച്ചവെച്ചതാര്? ഇതറിയാനായിരിക്കും ഏവര്‍ക്കും ആകാംക്ഷ. ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനാണ് യുദ്ധത്തിന്റെ ബഹളങ്ങള്‍ക്കിടെ അവിസ്മരണീയ റാലി കാഴ്ചവെച്ചത്. ഫെബ്രുവരി 24 -ന് 95.7 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. രണ്ടു മാസങ്ങള്‍ക്കിപ്പുറം, ഏപ്രില്‍ 22 -ന് ചെന്നൈ പെട്രോളിയം കോര്പ്പറേഷന് ഓഹരിയിടപാടുകള്‍ നിര്‍ത്തിയതാകട്ടെ 238.30 രൂപയിലും. അതായത് വളര്‍ച്ച 149 ശതമാനം.
അദാനി പവറാണ് പട്ടികയില്‍ രണ്ടാമന്. 133 ശതമാനം മുന്നേറ്റം അദാനി പവര്‍ ഓഹരികളില്‍ കാണാം. ഏപ്രില്‍ 22 -ന് 259.2 രൂപയിലാണ് കമ്പനി ക്ലോസ് ചെയ്തത്. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24 -ന് അദാനി പവറിന്റെ ഓഹരി വില 111.05 രൂപയായിരുന്നു. മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളായ സണ്‍ഫ്ളാഗ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി, ഗുജറാത്ത് അംബുജ എക്സ്പോര്‍ട്ട്സ്, സ്വാന് എനര്‍ജി കമ്പനികളും കഴിഞ്ഞ രണ്ടു മാസത്തിനിടെ 100 മുതല്‍ 115 ശതമാനം വരെ നേട്ടം കയ്യടക്കി. ശ്രീ രേണുക ഷുഗഴ്സ്, ഭാരത് ഡയനാമിക്സ്, ശിവ സിമന്റ്, ടെക്സ്മാകോ റെയില്‍ ഓഹരികളാണ് ഇവര്‍ക്ക് പിന്നില്‍. 90 മുതല്‍ 100 ശതമാനം വരെ ഉയര്‍ച്ച ഈ സ്റ്റോക്കുകളില്‍ കാണാം.
തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ, ഉഷ മാര്ട്ടിന്, സുവാരി അഗ്രോ കെമിക്കല്‍സ്, തമിഴ്നാട് ന്യൂസ്പ്രിന്റ് ഓഹരികള്‍ 80 ശതമാനത്തിലധികം ആദായമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തത്. മാംഗ്ലൂര്‍ കെമിക്കല്‍സ്, റോസെല്‍ ഇന്ത്യ, ഗോവ കാര്‍ബണ്‍, ഉത്തം ഷുഗര്‍ മില്‍സ്, നവ്കര്‍ കോര്‍പ്പ്, ദ്വാരികേഷ് ഷുഗര്‍, ജീനസ് പവര്‍ ഇന്‍ഫ്രാ, ജെകെ പേപ്പര്‍, സാര്‍ദ എനര്‍ജി ആന്‍ഡ് മിനറല്‍സ് ഓഹരികള്‍ 70 മുതല്‍ 80 ശതമാനം വരെയും രണ്ടുമാസം കൊണ്ട് മുന്നേറി.
ആന്ധ്ര പേപ്പര്‍, ജിഎന്‍എഫ്സി, അവധ് ഷുഗര്‍ ആന്‍ഡ് എനര്‍ജി, വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ്, ധാംപൂര്‍ ഷുഗര്‍ മില്‍സ്, ഗോദാവരി പവര്‍, ബിഎല്‍എസ് ഇന്റര്‍നാഷണല്‍, ബജാജ് ഹിന്ദുസ്താന്‍ ഷുഗര്‍, ഖെയ്ത്താന്‍ കെമിക്കല്‍സ്, സാറ്റിയ ഇന്‍ഡസ്ട്രീസ്, എല്‍ടി ഫൂഡ്സ് ഓഹരികളില്‍ 70 ശതമാനം വരെ ഉയര്‍ച്ചയാണ് സംഭവിച്ചത്. ഈസി ട്രിപ്പ് പ്ലാനേഴ്സ്, ആര്‍സിഎഫ്, ജിഎന്ഡിസി, ക്യൂപ്പിഡ്, ഷോപ്പേഴ്സ് സ്റ്റോപ്പ്, ഓണ്‍മൊബൈല്‍, ഗാര്ഡന് റീച്ച്, അദാനി ഗ്രീന്‍, വെല്‍സ്പണ്‍ കോര്‍പ്പ്, അദാനി ടോട്ടല്‍ ഗ്യാസ്, പനാമ പെട്രോകെം, ഏഞ്ചല്‍ വണ്‍, ഗോകുല്‍ അഗ്രോ, ബോറോസില്‍ റീന്യൂവബിള്‍സ്, തിരുമാലൈ കെമിക്കല്‍സ് ഓഹരികള്‍ 50 ശതമാനത്തിലധികം കയറിയവരുടെ കൂട്ടത്തിലും തലയുയര്‍ത്തുന്നു.
മറുഭാഗത്ത് കഴിഞ്ഞ രണ്ടുമാസം കൊണ്ട് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഓഹരികള്‍ 20 മുതല്‍ 30 ശതമാനം വരെ വിലയിടിവ് അറിയിക്കുന്നുണ്ട്. പേടിഎം, ബിര്‍ല ടയേഴ്സ്, കെബിസി ഗ്ലോബല്‍, ഇന്‍ഡിഗോ പെയിന്റ്സ്, സിഗ്നിറ്റി ടെക്ക്, എസ്കോര്‍ട്ട്സ്, വെല്‍സ്പണ്‍ ഇന്ത്യ, കെഇസി ഇന്റര്‍നാഷണല്‍, ഗുജറാത്ത് ഗ്യാസ്, ഹിന്ദുജ ഗ്ലോബല്‍ ഓഹരികളും നഷ്ടം നേരിടുന്നവരില്‍ പ്രധാനികളാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
