ലോക്ഡൗണിനെ തുടർന്ന് മീനിനും മറ്റ് ഇറച്ചികൾക്കും ക്ഷാമമായതോടെ ഇറച്ചിക്കോഴിക്ക് പൊള്ളും വില. ഇന്ന് ഈസ്റ്റർ ആയതുകൊണ്ട് തന്നെ വിപണിയിൽ ഇന്ന് വില അൽപ്പം കൂടും. കേരളത്തിൽ ആവശ്യത്തിന് ഇറച്ചിക്കോഴികൾ ഇല്ലാത്തതിനാൽ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഇറച്ചിക്കോഴി ഇറക്കുമതിയും വർദ്ധിച്ചിട്ടുണ്ട്. കോഴിഫാമുകളിൽ ജീവനോടെയുള്ള ഇറച്ചിക്കോഴിയുടെ വില കഴിഞ്ഞ ദിവസം കിലോയ്ക്ക് 115 രൂപയായിരുന്നു. കടകളുടെ ലാഭവും മറ്റും ചേർക്കുമ്പോൾ വില 130 മുതൽ 150 രൂപ വരെ എത്തും.
ലോക്ക് ഡൌൺ
ലോക്ക് ഡൌണിനെ തുടർന്ന് ഇറച്ചിക്കോഴികളുടെ തീറ്റയ്ക്ക് ക്ഷാമം രൂക്ഷമായതിനാൽ കേരളത്തിലെ പല ഫാമുകളിലും കോഴികളെ തൂക്കം എത്തുന്നതിന് മുമ്പ് തന്നെ വിൽക്കാൻ തുടങ്ങി. ചില ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ വ്യാപകമായി കൊന്നു. 50 ദിവസം വളർച്ചയെത്തിയ ഇറച്ചിക്കോഴികൾക്ക് തൂക്കം വളരെ കുറവാണ്. 3 കിലോഗ്രാം വരെ തൂക്കം ഉണ്ടാകേണ്ടിയിരുന്ന കോഴികൾക്ക് 1.700 കിലോഗ്രാമിൽ താഴെ മാത്രമാണു തൂക്കം. ഇത്തരം കോഴികളാണ് ഇപ്പോൾ കടകളിൽ നിന്ന് ലഭിക്കുന്നത്.
പക്ഷിപ്പനിയും വിലയിടിവും
കഴിഞ്ഞ മാസം പക്ഷിപ്പനി രോഗഭീതിയെ തുടർന്ന് ഇറച്ചിക്കോഴികളുടെ വില കുത്തനെ കുറയുകയും ഒരു കിലോ കോഴിയ്ക്ക് 35 രൂപ വരെ വില കുറയുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചയായി കോഴി വില വീണ്ടും കൂടാൻ തുടങ്ങി. ലോക്ക് ഡൌണിനെ തുടർന്ന് മീനും മറ്റും കിട്ടാത്തതിനെ തുടർന്ന് ആളുകൾ വീണ്ടും ഇറച്ചിക്കോഴിയിലേയ്ക്ക് തിരിഞ്ഞത്. ഇതോടെ വിലയും കുത്തനെ ഉയർന്നു. നഷ്ടം സഹിച്ചും ചില ഫാമുകളിൽ വളർത്തിയ തൂക്കം കുറവായ കോഴികളാണ് ഇപ്പോൾ കടകളിൽ ലഭിക്കുന്നത്. കേരളത്തിലെ ആവശ്യം കൂടിയതോടെ തമിഴ്നാട്ടിൽ ഒരോ ദിവസവും കിലോഗ്രാമിന് 5 മുതൽ 10 രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മീൻ കിട്ടാനില്ല
കൊവിഡ്-19 വ്യാപനവും ലോക്ക് ഡൗണുമൊക്കെയായപ്പോൾ സംസ്ഥാനത്തെവിടെയും മീൻ കിട്ടാത്ത സ്ഥിതിയാണ്. ഉള്ളതിനാകട്ടെ തീ പിടിച്ച വിലയും. രണ്ടാഴ്ചയ്ക്കുള്ളിൽ വില ഇരട്ടിയിലേറെയായി. കൊവിഡ് ഭീഷണിയെതുടർന്ന് കടലിൽ പോകാൻ മത്സ്യത്തൊഴിലാളികൾ മടിക്കുന്നതാണ് മീൻ ലഭ്യത കുറഞ്ഞതിന്റെ മുഖ്യകാരണം. വളരെ ചെറിയ അളവിലാണ് മാർക്കറ്റുകളിൽ മീനെത്തുന്നത്. ഇവ ചുരുങ്ങിയ സമയത്തിനുള്ളിൽ തീരുകയും ചെയ്യും. വീടുകളിലും ചെറിയ മാർക്കറ്റുകളിലും മീൻ വില്പനയ്ക്കായി എത്തിയിരുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ പുറത്തിറങ്ങുന്നില്ല.
ബീഫില്ലാത്ത ഈസ്റ്റർ
ഈസ്റ്റർ ആയിട്ട് പോലും ആവശ്യത്തിന് ബീഫ് കിട്ടാതെ ജനം പരക്കംപായുന്നു. പലയിടത്തും ഇറച്ചിക്കടകളുടെ മുമ്പിൽ നീണ്ട ക്യൂ ആണ്. മിക്കയിടങ്ങളിലും ബീഫിന് കിലോയ്ക്ക് 320 മുതൽ 360 രൂപ വരെയാണ് വില. താറാവിനും വില കൂടിയിട്ടുണ്ട്. 360 രൂപയാണ് ഇന്നത്തെ വില. ഡ്രസ് ചെയ്യാത്ത താറാവിന് 300 രൂപയാണ്. ആടിന് കിലോയ്ക്ക് 700 രൂപയാണ് വില.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
