അമേരിക്കയെ മലര്‍ത്തിയടിക്കാന്‍ ചൈന, സാമ്പത്തിക രംഗത്ത് ലോക ഒന്നാം നമ്പറാകും, കൊവിഡ് 'തുണച്ചു'

By Sajitha Gopie
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക രംഗത്ത് ലോകത്തിലെ ഒന്നാം നമ്പറുകാരായ അമേരിക്കയെ മലര്‍ത്തിയടിക്കാന്‍ ചൈന. 2028ഓട് കൂടി ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഒന്നാം സ്ഥാനം ചൈന കയ്യടക്കും എന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിട്ടുളളതാണ്. എന്നാലത് 2030ന് ശേഷമാകും സംഭവിക്കുക എന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ അതിനും 5 വര്‍ഷം മുന്‍പേ തന്നെ ചൈന സാമ്പത്തിക കുതിപ്പില്‍ അമേരിക്കയെ മലര്‍ത്തിയടിക്കും.

കൊവിഡ് ആണ് അമേരിക്ക പിന്നോട്ട് പോകാനുളള പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പ് ചൈനയില്‍ നിന്നാണ് കൊവിഡ് വൈറസ് ആരംഭിച്ചത്. എന്നാല്‍ ചൈന വൈറസ് നിയന്ത്രണത്തില്‍ വിജയിച്ചപ്പോള്‍ അമേരിക്ക അപ്പാടെ ഉലഞ്ഞു പോയി. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും അമേരിക്കയിലാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കൊവിഡ് അതിഗുരുതരമായി തന്നെ ബാധിച്ചിട്ടുണ്ട്.

അമേരിക്കയെ മലര്‍ത്തിയടിക്കാന്‍ ചൈന, സാമ്പത്തിക രംഗത്ത് ലോക ഒന്നാം നമ്പറാകും, കൊവിഡ് 'തുണച്ചു'

അമേരിക്കയും ചൈനയും തമ്മിലുളള സാമ്പത്തികവും അധികാരപരവുമായ പോരടിയാണ് ഏറെക്കാലമായി ആഗോള സാമ്പത്തിക രംഗത്തിന്റെ പശ്ചാത്തലം തന്നെയെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ്സ് റിസര്‍ച്ചിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡും അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ചൈനയ്ക്ക് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്.

നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും മറ്റും കൊവിഡിനെ വിദഗ്ധമായി മാനേജ് ചെയ്യാന്‍ സാധിച്ചതാണ് ചൈനയ്ക്ക് നേട്ടമായത് എന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. 2021 മുതല്‍ 2025 വരെയുളള കാലയളവില്‍ ഏകദേശം 5.7 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയാണ് ചൈനയില്‍ പ്രതീക്ഷിക്കുന്നത്. 2026നും 2030നും ഇടയില്‍ പക്ഷേ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.5ലേക്ക് താഴാനും സാധ്യതയുണ്ട്.

സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും 2021ല്‍ അമേരിക്ക കരകയറിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2022നും 2024നും ഇടയില്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച 1.9 ശതമാനം ആയേക്കുമെന്നും അതിന് ശേഷം 1.6ലേക്ക് കുറയുമെന്നുമാണ് കണക്ക് കൂട്ടല്‍. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി എന്ന പദവിയില്‍ ജപ്പാന്‍ തന്നെ തുടര്‍ന്നേക്കും. 2030തിന്റെ തുടക്കത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ജപ്പാനെ മറികടന്നേക്കും. നിലവില്‍ അഞ്ചാം സ്ഥാനത്തുളള ബ്രിട്ടന്‍ 2024 ആകുമ്പോഴേക്കും ആറാം സ്ഥാനത്തേക്ക് വീഴും.

English summary

China likely to overtake United States as World's biggest economy by 2028

China likely to overtake United States as World's biggest economy by 2028
Story first published: Saturday, December 26, 2020, 11:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X