59 ചൈനീസ് ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ ഇന്ത്യൻ പ്രാദേശിക സോഷ്യൽ മീഡിയ കമ്പനിയായ ഷെയർചാറ്റ് സ്വാഗതം ചെയ്തു. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ഹെലോ എന്ന ആപ്ലിക്കേഷനും നിരോധനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് ഷെയർചാറ്റിന്റെ നേരിട്ടുള്ള എതിരാളിയാണ്, കഴിഞ്ഞ വർഷം ജൂൺ മാസത്തോടെ 50 മില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഹലോയ്ക്കുള്ളത്.
ഷെയർ ചാറ്റ്
ഗുരുതരമായ സ്വകാര്യത, സൈബർ സുരക്ഷ, ദേശീയ സുരക്ഷാ അപകട സാധ്യതകളുള്ളതിനാൽ സർക്കാരിന്റെ സ്വാഗതാർഹമായ നീക്കമാണിത്. ഇതുവഴി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെയർചാറ്റിന്റെ പബ്ലിക് പോളിസി ഡയറക്ടർ ബെർജസ് മാളു പറഞ്ഞു.
എതിരാളികൾ
ട്വിറ്റർ പിന്തുണയുള്ള ഷെയർ ചാറ്റിന് പ്രതിമാസം 60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. കമ്പനിയുടെ മൂല്യം 600 മുതൽ 650 ദശലക്ഷം ഡോളർ വരെയാണ്. സർക്കാരിന്റെ നീക്കം ഷെയർചാറ്റിന് വലിയ നേട്ടമുണ്ടാക്കാം. നിരോധന പട്ടികയിൽ ടിക് ടോക്ക് (ബൈറ്റെൻസിന്റെ ഉടമസ്ഥതയിലുള്ളത്), ലൈക്ക് (സിംഗപ്പൂർ ആസ്ഥാനമായുള്ള ബിഗോ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ളത്) എന്നിവയും ഉൾപ്പെടുന്നു, ഇവ രണ്ടും ഷെയർചാറ്റിന് സമാനമായ ഉപയോക്തൃ അടിത്തറയുള്ള ആപ്പുകളാണ്.
മറ്റ് ആപ്പുകൾ
യുസി ബ്രൌസർ, യുസി ന്യൂസ് എന്നിവയും നിരോധിക്കുന്ന ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇവ രണ്ടും അലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ടെൻസെന്റിന്റെ ഉടമസ്ഥതയിലുള്ള വീ ചാറ്റും ഇന്ത്യ നിരോധിച്ചു. കൂടാതെ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമിയുടെ രണ്ട് ആപ്ലിക്കേഷനുകളായ എംഐ വീഡിയോ കോൾ, എംഐ കമ്മ്യൂണിറ്റി എന്നിവയും പട്ടികയിലുണ്ട്.
ഈ ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതിലെ സുരക്ഷാ ആശങ്കകളും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications