ടിക് ടോക്കിന്റെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ, ആപ്പ് നിരോധനം ചൈനയ്ക്ക് തിരിച്ചടി?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

100 ബില്യൺ ഡോള‍ർ ആഗോള വരുമാനവും 3 ബില്യൺ ഡോള‍‍ർ ആഗോള ലാഭവും 2 ബില്യൺ ആഗോള ഡൗൺലോഡുകളുമുള്ള ടിക്ക് ടോക്കിന്റെ ഏറ്റവും വലിയ മാ‍ർക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഇതിന് തെളിവാണ് ഇന്ത്യയിൽ നിന്നുള്ള 611 മില്യൺ ഡൗൺലോഡുകൾ. 2019ൽ മാത്രം 400 മില്യൺ ഡൗൺലോഡുകളാണുള്ളത്. മാത്രമല്ല 2019ൽ ടിക് ടോക്കിൽ ഇന്ത്യക്കാർ ചെലവഴിച്ച സമയം 5.5 ബില്യൺ മണിക്കൂറുകളാണ്. അതുകൊണ്ട് തന്നെ ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത് ചൈനയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

ലോകമെമ്പാടുമുള്ള ആളുകൾ വീടുകളിൽ തന്നെ കഴി‍ഞ്ഞിരുന്ന ലോക്ക്ഡൗൺ സമയത്തും മറ്റും ടിക് ടോക്കിന്റെ ജനപ്രീതി കുത്തനെ ഉയർന്നിരുന്നു. ഹ്രസ്വ-വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ക് ടോക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ ഉടനീളം 2 ബില്ല്യൺ ഡൗൺലോഡുകൾ മറികടന്നു. മൊത്തം ഡൌൺ‌ലോഡുകളിൽ 75.5% (1.5 ബില്ല്യൺ) പ്ലേ സ്റ്റോർ സംഭാവന ചെയ്തപ്പോൾ, ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം റിപ്പോർട്ട് ചെയ്ത ഡൌൺ‌ലോഡുകൾ 24.5% (495.2 ദശലക്ഷം) ആയിരുന്നു.

ടിക് ടോക്കില്‍ കുട്ടികള്‍ സുരക്ഷിതരോ ? അന്വേഷണവുമായി യുകെടിക് ടോക്കില്‍ കുട്ടികള്‍ സുരക്ഷിതരോ ? അന്വേഷണവുമായി യുകെ

ടിക് ടോക്കിന്റെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ, ആപ്പ് നിരോധനം ചൈനയ്ക്ക് തിരിച്ചടി?

ഏപ്രിൽ 13 ന് പ്ലേ സ്റ്റോറിൽ മാത്രം 1 ബില്ല്യൺ ഡൌൺലോഡുകൾ സമാഹരിച്ച് ടിക് ടോക്ക് പ്രധാന നാഴികക്കല്ല് പിന്നിട്ടു. സെൻസർ ടവർ റിപ്പോർട്ട് അനുസരിച്ച്, ടിക് ടോക്ക് ഇൻസ്റ്റാളുകളുടെ ഏറ്റവും വലിയ കേന്ദ്രം ഇന്ത്യയാണ്. 611 ദശലക്ഷം മില്യൺ അഥവാ 30.3% വരുമാനമാണ് ഇന്ത്യയിൽ നിന്ന് ടിക്ക് ടോക്ക് നേടിയത്. ഡൌൺലോഡുകളുടെ കാര്യത്തിൽ ചൈന രണ്ടാം സ്ഥാനത്താണ്. അമേരിക്കയാണ് മൂന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യയിൽ, ബൈറ്റ്ഡാൻസിന് കീഴിലുള്ള ടിക്ക് ടോക്കിന് പുറമേ ഹെലോ, വിഗോ വീഡിയോ എന്നിവയ്‌ക്കും നിരവധി ഉപഭോക്താക്കളുണ്ട്.

ടിക് ടോക്ക് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; വിലക്ക് നീക്കി, ഇനി ധൈര്യമായി ഡൗൺലോഡ് ചെയ്യാംടിക് ടോക്ക് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; വിലക്ക് നീക്കി, ഇനി ധൈര്യമായി ഡൗൺലോഡ് ചെയ്യാം

English summary

Chinese app ban: India the biggest marketplace of tik-tok | ടിക് ടോക്കിന്റെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ, ആപ്പ് നിരോധനം ചൈനയ്ക്ക് തിരിച്ചടി?

India is one of the largest markets for tik tok. Read in malayalam.
Story first published: Tuesday, June 30, 2020, 14:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X