ഇന്ത്യയില്‍ 20 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്ക് എന്നു വിശേഷിപ്പിക്കുന്നത്. അടിസ്ഥാനപരമായി മികച്ച പെന്നി ഓഹരികള്‍ക്ക്, കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച നല്കാന് സാധിക്കും. ഇത്തരത്തില്‍ മികച്ച നേട്ടം സമ്മാനിക്കാവുന്നതും ഭാവി വാഗ്ദാനമായ പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു സ്മോള്‍ കാപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചു.
സുസ്ലോണ്‍ എനര്‍ജി
രാജ്യത്തെ പ്രമുഖ പുനരുപയോഗ ഊര്‍ജോത്പാദന കമ്പനിയാണ് സുസ്ലോണ്‍ എനര്‍ജി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ആസ്ഥാനം കാറ്റില്‍ നിന്നും ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനിയാണിത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ സംരംഭങ്ങളുണ്ട്. ആകെ 12,200-ലേറെ വിന്‍ഡ് ടര്‍ബൈനുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇതിലൂടെ 17,000 മെഗാവാട്ട് ഊര്‍ജം കാറ്റില്‍ നിന്നു മാത്രം ഉത്പാദിപ്പിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ നിന്നു മാത്രം 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷി 2017-ഓടെ തന്നെ കൈവരിച്ചു. ടര്‍ബൈന്‍ നിര്‍മിക്കുന്നതിനായി കമ്പനിക്ക് 14 നിര്‍മാണ ശാലകളുണ്ട്. ഇതിനിടെ, രാജസ്ഥാനില്‍ 1,500 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിയും നടപ്പാക്കി.
സാമ്പത്തികം
കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി സുസ്ലോണിന്റെ (BSE: 532667, NSE : SUZLON) ലാഭത്തിലും വരുമാനത്തിലും വര്‍ധനയുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 1,610 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 69 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ പ്രവര്‍ത്തന ലാഭം 291 കോടി രൂപയും അറ്റാദായം 37.69 കോടി രൂപയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 108 ശതമാനവും അറ്റാദായം 132 ശതമാനവും ഉയര്‍ച്ച നേടി. പ്രതിയോഹരി വരുമാനം 0.04-ല്‍ നിന്നും 0.14-ലേക്ക് മെച്ചപ്പെട്ടു.
ലക്ഷ്യവില 15- 20
ഓഹരിയുടെ ചാര്‍ട്ട് പരിശോധിച്ചാല്‍ ബുള്ളിഷ് ട്രെന്‍ഡ് വ്യക്തമാണ്. ഓഹരിക്ക് ശക്തമായ സപ്പോര്‍ട്ട് 9 രൂപ നിലവാരത്തിലുണ്ട്. ഡബിള്‍ ബോട്ടം പാറ്റേണിലുള്ള ബ്രേക്കൗട്ടിലേക്കാണ് ഓഹരിയുടെ നീക്കം. വെള്ളിയാഴ്ച 11.95 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിക്ക് 13.10 രൂപ നിലവാരം മറികടക്കാനായാല്‍ ബ്രേക്കൗട്ട് സംഭവിക്കും. ഇതോടെ സമീപ കാലയളവില്‍ ഓഹരി 15 രൂപയിലേക്ക് കുതിക്കും. 15 നിലവാരവും മറികടന്ന് നിലനില്ക്കാനായാല് ഇടക്കാലയളവില്‍ ഓഹരി 20 രൂപ നിലവാരത്തിലേക്ക് എത്താനായേക്കുമെന്നും ചോയിസ് ബ്രോക്കിങ്ങിന്റെ സൂചിപ്പിക്കുന്നു.
അതിനാല്‍ സുസ്ലോണ്‍ ഓഹരിയിലുണ്ടാകുന്ന തിരുത്തല്‍ നിക്ഷേപത്തിനുള്ള അവസരമാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, 2021-ലെ മള്‍ട്ടിബാഗറുകളില്‍ ഒന്നാണ് ഈ സ്മോള്‍ കാപ് ഓഹരി. 52 ആഴ്ച കാലയളവിലെ സുസ്ലോണ്‍ ഓഹരിയുടെ കൂടിയ വില 13.10 രൂപയും താഴ്ന്ന വില 4.40 രൂപയുമാണ്. ഒരു വര്‍ഷ കാലയളവില്‍ 140 ശതമാനത്തോളം നേട്ടം ഈ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 25 ശതമാനത്തോളം മുന്നേറിയിട്ടുണ്ട്. ആറ് മാസത്തിനിടെ 65 ശതമാനത്തോളം നേട്ടവും കരസ്ഥമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ചോയിസ് ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications