വിപണികള്‍ വീണ്ടും താളം കണ്ടെത്തുകയാണ്. കഴിഞ്ഞ ഒരു മാസത്തോളമായുള്ള കടുത്ത ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഭേദപ്പെട്ട നിലയില്‍ നേട്ടം കരസ്ഥമാക്കിയാണ് വിപണി ഈയാഴ്ച കടന്നു പോകുന്നത്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് ചോയിസ് ബ്രോക്കിങ്ങിന്റെ സുമീത് ബഗഡിയ പറഞ്ഞു. ഇതിന്റെ ഭാഗമായി, മൂന്ന് മാസത്തിനകം 33 ശതമാനം ശതമാനം നേട്ടം നിക്ഷേപകര്‍ക്ക ലഭിക്കാവുന്ന ഒരു സ്മോള്‍ കാപ്പ് ഓഹരിയും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
എസ്പിഐസി
സതേണ്‍ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് ലിമിറ്റഡ് എന്നതിന്റെ ചുരുക്ക രൂപമാണ് എസ്പിഐസി ( SPIC ). ചെന്നൈ ആസ്ഥാനമായി 1969-ല്‍ ആരംഭിച്ച കമ്പനി പിന്നീട് തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ള ടിഡ്കോയുമായി ചേര്‍ന്ന് സംയുക്തമായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ 1992-ല്‍ തമിഴ്നാട് സര്‍ക്കാര്‍ സംരംഭത്തില്‍ നിന്ന് പിന്മാറി. പ്രധാനമായും നാല് മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. രാസവളം, മരുന്ന് നിര്‍മാണം, എന്‍ജിനീയറിംഗ്/ കണ്‍സ്ട്രക്ഷന്‍, കാര്‍ഷിക സംരംഭങ്ങള്‍ എന്നിവയാണത്. കൂടാതെ, ഊര്‍ജം, ക്രൂഡോയില്‍, പ്രകൃതി വാതകം, ബയോ ടെക്നോളജി എന്നീ മേഖലകളിലും സംരംഭങ്ങളുണ്ട്.
എന്തുകൊണ്ട്
നിലവില്‍ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് തികച്ചും ബുള്ളിഷ് ട്രെന്ഡിലാണുളളതെന്ന് സുമീത് ബഗഡിയ പറഞ്ഞു. വീക്ക്ലി ചാര്‍ട്ടില്‍ പെന്നന്റ് പാറ്റേണിലാണ് ഓഹരി വില ബ്രേക്ക് ഔട്ട് നടത്തിയത്. ഇത് സമീപ ഭാവിയിലേക്കുള്ള കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ മറ്റൊരു ടെക്നിക്കല്‍ സൂചകങ്ങളായ ബോളിഞ്ചര്‍ ബാന്‍ഡിന്റെ മുകള്‍ ഭാഗത്താണുള്ളത്. ഇതും ഇടക്കാലയളവിലേക്കുള്ള കുതിപ്പിനെയാണ് കാണിക്കുന്നതെന്നും ചോയിസ് ബ്രോക്കിങ്ങിന്റെ സുമീത് ബഗഡിയ പറഞ്ഞു.
മള്‍ട്ടിബാഗര്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്പിഐസി (BSE: 590030, NSE: SPIC) ഓഹരികള്‍ 110 ശതമാനത്തിലധികം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. 18.10 രൂപയില്‍ നിന്നും ഇക്കഴിഞ്ഞ ജൂലൈയില്‍ 68.45 രൂപ വരെ കുതിച്ചിരുന്നു. നിലവിലെ വിലയായ 51.75 രൂപ നിലവാരം കണക്കാക്കിയാല്‍ പോലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 110 ശതമാനം നേട്ടം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഈ ഓഹരിയുടെ വില 20, 50 ഡേ മൂവിങ് ആവറേജുകളുടെ മുകളിലാണ് വ്യാപാരം ചെയ്യപ്പെടുന്നതെന്നും ഇത് വീണ്ടും മുന്നോട്ടുള്ള കുതിപ്പിന്റെ സൂചനയാണെന്നും സുമീത് ബഗഡിയ പറഞ്ഞു.
ലക്ഷ്യവില 68
നിലവില്‍ 51.75 രൂപയിലാണ് എസ്പിഐസി- യുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 3 മാസക്കലയളവ് കണക്കാക്കി 68 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് ചോയിസ് ബ്രോക്കിങ്ങിന്റെ സുമീത് ബഗഡിയ നിര്‍ദേശിച്ചു. ഇതിലൂടെ 33 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. നിലവില്‍ 42 മുതല്‍ 45 രൂപ നിലവാരത്തില്‍ മികച്ച സപ്പോര്‍ട്ട് മേഖലയാണ്. അതിനാല്‍ 42 രൂപ സ്റ്റോപ് ലോസ് ആയി ക്രമീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications