ഡിസംബറില്‍ 17% വരെ ലാഭം തരാന്‍ സാധ്യതയുള്ള 5 ഓഹരികള്‍; വിപണി വിദഗ്ധര്‍ നിര്‍ദേശിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ ക്ഷീണം പേറിയാണ് ഓഹരി വിപണി ഡിസംബറിലേക്ക് ചുവടുവെയ്ക്കുന്നത്. കഴിഞ്ഞവാരാന്ത്യം ദലാല്‍ സ്ട്രീറ്റില്‍ കരടികള്‍ പൂര്‍ണമായി വിരാജിച്ചതോടെ 3 ശതമാനം വീതം തകര്‍ച്ചയ്ക്ക് സെന്‍സെക്‌സും നിഫ്റ്റിയും സാക്ഷിയായി.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരിക്കുന്ന പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി, യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍, ലോക്ക്ഡൗണ്‍ ആശങ്കകള്‍ എന്നിവ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇപ്പോഴത്തെ തിരുത്തലിന് ആധാരമാവുന്നുണ്ട്. ഇതിനിടെ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറുന്നതും വീഴ്ച്ചയ്ക്ക് ആക്കം കൂട്ടുന്നു.

ഓഹരി വിപണി

വെള്ളിയാഴ്ച്ച നിര്‍ണായകമായ 17,000 മാര്‍ക്കിലേക്കാണ് നിഫ്റ്റി നിലംപതിച്ചത്. സൂചിക 17,026 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 2021 ഓഗസ്റ്റ് 30 -ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിങ് നിലയാണിത്. പറഞ്ഞുവരുമ്പോള്‍ 2021 ഏപ്രില്‍ 12 -ന് ശേഷമുള്ള ഏറ്റവും ഭീകരമായ ഒറ്റദിവസത്തെ വീഴ്ച്ച കൂടിയായിരുന്നു വെള്ളിയാഴ്ച്ചത്തേത്. നിഫ്റ്റിയിലെ ശക്തമായ തിരുത്തല്‍ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്.

ലാഭസാധ്യത

വരുംദിനങ്ങളില്‍ 17,000 മാര്‍ക്കിന് താഴേക്ക് ഇടറിയാല്‍ കൂടുതല്‍ തിരുത്തല്‍ സൂചികയില്‍ പ്രതീക്ഷിക്കാം. 16,500 - 16,200 നിലയിലാണ് അടുത്ത പിന്തുണ ഒരുങ്ങുന്നത്. 17,200 - 17,400 നിലയില്‍ പ്രതിരോധവും രൂപംകൊള്ളുന്നു. ഈ അവസരത്തില്‍ അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ച കൊണ്ട് ലാഭം തരാന്‍ സാധ്യതയുള്ള സ്റ്റോക്കുകള്‍ ചുവടെ കാണാം (നവംബര്‍ 26 -ലെ ക്ലോസിങ് വില അടിസ്ഥാനപ്പെടുത്തി).

Also Read: ഏറ്റവും തകര്‍ച്ച നേരിട്ട 5 മിഡ്കാപ്പ് ഓഹരികള്‍; ഇനി വാങ്ങാമോ?Also Read: ഏറ്റവും തകര്‍ച്ച നേരിട്ട 5 മിഡ്കാപ്പ് ഓഹരികള്‍; ഇനി വാങ്ങാമോ?

 
ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ സീനിയര്‍ ടെക്‌നിക്കല്‍ & ഡെറിവേറ്റീവ് അനലിസ്റ്റ് നന്ദീഷ് ഷാ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. പ്രതിവാര ചാര്‍ട്ടില്‍ സ്റ്റോക്ക് ബ്രേക്കൗട്ട് കണ്ടെത്തിക്കഴിഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഹരികള്‍ താളംപിടിക്കുന്നത്. പ്രതിവാര ചിത്രത്തില്‍ ബുള്ളിഷ് ട്രെന്‍ഡ് അറിയിക്കുന്ന 'ഹയര്‍ ടോപ്പ് ഹയര്‍ ബോട്ടം' രൂപീകരണം കാണാന്‍ കഴിയും.

ബുള്ളിഷ് കാഴ്ച്ചപ്പാട്

സ്‌റ്റോക്കിലെ പ്രാഥമിക ട്രെന്‍ഡ് പോസിറ്റീവാണ്. ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മേലെയാണ് കമ്പനിയുടെ വ്യാപാരം. പ്രതിദിന ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്), പണമൊഴുക്ക് സൂചകങ്ങള്‍ ട്രെന്‍ഡ്‌ലൈന്‍ ബ്രേക്കൗട്ട് അറിയിക്കുന്നുണ്ട്. ഹ്രസ്വകാലത്തേക്കുള്ള ബുള്ളിഷ് കാഴ്ച്ചപ്പാടാണിത് നല്‍കുന്നത്. 147.25 രൂപയിലാണ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വെള്ളിയാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. സ്‌റ്റോക്കിലെ ലക്ഷ്യവില 165 രൂപ. സ്റ്റോപ്പ് ലോസ് 138 രൂപ. റിട്ടേണ്‍ 12 ശതമാനം.

Also Read: വിലയിടിവില്‍ നിന്നും സംരക്ഷണം! 57 % വരെ നേട്ടം; ഈ 5 ഫാര്‍മ സ്റ്റോക്കുകള്‍ വാങ്ങാമെന്ന് ഷേര്‍ഖാന്‍Also Read: വിലയിടിവില്‍ നിന്നും സംരക്ഷണം! 57 % വരെ നേട്ടം; ഈ 5 ഫാര്‍മ സ്റ്റോക്കുകള്‍ വാങ്ങാമെന്ന് ഷേര്‍ഖാന്‍

 
സിപ്ല

സിപ്ല

ബ്രോക്കറേജായ ജിഇപിഎല്‍ കാപ്പിറ്റലിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിദ്‌ന്യന്‍ സാവന്ത് പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു സ്റ്റോക്കാണ് സിപ്ല. അടുത്ത മൂന്നാഴ്ച്ച കൊണ്ട് 4 മുതല്‍ 13 ശതമാനം വരെ നേട്ടം സിപ്ല നല്‍കാന്‍ സാധ്യതയുണ്ടെന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നു. കഴിഞ്ഞ ആറാഴ്ച്ച കൊണ്ടു ഏകീകരണത്തില്‍ നിന്നും ശക്തമായി പുറത്തുകടക്കാന്‍ സിപ്ലയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഇടക്കാലം തൊട്ട് ദീര്‍ഘകാലത്തേക്ക് ഭേദപ്പെട്ട ബുള്ളിഷ് കാഴ്ച്ചപ്പാടാണ് സ്റ്റോക്ക് അടിവരയിടുന്നത്. 870 രൂപ നിലയില്‍ 'ട്രിപ്പിള്‍ ബോട്ടം' പാറ്റേണ്‍ കണ്ടെത്തിയ സിപ്ല മുകളിലേക്കുള്ള പ്രയാണം തുടരുകയാണ്.

സ്റ്റോപ്പ് ലോസ്

എല്ലാ സമയ ഫ്രെയിമുകളിലും മൊമന്റം സൂചകമായ ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) 55 -ന് മുകളില്‍ പിടിച്ചുനില്‍ക്കുന്നത് ഇടക്കാലം തൊട്ട് ദീര്‍ഘകാലത്തേക്കുള്ള ശക്തമായ പോസിറ്റീവ് ട്രെന്‍ഡിനെ ഒന്നുകൂടി സ്ഥിരീകരിക്കുന്നു. അതുകൊണ്ട് സിപ്ലയുടെ ഓഹരി വില എക്കാലത്തേയും ഉയര്‍ന്ന നിലയായ 1,005 രൂപയിലേക്ക് ആദ്യം ചുവടുവെയ്ക്കും. തുടര്‍ന്ന് 1,093 രൂപയിലേക്കും സ്‌റ്റോക്ക് കുതിക്കും. സ്‌റ്റോപ്പ് ലോസ് 915 രൂപ. വെള്ളിയാഴ്ച്ച 966.70 രൂപ എന്ന നിലയ്ക്കാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്.

എസ്‌കോര്‍ട്ട്‌സ്

എസ്‌കോര്‍ട്ട്‌സ്

ബ്രോക്കറേജായ ജിഇപിഎല്‍ കാപ്പിറ്റലിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിദ്‌ന്യന്‍ സാവന്ത് പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു സ്‌റ്റോക്കാണ് എസ്‌കോര്‍ട്ട്‌സ്. മൂന്നാഴ്ച്ച കൊണ്ട് എസ്‌കോര്‍ട്ട്‌സ് ഓഹരികളില്‍ 7.4 മുതല്‍ 15.8 ശതമാനം വരെ നേട്ടം ഇദ്ദേഹം പ്രവചിക്കുന്നു. പ്രതിദിന ചാര്‍ട്ടില്‍ 'ബുള്ളിഷ് ഫ്‌ളാഗ്' പാറ്റേണ്‍ കുറിക്കുന്ന എസ്‌കോര്‍ട്ട്‌സ് 1,889 രൂപയെന്ന പുതിയ ഉയരവും അടുത്തിടെ കണ്ടെത്തുകയുണ്ടായി.

Also Read: നേടണോ അധിക വരുമാനം? ഈ കമ്പനികള്‍ ഒരാഴ്ചയ്ക്കുളളില്‍ ബോണസ് ഓഹരികള്‍ നല്‍കുംAlso Read: നേടണോ അധിക വരുമാനം? ഈ കമ്പനികള്‍ ഒരാഴ്ചയ്ക്കുളളില്‍ ബോണസ് ഓഹരികള്‍ നല്‍കും

 
സൂചകങ്ങൾ

ഈ നിലയ്ക്ക് അരികെ വ്യാപാരം തുടരുന്ന എസ്‌കോര്‍ട്ട്‌സ് ഇടക്കാലം തൊട്ട് ദീര്‍ഘകാലത്തേക്ക് ശക്തമായ പോസിറ്റീവ് ട്രെന്‍ഡാണ് അറിയിക്കുന്നത്. മൊമന്റം സൂചകങ്ങളും ടെക്‌നിക്കല്‍ സൂചകങ്ങളും സ്‌റ്റോക്ക് വില 2,008 രൂപയിലേക്ക് അടിയന്തരമായി ചലിക്കുമെന്ന് സൂചിപ്പിക്കുന്നു. ഈ നില ഭേദിച്ചാല്‍ 2,164 രൂപ വരെയും എക്‌സ്‌കോര്‍ട്ട്‌സ് ഓഹരികള്‍ കുതിക്കും. ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 1,755 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാം. വെള്ളിയാഴ്ച്ച 1,869.40 രൂപ എന്ന നിലയ്ക്കാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്.

ഡിവിസ് ലബോറട്ടറീസ്

ഡിവിസ് ലബോറട്ടറീസ്

ബ്രോക്കറേജായ ജിഇപിഎല്‍ കാപ്പിറ്റലിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിദ്‌ന്യന്‍ സാവന്ത് പ്രതീക്ഷയര്‍പ്പിക്കുന്ന മൂന്നാമത്തെ സ്‌റ്റോക്കാണ് ഡിവിസ് ലബോറട്ടറീസ്. മൂന്നാഴ്ച്ച കൊണ്ട് ഈ സ്‌റ്റോക്കില്‍ 9.9 മുതല്‍ 16.9 ശതമാനം വരെ നേട്ടം ഇദ്ദേഹം പ്രവചിക്കുന്നു. 4,670 രൂപ നിലയില്‍ 'ട്രിപ്പിള്‍ ബോട്ടം' പാറ്റേണ്‍ കണ്ടെത്തിയ ഡിവിസ് ലബോറട്ടറീസ് ഓഹരികള്‍ ശക്തമായ പോസിറ്റീവ് ട്രെന്‍ഡാണ് വിളിച്ചോതുന്നത്.

വാങ്ങാം

പ്രതിദിന ചാര്‍ട്ടില്‍ 20 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജിന് മുകളില്‍ വ്യാപാരം തുടരാന്‍ ഡിവിസ് ലബോറട്ടറീസിന് സാധിക്കുന്നുണ്ട്. 50 മാര്‍ക്കിന് മുകളില്‍ ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) ചിത്രം ചലിക്കുന്നതും സ്‌റ്റോക്കിലെ പോസിറ്റീവ് സൂചനയാണ്. എക്കാലത്തേയും ഉയര്‍ന്ന നിലയായ 5,425 രൂപയിലേക്കായിരിക്കും ഡിവിസ് ലബോറട്ടറീസ് ആദ്യം ചുവടുവെയ്ക്കുക. തുടര്‍ന്ന് 5,770 രൂപയിലേക്കും സ്റ്റോക്ക് വില കുതിക്കും.

അതുകൊണ്ട് ഇപ്പോഴത്തെ വിലയില്‍ ഡിവിസ് ലബോറട്ടറീസ് ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം. 5,425 രൂപയും 5,770 രൂപയുമാണ് സ്റ്റോക്കിലെ ലക്ഷ്യവിലകള്‍. സ്‌റ്റോപ്പ് ലോസ് 4,670 രൂപ. വെള്ളിയാഴ്ച്ച 4,937.80 രൂപ എന്ന നിലയ്ക്കാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്.

ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്

ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്

ഫാര്‍മ സ്റ്റോക്കുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഗ്ലാക്‌സോസ്മിത്ത്‌ക്ലൈനില്‍ പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് കൊട്ടാക്ക് സെക്യുരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍. അടുത്ത മൂന്നാഴ്ച്ച കൊണ്ട് സ്റ്റോക്കില്‍ 13.3 ശതമാനം നേട്ടം ഇദ്ദേഹം പ്രവചിക്കുന്നു.

വ്യാഴാഴ്ച്ച പ്രൈസ്, വോളിയം ബ്രേക്കൗട്ടുകള്‍ കമ്പനി കണ്ടെത്തിയിരുന്നു. ഇനിയുള്ള പിന്തുണ നിലകളില്‍ (1,710 രൂപ, 1,660 രൂപ) ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ഓഹരികള്‍ വാങ്ങാമെന്നാണ് ശ്രീകാന്ത് ചൗഹാന്‍ നിക്ഷേപകരോട് നിര്‍ദേശിക്കുന്നത്. ലക്ഷ്യവില 1,930 രൂപ. സ്റ്റോപ്പ് ലോസ് 1,590 രൂപ. വെള്ളിയാഴ്ച്ച 1,930 രൂപ എന്ന നിലയ്ക്കാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Cipla, Shipping Corporation, Escorts Among The 5 Stocks To Give Up To 17 Per Cent Return In December

Cipla, Shipping Corporation, Escorts Among The 5 Stocks To Give Up To 17 Per Cent Return In December. Read in Malayalam.
Story first published: Monday, November 29, 2021, 9:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X