വിപണികള്‍ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. എങ്കിലും മികച്ച ഓഹരികള്‍ പ്രധാന സൂചികകളില്‍ നിന്ന് വ്യത്യസ്തമായി വ്യാപാരം ചെയ്യപ്പെടുന്നുമുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രശസ്ത പൊതുമേഖലാ കമ്പിയെ നിക്ഷേപയോഗ്യമായി നിര്‍ദേശിച്ചുകൊണ്ട് രാജ്യാന്തര വിപണി വിശകലന ഏജന്‍സിയായ സിഎല്‍എസ്എയും രാജ്യത്തെ മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐയും രംഗത്തെത്തി. 32- 47 ശതമാനം നേട്ടമാണ് ഓഹരികളില്‍ നിന്നും ഇവര്‍ പ്രവചിക്കുന്നത്. കൂടാതെ അടുത്തയാഴ്ച കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കുമെന്ന സൂചനകളും ഓഹരികളെ ആകര്‍ഷകമാക്കുന്നുവെന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കോള്‍ ഇന്ത്യ (BSE:533278, NSE: COALINDIA)
ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരാണ് കോള്‍ ഇന്ത്യ ലമിറ്റഡ്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, മഹാരത്ന പദവിയുള്ള കമ്പനി 1975-ല്‍ കൊല്‍ക്കത്ത ആസ്ഥാനമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2020-ലെ കണക്കുകള്‍ പ്രകാരം കോള്‍ ഇന്ത്യയുടെ ഉടമസ്ഥതയില്‍് 352 ഖനികളുണ്ട്. രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നതും കമ്പനിയാണ്. രാജ്യത്ത് കല്‍ക്കരി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരെയൊരു കമ്പനിയാണ് കോള്‍ ഇന്ത്യ. കോക്കിംഗ് കല്‍ക്കരി, നോണ്‍-കോക്കിംഗ് കല്‍ക്കരി, മിഡ്ലിങ് തുടങ്ങി നിരവധി ഇനത്തിലുള്ള കല്ക്കരികള് കമ്പനി നിര്‍മിക്കുന്നു. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കോള്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍.
സാമ്പത്തികം
അടുത്തിടെ പ്രഖ്യാപിച്ച പ്രവര്‍ത്തന ഫലം വിപണി പൊതുവില്‍ പ്രതീക്ഷിച്ചതിലും മോശമായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം കഴിഞ്ഞ വര്‍ഷത്തെ സമാനപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 1 ശതമാനം താഴ്ന്ന് 2,933 കോടി രൂപയായി. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധന രേഖപ്പെടുത്തി 23,291 കോടി രൂപയിലുമെത്തി. എങ്കിലും കമ്പനിയുടെ സാമ്പത്തികാടിത്തറ ശക്തവും ഭദ്രവുമാണ്. ഇനി വരുന്ന സാമ്പത്തിക പാദങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ബാങ്ക് പലിശയേക്കാള്‍ ആദായം!
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച 2021 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 12.5 രൂപയാണ് കോള്‍ ഇന്ത്യ ലാഭവിഹിതമായി നല്‍കിയിട്ടുള്ളത്. 2020 നവംബറിലും 2021 മാര്‍ച്ചിലും രണ്ട് ഘട്ടങ്ങളിലായി 7.5 രൂപയും 5 രൂപയും വീതമാണ് ലാഭവിഹിതം കൈമാറിയത്. ഇന്നത്തെ കോള്‍ ഇന്ത്യയുടെ ഓഹരികളുടെ മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തില്‍ 8 ശതമാനത്തിലേറെയാണ് ഡിവിഡന്റ് യീല്‍ഡ് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ ബാങ്കുകളില്‍ നിക്ഷേപത്തിന് ലഭിക്കുന്ന 5.5 ശതമാനം പലിശയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് മികച്ച ആദായമാണ്.
ഇത്തവണ ബമ്പര്‍ ഡിവിഡന്റ് ?
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഇതുവരെ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി പരിഹരിക്കുന്ന ലക്ഷ്യമിട്ട് പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന ലാഭവിഹിതം ആവശ്യപ്പെടാറുണ്ട്. അങ്ങനെയെങ്കില്‍ ഉയര്‍ന്ന തോതിലുള്ള ഡിവിഡന്റ് ഇത്തവണ പ്രഖ്യാപിക്കാനുള്ള സാധ്യതകളും കാണുന്നുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്പനി 2022 സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാന്‍ നവംബര്‍ 29ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്.
ലക്ഷ്യവില 210- 234
രാജ്യാന്തര വിപണി വിശകലന ഏജന്‍സിയായ സിഎല്‍എസ്എ, കോള്‍ ഇന്ത്യയുടെ ഓഹരികള്‍ 32 ശതമാനം നേട്ടം പ്രതീക്ഷിച്ച് വാങ്ങാമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത് ഇവര്‍ സമീപഭാവിയിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 210 ആണ്. അതേസമയം, ഐസിഐസിഐ സെക്യൂരിറ്റീസ, കോള്‍ ഇന്ത്യയുടെ ഓഹരികള്‍ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 234 ആണ്. 47 ശതമാനം നേട്ടമാണ് ഇവര്‍ പ്രവചിക്കുന്നത്. നിലവില്‍ 157-158 രൂപ നിലവാരത്തിലാണ് കോള്‍ ഇന്ത്യയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഒക്ടോബര്‍ 6-ന് രഖപ്പെടുത്തിയ 203 രൂപയായിരുന്നു കമ്പനിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന ഓഹരി വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications