രണ്ടു മാസക്കാലം പിന്നോട്ട് വലിഞ്ഞു നിന്നിരുന്ന ബാങ്കിംഗ് ഓഹരികള്‍ കഴിഞ്ഞയാഴ്ച നടത്തിയ കുതിപ്പ് ശ്രദ്ധേയമാണ്. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ പൊതുസൂചികയായ ബാങ്ക് നിഫ്റ്റിയും മികച്ച മുന്നേറ്റമാണ് കാഴ്ച വച്ചത്. ഏപ്രില്‍ 1-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ 5 ശതമാനത്തോളം അഥവാ 1,738 പോയിന്റിന്റെ നേട്ടമാണ് ബാങ്ക് ഓഹരികളുടെ സൂചിക കരസ്ഥമാക്കിയത്. ഇതോടെ ഒന്നര മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കും സൂചിക മടങ്ങിയെത്തി.
ഇതിനിടെ ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ സിഎല്‍എസ്എ, ബാങ്കിംഗ് സൂചികയിലെ വെയിറ്റേജ് കൂടിയതും സ്വകാര്യ മേഖലയിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളുമായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ക്കും പോസിറ്റീവ് റേറ്റിങ് നല്കി. എന്നാല്‍ പ്രഥമ പരിഗണന ഐസിഐസിഐ ബാങ്ക് ഓഹരികള്ക്കാണെന്നും സിഎല്‍എസ്എയുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2015-20 സാമ്പത്തിക വര്‍ഷ കാലയളവില്‍ ഐസിഐസിഐ ബാങ്കിനേക്കാളും 10 ശതമാനം ഉയര്‍ന്ന വളര്‍ച്ച നിരക്ക് എച്ച്ഡിഎഫ്സി ബാങ്ക് കരസ്ഥമാക്കിയിരുന്നു. എന്നാല്‍ സമീപകാലത്ത് ഇവരുടെ വളര്‍ച്ചാ നിരക്ക് തുല്യമായോ അല്ലെങ്കില്‍ ഐസിഐസിഐ മുന്നില്‍ വരുന്നതായോ ആണ് കാണാനാവുകയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതുപോലെ, സുരക്ഷിതമല്ലാത്തതും കോര്‍പ്പറേറ്റ് ലോണുകളിലും എച്ച്ഡിഎഫ്സി ബാങ്കിന്റെ പകുതിയും എസ്എംഇ വിഭാഗം ലോണുകളില്‍ 30 ശതമാനം വ്യത്യാസവും വിപണി വിഹിതത്തില്‍ ഐസിഐസിഐ ബാങ്കിനുള്ളതെങ്കിലും നിലവിലെ വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഓഹരിക്ക് കൂടുതല്‍ മൂല്യം ചോദിക്കാനാവുമെന്ന് സിഎല്‍എസ്എ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായത്തിലെ വാര്‍ഷിക വളര്‍ച്ച 18 ശതമാനം നിരക്കിലാകുമ്പോള്‍ ഐസിഐസിഐ ബാങ്കിന്റേത് 25 ശതമാനം നിരക്കിലാണ്.
രണ്ട് ബാങ്കുകളുടേയും നിഷ്ക്രിയ ആസ്തിയുടെ നിലവാരം ഏറെക്കുറെ തുല്യമാണ്. എന്നാല്‍ സുരക്ഷിതമല്ലാത്ത ലോണുകള്‍ എച്ച്ഡിഎഫ്സി ബാങ്കിനേക്കാളും കുറഞ്ഞ അളവിലെ വിതരണം ചെയ്തിട്ടുള്ളൂ എന്നതിനാല്‍ വായ്പ്പ ചെലവും കുറവാണ് എന്നത് ഐസിഐസിഐ ബാങ്കിന് മേല്‍ക്കെ നല്കുന്നു. ഡിസംബര്‍ പാദത്തില്‍ ഐസിഐസിഐ ബാങ്കിന്റെ നിഷ്ക്രിയ ആസ്തികളുടെ അനുപാതം 0.85 ശതമാനത്തിലേക്ക് താഴ്ന്നു. എന്നാല്‍ എച്ച്ഡിഎഫ്സിയുടേത് 1.26 ശതമാനമാണെന്നും സിഎല്‍എസ്എ ചൂണ്ടിക്കാട്ടി.
ഐസിഐസിഐ ബാങ്ക്
വിപണി മൂല്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ വാണിജ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക് (BSE: 532174, NSE: ICICIBANK). എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്കുന്ന സ്ഥാപനത്തിന് 5,200 ലേറെ ശാഖകളും 17 വിദേശ രാജ്യങ്ങളില്‍ സാന്നിധ്യവുമുണ്ട്. ഓഹരികളില്‍ 48% വിദേശ നിക്ഷേപകരുടേയും 43% ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെയും കൈവശമാണ്. വെള്ളിയാഴ്ച 736.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 52 ആഴ്ചയിലെ ഐസിഐസിഐ ബാങ്ക് ഓഹരിയുടെ കൂടിയ വില 867 രൂപയും കുറഞ്ഞ വില 531 രൂപയുമാണ്.
എച്ച്ഡിഎഫ്സി ബാങ്ക്
വിപണി മൂല്യം കണക്കാക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് എച്ച്ഡിഎഫ്സി ബാങ്ക് (BSE: 500180, NSE: HDFCBANK). ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഒരു ഉപസ്ഥാപനമായി 1994-ലാണ് തുടക്കം. 6,000-ത്തോളം ശാഖകളുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 43 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 18 ശതമനവും ഓഹരി പങ്കാളിത്തമുണ്ട്. വെള്ളിയാഴ്ച 1,506 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 52 ആഴ്ചയിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,725 രൂപയും കുറഞ്ഞ വില 1,292 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സിഎല്‍എസ്എ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications