നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വാങ്ങുന്നതുവഴി സാധിക്കും. തുടർച്ചയായി ലാഭവിഹിതം കൈമാറുന്ന കമ്പനികളിൽ നിക്ഷേപിക്കുകയാണെങ്കിൽ ദീർഘകാല നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപം വളരുന്നതിനൊപ്പം സ്ഥിര വരുമാനം ഉണ്ടാക്കുകയും ചെയ്യാം.
സ്ഥിരമായി ലാഭവിഹിതം നൽകുന്ന പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യയുടെ നിക്ഷേപകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഈ മാസം പുറത്തു വരാനിരിക്കുന്നത്. നിക്ഷേപകർക്ക് ഈ മാസം ഡിവിഡൻ്റ് റിവാർഡുകൾ നൽകുമെന്ന് കോൾ ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫെബ്രുവരി 12-ന് കോൾ ഇന്ത്യ അതിൻ്റെ രണ്ടാം ഇടക്കാല ലാഭവിഹിതത്തോടൊപ്പം 2024 സാമ്പത്തിക വർഷത്തിലെ ക്യു 3 ഫലങ്ങളും പുറത്ത് വിടും. കോൾ ഇന്ത്യ ഇതിനകം തന്നെ വരുമാനത്തിന് മുന്നോടിയായി ബ്രോക്കറേജുകളുടെ ടാർഗെറ്റ് വിലയോട് അടുക്കുകയാണ്.
കോൾ ഇന്ത്യയുടെ ലാഭവിഹിതം
ഫെബ്രുവരി 12 നാണ് പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിൻ്റെ ഡയറക്ടർ ബോർഡ് യോഗം ചേരാൻ തീരുമാനിച്ചത്. യോഗം 2023-24 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാം ഇടക്കാല ലാഭവിഹിതം ഉണ്ടെങ്കിൽ അത് പരിഗണിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും.

2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇക്വിറ്റി ഷെയറുകളിലെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം അടയ്ക്കുന്നതിനുള്ള 'റെക്കോർഡ് തീയതി' ആയി ഫെബ്രുവരി 20 നിശ്ചയിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഈ തീയതിയിൽ ഓഹരി കൈവശമുള്ള ഓഹരി ഉടമകൾക്ക് ലാഭവിഹിതം ലഭിക്കും. ഇതേ ദിവസം ഓഹരി എക്‌സ് ഡിവിഡന്റ ട്രേഡ് ചെയ്യും.
2023 സാമ്പത്തിക വർഷത്തിൽ മാത്രം കോൾ ഇന്ത്യ 242.50 ശതമാനം ലാഭവിഹിതം നൽകി. അതായത് ഒരു ഓഹരിക്ക് 24.25 രൂപ. 2024 സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം 152.5 ശതമാനമാണ്. അതായത് ഒരു ഷെയറിന് 15.25 രൂപ. നിലവിലെ വിപണി വിലയിൽ, കോൾ ഇന്ത്യയുടെ ലാഭവിഹിതം 5.97% ആണ്. ഇത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ ഏറ്റവും ഉയർന്നതാണ്.
കോൾ ഇന്ത്യയുടെ ഓഹരി വില
ജനുവരി 31 ന്, കോൾ ഇന്ത്യയുടെ ഓഹരി വില 0.9% ഉയർന്ന് 406.10 രൂപയിലാണ് അവസാനിച്ചത്. അതായത് ആകെ വില 2.50 ലക്ഷം കോടിക്ക് മുകളിൽ. കമ്പനിയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 416.25 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിൽ കോൾ ഇന്ത്യയുടെ ഓഹരി വില ആറ് മാസത്തിനുള്ളിൽ 69 ശതമാനം ഉയർന്നിരുന്നു. 2024 ജനുവരിയിലെ നേട്ടം 6% കവിഞ്ഞു. ആക്‌സിസ് സെക്യൂരിറ്റീസ് അതിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത് കോൾ ഇന്ത്യ ഇതുവരെ മികച്ച ഉൽപ്പാദന റൺ റേറ്റ് പ്രകടമാക്കിയിട്ടുണ്ടെന്നാണ്. ഉൽപ്പാദന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ മൈൻ ഡെവലപ്പർ ഓപ്പറേറ്റർമാർ,
കുടിയൊഴിപ്പിക്കൽ കാര്യക്ഷമതയ്ക്കായി എഫ്എംസി പദ്ധതികൾ, ഏറ്റവും പുതിയ സാങ്കേതികവിദ്യ തുടങ്ങിയ നിരവധി നടപടികളും കോൾ ഇന്ത്യ നടപ്പിലാക്കുന്നുണ്ടെന്നും ആക്‌സിസ് സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിലുണ്ട്.
കോൾ ഇന്ത്യ
കോൾ ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനം 7% വർധിച്ച് 179.88 ബില്യൺ ടൺ ആയി. ഡിമാൻഡ് ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ 2028 സാമ്പത്തിക വർഷത്തോടെ 1 ബില്യൺ ടൺ വരെ കൽക്കരി വിൽക്കാൻ കോൾ ഇന്ത്യ തയ്യാറായേക്കുമെന്നാണ് വിലയിരുത്തൽ.
സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യൻ സർക്കാർ മിക്ക കൽക്കരി ഖനികളും ദേശീയവത്ക്കരിച്ചു. ഇതേടെയാണ് കോൾ ഇന്ത്യ ജന്മമെടുത്തത്. ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ഉത്പാദന രാജ്യമാണ് ഇന്ത്യ. ഇതിനാൽ തന്നെ കൽക്കരി നിർമാണത്തിൽ കോൾ ഇന്ത്യക്ക് വലിയ ഭാവി ഉണ്ടായിരിക്കേണ്ടതാണ്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യ ലിമിറ്റഡ് 1975-ലാണ് പ്രവർത്തനമാരംഭിച്ചത്. 2023 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം കോൾ ഇന്ത്യ ലിമിറ്റഡിന് 322 ഖനികളുണ്ട്. ഇതിൽ 138 എണ്ണം ഭൂഗർഭവും, 171 എണ്ണം ഒപ്പൺകാസ്റ്റ്, 13 മിക്സഡ് മൈനുകൾ എന്നിങ്ങനെയാണ്. ഇന്ത്യയിലെ മൊത്തം കൽക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നതും കോൾ ഇന്ത്യയാണ്.
കോക്കിംഗ് കൽക്കരി, സെമി-കോക്കിംഗ് കൽക്കരി, നോൺ-കോക്കിംഗ് കൽക്കരി, മിഡ്‌ലിംഗ്, ടാർ തുടങ്ങി നിരവധി കൽക്കരി ഉത്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications