ദേ വീണ്ടും ലാഭവിഹിതം, ഈ പൊതുമേഖലാ ഓഹരിയില്‍ 'ചാകര' — ഉടന്‍ 234 രൂപയിലേക്ക്

ഉക്രൈനും റഷ്യയും തമ്മിലെ പ്രശ്‌നം ഇന്ത്യന്‍ വിപണിയില്‍ കരിനിഴല്‍ വീഴ്ത്തുമ്പോഴും പൊതുമേഖലാ കമ്പനിയായ കോള്‍ ഇന്ത്യ നേട്ടത്തിലാണ് ഈ ആഴ്ച്ച പിന്നിടുന്നത്. ഡിസംബര്‍ പാദത്തിലെ ഗംഭീര പ്രകടനം ഒഴുക്കിനെതിരെ തുഴയെറിയാന്‍ കമ്പനിയെ സഹായിക്കുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് 48 ശതമാനം അറ്റാദായ വര്‍ധനവ് കണ്ടെത്താന്‍ കോള്‍ ഇന്ത്യയ്ക്ക് സാധിച്ചു. മൂന്നാം പാദം 4,558 കോടി രൂപയാണ് ഏകീകൃത അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കൂടിയത് കമ്പനിയുടെ ലാഭക്ഷമത കാര്യമായി ഉയര്‍ത്തി.

കോൾ ഇന്ത്യ

മികച്ച 'പ്രോഗ്രസ് റിപ്പോര്‍ട്ട്' മുന്‍നിര്‍ത്തി ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിത നല്‍കാനുള്ള തീരുമാനവും കോള്‍ ഇന്ത്യ എടുത്തിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം കമ്പനി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാണിത്. ഇത്തവണ പ്രതിയോഹരിക്ക് 5 രൂപ വീതം നിക്ഷേപകര്‍ക്ക് ലാഭവിഹിതം ലഭിക്കും. ഡിസംബറിലും ഓരോ ഓഹരിക്കും 9 രൂപ വീതം ലാഭവിഹിതം കോള്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

ടാർഗറ്റ് വില

ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസിന്റെ അഭിപ്രായത്തില്‍ അന്തിമ ലാഭവിഹിതം കൂടി നടപ്പു സാമ്പത്തിക വര്‍ഷം കമ്പനിയുടെ ഭാഗത്തുനിന്നും വരാനുണ്ട്. ഏറ്റവും കുറഞ്ഞത് 4 രൂപയെങ്കിലും പ്രതിയോഹരിക്ക് ഇതില്‍ പ്രതീക്ഷിക്കാം.

എന്തായാലും വളര്‍ച്ചാ സാധ്യത മുന്നില്‍ക്കണ്ട് കോള്‍ ഇന്ത്യയില്‍ 'ബൈ' റേറ്റിങ് നിലനിര്‍ത്തുകയാണ് ഐസിഐസിഐ സെക്യുരിറ്റീസ്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 40 ശതമാനത്തിലേറെ ഉയരാന്‍ കമ്പനിക്ക് കഴിയും. സ്‌റ്റോക്കില്‍ 234 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ബ്രോക്കറേജ് നിര്‍ദേശിക്കുന്നത്.

 
സമ്മർദം

താപവൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായതോടെ ആഭ്യന്തര വിപണിയില്‍ കല്‍ക്കരിക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയാണ്; രാജ്യാന്തര വിപണിയിലാകട്ടെ കല്‍ക്കരിക്ക് വിലയും കൂടുന്നു. ഈ പശ്ചാത്തലത്തില്‍ 'വളക്കൂറുള്ള' മണ്ണാണ് നാലാം പാദം കോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഒരുങ്ങുന്നത്.

ഇതേസമയം, ഉയരുന്ന ചെലവുകള്‍ പല മേഖലകളിലും കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. വില്‍പ്പന വോളിയം വര്‍ധിക്കുന്നതും വിറ്റുവരവുകള്‍ കൂടുന്നതും വെച്ചാണ് കോള്‍ ഇന്ത്യ താത്കാലികമായി പിടിച്ചുനില്‍ക്കുന്നത്. വൈകാതെ വിലവര്‍ധന നടപടികളിലേക്ക് തിരിയാന്‍ കോള്‍ ഇന്ത്യ നിര്‍ബന്ധിതരാകും, ഐസിഐസിഐ സെക്യുരിറ്റീസ് വിലയിരുത്തുന്നു.

മാർജിൻ വളർച്ച

ശക്തമായ മാര്‍ജിന്‍ വളര്‍ച്ചയാണ് മൂന്നാം പാദം കമ്പനി രേഖപ്പെടുത്തുന്നത്. എന്നാല്‍ മാര്‍ക്കറ്റ് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ചെലവുകള്‍ അസംസ്‌കൃത വസ്തുക്കളിലും കരാറുകളിലും കമ്പനിയെ തേടിയെത്തി. എന്തായാലും രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക് വില കൂടുന്ന സാഹചര്യം നാലാം പാദം കോള്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. മാര്‍ച്ചില്‍ കമ്പനിയുടെ ലാഭക്ഷമത ഉയരുമെന്ന പ്രതീക്ഷ ഐസിഐസിഐ സെക്യുരിറ്റീസ് പങ്കുവെയ്ക്കുന്നുണ്ട്.

 
ബിസിനസ്

'ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന കല്‍ക്കരി ആവശ്യങ്ങള്‍ നിറവേറ്റാന്‍ കോള്‍ ഇന്ത്യ പ്രാപ്തമാണ്. നിലവില്‍ കമ്പനിയുടെ നിരവധി പദ്ധതികള്‍ വികസനഘട്ടത്തിലുണ്ട്. അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഇവ പൂര്‍ത്തിയാകുന്നതോടെ കോള്‍ ഇന്ത്യയുടെ ബിസിനസ് കൂടുതല്‍ കരുത്താര്‍ജിക്കും', ബ്രോക്കറേജ് പറയുന്നു.

 
മികവ്

കോവിഡ് പ്രതിസന്ധി നേരിട്ടിട്ടും 2022 സാമ്പത്തിക വര്‍ഷത്തെ ആദ്യ 9 മാസം മികവോടെയാണ് കമ്പനി പൂര്‍ത്തിയാക്കിയത്. 2021 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ ഉത്പാദന, വിതരണ നിലകള്‍ മറികടക്കാന്‍ ഇക്കാലംകൊണ്ടുതന്നെ കോള്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷം 600 മില്യണ്‍ ടണ്‍ ഉത്പാദനവും 700 മില്യണ്‍ ടണ്‍ വിതരണവുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓഹരി വില

വെള്ളിയാഴ്ച്ച 2 ശതമാനത്തിലേറെ ഉയരാന്‍ കോള്‍ ഇന്ത്യ ഓഹരികള്‍ക്ക് സാധിച്ചു. 163 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 167.30 രൂപയിലാണ് തിരശ്ശീല വീണത്. നടപ്പുവാരം 2.29 ശതമാനം നേട്ടമാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. 2022 വര്‍ഷം ഇതുവരെ 7.73 ശതമാനം ലാഭം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 203.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 123.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 12.49. ഡിവിഡന്റ് യീല്‍ഡ് 10.46 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X