കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം

തുടർച്ചയായ നാലാം ദിവസമാണ് ഓഹരി വിപണി പച്ചയിൽ അവസാനിപ്പിക്കുന്നത്. ആഗോള വിപണിയിലെ ഉയർന്ന വ്യാപാരമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ വാരം നിക്ഷേപകർക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം ഈ വാരത്തിൽ തിരികെ എത്തി എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ചില ഓഹരികളിൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ ബൈ കോൾ നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരിയാണ് കോൾ ഇന്ത്യ.

ഓഹരി വിപണിയിലെ പ്രകടനം

0.74 ഇൻട്രാ ഡേ നേട്ടത്തോടെ 444.20 രൂപയാണ് കോൾ ഇന്ത്യയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 2.16 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ഏകദേശം 2 ശതമാനത്തിന്‍റെ വളർച്ചയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കോൾ ഇന്ത്യയുടെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 43.15 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും കമ്പനിയുടെ ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 92 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്.

487.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 223.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

കൂടുതൽ പണം വേണോ, കോൾ ഇന്ത്യ ഓഹരി വാങ്ങാം

ബ്രോക്കറേജ് വിലയിരുത്തൽ

ശക്തമായ ഡിമാൻഡ്, വർദ്ധിച്ചുവരുന്ന ഉൽപ്പാദനം, വരുമാന വീക്ഷണം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുമ്പോൾ കോൾ ഇന്ത്യയുടെ ഓഹരിയിൽ 15 ശതമാനത്തിലധികം വർധനവ്, വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്.

507 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് കോൾ ഇന്ത്യയുടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എസ്‌ബിഐ സെക്യൂരിറ്റീസ് ശുപാർശ. അതേ സമയം 520 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് ആനന്ദ് രതി റിസർച്ച് ശുപാർശ.

പ്രധാനമായും 4 കാരണങ്ങളാണ് കോൾ ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമായി ബ്രോക്കറേജുകൾ വിലയിരുത്തുന്നത്.

1. ശക്തമായ വോളിയം

2024 സാമ്പത്തിക വർഷത്തിൽ 773.6 ദശലക്ഷം ടൺ ഉൽപ്പാദനമാണ് കോൾ ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 10 ശതമാനത്തിന്‍റെ വർദ്ധനവ്. 2025 സാമ്പത്തിക വർഷത്തിലും ഏകദേശം 838 ദശലക്ഷം ടൺ ഉൽപ്പാദനത്തിലേക്ക് കമ്പനി എത്തുമെന്നാണ് വിലയിരുത്തൽ.

2. മെച്ചപ്പെട്ട കണക്റ്റിവിറ്റി

"ഫസ്റ്റ് മൈൽ കണക്റ്റിവിറ്റി" പ്രോഗ്രാമുകൾക്ക് കീഴിൽ, കോൾ ഇന്ത്യ യന്ത്രവത്കൃത കൽക്കരി ഗതാഗതവും ലോഡിംഗ് സംവിധാനവും നവീകരിക്കുന്നു.

3. ചെലവ് നിയന്ത്രണ നടപടികൾ

ലാഭകരമല്ലാത്ത ഖനികൾ അടച്ചുപൂട്ടിയും അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തേക്ക് തൊഴിലാളികളെ പ്രതിവർഷം 5% വെട്ടിക്കുറച്ചും ചെലവുകൾ നിയന്ത്രിക്കാൻ കോൾ ഇന്ത്യ പദ്ധതിയിടുന്നു. ഇത് കമ്പനിയുടെ ചിലവുകളിൽ വലിയ കുറവിന് കാരണമാകും.

കൂടുതൽ പണം വേണോ, കോൾ ഇന്ത്യ ഓഹരി വാങ്ങാം

4. ശക്തമായ വരുമാന വീക്ഷണവും ഡിവിഡൻ്റ് യീൽഡും

മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് കണക്കുകൾ പ്രകാരം 24 സാമ്പത്തിക വർഷത്തിൽ കോൾ ഇന്ത്യ അറ്റാദായത്തിൽ 23.8% വർദ്ധനവ് പ്രതീക്ഷിക്കുന്നു. വോളിയം വർദ്ധിപ്പിക്കുന്നതിലും ചെലവ് ലാഭിക്കലിലും ശ്രദ്ധ കേന്ദ്രീകരിച്ച്, 24-26 സാമ്പത്തിക വർഷത്തേക്കാൾ 13% കോംപൗണ്ട് വാർഷിക വളർച്ചാ നിരക്ക് കമ്പനി നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കോൾ ഇന്ത്യ

ഗവൺമെന്‍റ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള മഹാരത്ന കമ്പനിയാണ് കോൾ ഇന്ത്യ. രാജ്യത്തിന് ആവശ്യമായ കൽക്കരിയുടെ 83 ശതമാനവും കോൾ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. 1975-ൽ പ്രവർത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോൾ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്. കോക്കിംഗ് കൽക്കരി, നോൺ-കോക്കിംഗ് കൽക്കരി, മിഡ്‌ലിങ് തുടങ്ങി നിരവധി തരത്തിലുള്ള കൽക്കരികൾ ഖനനം ചെയ്‌തെടുക്കുന്നു. വൻകിട താപവൈദ്യുത നിലയങ്ങൾ, സ്റ്റീൽ, സിമന്‍റ് നിർമാണ കമ്പനികളാണ് കമ്പനിയുടെ മുഖ്യ ഉപഭോക്താക്കൾ.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X