ഇന്നലെ നേരിട്ട അവസാന നിമിഷങ്ങളിലെ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്നും വിപണി മെല്ലെ കരകയറുകയാണ്. ആഗോള തലത്തിലെ പ്രതികൂല വാര്‍ത്തകളും പ്രധാന സൂചികയില്‍ ഉള്‍പ്പെട്ടിട്ടുള്ള എച്ച്ഡിഎഫ്സി ഇരട്ടകളും ഐടി വന്‍കിട കമ്പനികളുടെ ഓഹരികളുമാണ് വിപണിവ പിന്നോട്ടടിക്കുന്നത്. എന്നാല്‍ ഇതിനിടെയിലും അടിസ്ഥാനപരമായി മികച്ചതും പോസിറ്റീവ് വാര്‍ത്തകളുടേയും പശ്ചാത്തലത്തില്‍ ചില ഓഹരികള്‍ നിശബ്ദ മുന്നേറ്റം നടത്തുന്നുമുണ്ട്. ഇത്തരത്തില്‍ കുതിപ്പിന്റെ പാതയിലേക്ക് കടക്കുന്ന ഒരു മിഡ് കാപ് പവര്‍ ഓഹരിയില്‍ ഇടക്കാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
സി.ഇ.എസ്.സി
ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മിഡ് കാപ് ഊര്‍ജോത്പാദന കമ്പനിയാണ് കൊല്‍ക്കത്ത ഇലട്രിക് സപ്ലൈ കോര്പ്പറേഷന് അഥവാ സി.ഇ.എസ്.സി ലിമിറ്റഡ്. പ്രമുഖ ബിസിനസ് സംരംഭകരായ ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റേതാണ് ഈ കമ്പനി. കൊല്‍ക്കത്ത നഗര പരിധിയിലെ വൈദ്യുതി വിതരണമാണ് മുഖ്യ പ്രവര്‍ത്തനം. സ്വന്തമായുള്ള 4 താപ വൈദ്യുത നിലയങ്ങളുടെ ഉത്പാദന ശേഷി 1,225 മെഗാവാട്ടാണ്.
അടുത്തിടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്കും കടന്നു. ഗുജറാത്തിലും രാജസ്ഥാനിലും സൗരോര്‍ജ പദ്ധതികള്‍ ആരംഭിച്ചു. 236 മെഗാവാട്ട് ശേഷിയുടെ ജലവൈദ്യുതി പദ്ധതി അരുണാചല്‍ പ്രദേശില്‍ നിര്‍മാണ ഘട്ടത്തിലാണ്. നിലവില്‍ 30 ലക്ഷം ഉപഭോക്താക്കളാണുള്ളത്.
ഓഹരി വിശദാംശം
കഴിഞ്ഞ ദിവസത്തെ സി.ഇ.എസ്.സി (BSE: 500084, NSE: CESC) ഓഹരിയുടെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ 11,220 കോടിയാണ് മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.32 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 77.46 നിരക്കിലാണ്. വൈദ്യുതോത്പാദന കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 35.21 നിരക്കില്‍ ആയിരിക്കുമ്പോള്‍ സി.ഇ.എസ്.സിയുടേത് 8.27 ആണെന്നതും ശ്രദ്ധേയം.
അതേസമയം കമ്പനിയുടെ ആകെ ഓഹരികളില്‍ 52.11 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 13.8 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.01 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അനുകൂല ഘടകം
കല്‍ക്കരി ക്ഷാമം അനുഭവപ്പെട്ടാലും കാര്യമായ പോറലേല്‍ക്കാതെ കടന്നു പോകാന്‍ സി.ഇ.എസ്.സിക്ക് സാധിക്കുമെന്നതാണ് ശ്രദ്ധേയമാക്കുന്നത്. കാരണം കമ്പനിയുടെ താപവൈദ്യുത നിലയങ്ങള്‍ക്ക് ആവശ്യമായ കല്‍ക്കരിയുടെ 87 ശതമാനവും ദീര്‍ഘകാല വാങ്ങല്‍ കരാറിലൂടെ ആയതിനാല്‍ കല്‍ക്കരിയുടെ ലഭ്യത പ്രതിസന്ധിയിലാകില്ല. ബാക്കി 13 ശതമാനം കല്‍ക്കരി (ധരിവാള്‍ യൂണിറ്റ്-1) ഹ്രസ്വകാല കരാറിലൂടെയും തെക്ക് കിഴക്കന്‍ കല്‍ക്കരി ഖനികളില്‍ നിന്നും വിപണി വില കൊടുത്ത് വാങ്ങുന്നതിനാലും കല്‍ക്കരിയുടെ ക്ഷാമമോ വില വര്‍ധനയോ സി.ഇ.എസ്.സിയെ ഗുരുതരമായി ബാധിക്കില്ല.
ഇതിനോടൊപ്പം നിര്‍മിത ബുദ്ധി (AI), മെഷീന് ലേണിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (IoT) പോലുള്ള നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വിതരണവും കാര്യക്ഷമതയും മെച്ചപ്പെടുത്താനും കമ്പനി ശ്രമിക്കുന്നു.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സി.ഇ.എസ്.സിയുടെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 4.1 ശതമാനവും പ്രവര്‍ത്തന ലാഭം 2.8 ശതമാനവും അറ്റാദായം 13.4 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. അതേസമയം ഇക്കഴിഞ്ഞ ഡിസംബറില്‍ പാദത്തില്‍ സി.ഇ.എസ്.സിയുടെ സംയോജിത വരുമാനം 2,826 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തക്കോള് 10 ശതമാനത്തോളം ഇടിവാണ്. എങ്കിലും അറ്റാദായം രണ്ടാം പാദത്തിലെന്ന പോലെ ഇത്തവണയും 304 കോടി രൂപയായി നിലനിര്‍ത്താനായി എന്നതും ശ്രദ്ധേയം. കഴിഞ്ഞ 12 മാസക്കാലയളവിലെ പ്രതിയോഹരി വരുമാനം 10.24 രൂപയുമാണ്.
ലക്ഷ്യവില 120
കഴിഞ്ഞ ദിവസം 84.65 രൂപയിലാണ് സി.ഇ.എസ്.സിയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 120 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 42 ശതമാനം നേട്ടം കരസ്ഥമാക്കാം. ഓഹരി വില 90 രൂപയില്‍ നില്‍ക്കുമ്പോഴായിരുന്നു ബ്രോക്കറേജ് സ്ഥാപനത്തിന്റെ ശുപാര്‍ശ ആദ്യം പുറത്തുവന്നത്.
അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 102.45 രൂപയും കുറഞ്ഞ വില 57.70 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 15 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ ഒരു വര്‍ഷ കാലയളവില്‍ 44 ശതമനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications