ജൂണ്‍ പാദ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാതാക്കളായ കൊച്ചിന് ഷിപ്പ്യാര്ഡിനും ലാഭത്തകര്‍ച്ച. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ കൊച്ചിന് ഷിപ്പ്യാര്ഡിന്റെ മൊത്തം ലാഭം 42.64 കോടി രൂപയായി പരിമിതപ്പെട്ടു. 64.54 ശതമാനം ഇടിവാണ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദം കമ്പനിക്ക് സംഭവിച്ചിരിക്കുന്നത്.

കൊറോണാ ഭീതിയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും വരുമാനം കുറയാനുള്ള കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 120.25 കോടി രൂപയുടെ ലാഭം കൊച്ചിന് ഷിപ്പ്യാര്ഡ് കുറിച്ചിരുന്നു.
ഇത്തവണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 54.87 ശതമാനം ഇടിഞ്ഞ് 332.47 കോടി രൂപയായി. മുന്‍വര്‍ഷമിത് 736.85 കോടി രൂപയായിരുന്നു. കൊറോണാ ഭീതിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 മുതല്‍ മെയ് 5 വരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി തടസ്സപ്പെട്ടിരുന്നു. എന്തായാലും ഇപ്പോള്‍ സ്ഥിതിഗതികള്‍ പഴയ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചിന് ഷിപ്പ്യാര്ഡിന്റെ മൊത്തം ലാഭം 632 കോടി രൂപയിലാണ് എത്തിനിന്നത്. 2018-19 സാമ്പത്തിക വര്‍ഷമാകട്ടെ ലാഭം 477 കോടി രൂപ തൊട്ടിരുന്നു. ഈ വര്‍ഷം ഭേദപ്പെട്ട നിലയില്‍ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷിലാണ് കമ്പനി.
ഉപകമ്പനിയായ ബംഗാളിലെ ഹൂഗ്ലി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം നൂറൂ ശതമാനമാക്കി കൊച്ചിന്‍ഷിപ്പ് യാര്‍ഡ് ഉയര്‍ത്തിയത് അടുത്തിടെയാണ്. നേരത്തെ, 74 ശതമാനമായിരുന്നു കമ്പനിയുടെ പങ്കാളിത്തം. മുഴുവന്‍ ഓഹരിയും സ്വന്തമാക്കിയതോടെ കൊച്ചിന് ഷിപ്പ്യാര്ഡിനായി ഹൂഗ്ലി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ 44 ശതമാനം ലാഭവര്‍ധനവ് കൊച്ചിന് ഷിപ്പ്യാര്ഡ് കുറിച്ചിരുന്നു. മുന്‍വര്‍ഷം ലഭിച്ച 95.44 കോടി രൂപയില്‍ നിന്നാണ് അവസാന സാമ്പത്തിക പാദത്തില്‍ 137.52 കോടി രൂപയുടെ വര്‍ധനവ് കൊച്ചി കപ്പല്‍ ശാല നേടിയത്. അധിക വരുമാനം 851 കോടിയില്‍ നിന്ന് 861.07 കോടി രൂപയിലേക്കും ഉയരുകയുണ്ടായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
