ഈ വർഷം നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരികളിലൊന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ). റോക്കറ്റ് കുതിപ്പാണ് ഓഹരി വിപണിയിൽ സിഎസ്എൽ നടത്തിയത്. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് വലിയ ലാഭം ലഭിക്കുക്കയും ചെയ്തു. വരും ദിവസങ്ങളിലും ഓഹര കുതിപ്പ് തുടരാനുള്ള സാധ്യതയുണ്ട് എന്നാണ് വിലയിരുത്തുന്നത്. കാരണം കമ്പനിയുടെ നാലാം പാദഫലം പുറത്ത് വന്നിട്ടുണ്ട്.
വരുമാനത്തിൽ ഏകദേശം 7 മടങ്ങ് വർധനവാണ് ഇത്തവണ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് നേടാനായത്. പാദഫലത്തെക്കുറിച്ചും നിലവിലെ ഓഹരി വിലയെക്കുറിച്ചും നമുക്ക് വിശദമായി പരിശോധിക്കാം.
മികച്ച പ്രവർത്തനം, മികച്ച ലാഭം
2024 മാർച്ച് പാദത്തിൽ 258.88 കോടി രൂപയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്‍റെ അറ്റാദായം. മുൻവർഷം ഇതേ കാലയളവിൽ ഇത് 39.33 കോടി രൂപയായിരുന്നു കമ്പനി നേടിയത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 114.33 ശതമാനം വർധിച്ച് 1,286 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 600 കോടി രൂപയായിരുന്നു.
പ്രവർത്തന തലത്തിൽ, ഈ സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ ഇബിഐടിഡിഎ 288.3 കോടി രൂപയായി. കപ്പൽ അറ്റകുറ്റപ്പണിയിൽ നിന്ന് കഴിഞ്ഞ വർഷം 146.24 കോടി രൂപയാണ് നേടിയതെങ്കിൽ ഇത്തവണ അത് 300.89 കോടി രൂപയായി ഉയർന്നു. മുഴുവൻ സാമ്പത്തിക വർഷത്തിലും, കമ്പനിയുടെ ലാഭം 2023 ലെ 304.70 കോടി രൂപയിൽ നിന്ന് 783.27 കോടി രൂപയായി.

ലാഭവിഹിതം
2024 സാമ്പത്തിക വർഷത്തിൽ 5 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിന് 2.25 രൂപ എന്ന അന്തിമ ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. എജിഎമ്മിൽ നിന്ന് 30 ദിവസത്തിനകം അന്തിമ ലാഭവിഹിതം നൽകും.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 1910.95 രൂപ എന്നതാണ് നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 37.05 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. 44.57 ശതമാനം വളർച്ചയാണ് ഓഹരി ഒരു മാസത്തിനിടെ നേടിയത്. അതായത് ഓഹരി വിലയിൽ 585 രൂപയുടെ നേട്ടം. 180.39 ശതമാനം വളർച്ച 2024ൽ ഇതുവരെ നേടാനും കമ്പനിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 277.34 ശതമാനം നേട്ടമാണ് ഓഹരി നേടിയത്.
ഒരു വർഷത്തിനിടെ 707.50 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്‍റെ ഓഹരിക്ക് സാധിച്ചു. 2,034 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 234.52 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

വെള്ളിയാഴ്ച വിപണി സമയം അവസാനിച്ചതിന് ശേഷമാണ് പാദഫലം പുറത്ത് വന്നത്. അതുകൊണ്ടു തന്നെ തിങ്കളാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി കൂടുതൽ കരുത്തോടെ മുന്നോട്ട് കുതിക്കാനുള്ള സാധ്യതയുണ്ട്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications