ലോകത്തിലെ ഏറ്റവും ജനപ്രിയമായ വ്യാവസായിക കമ്പനികളിൽ ഒന്നാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. ഇത് ഇന്ത്യയിലെ കപ്പൽ നിർമ്മാണ മേഖലയിലെ പ്രധാന കമ്പനിയാണ്. ഇന്നലെ ഫെബ്രുവരി 17 തിങ്കളാഴ്ച, കമ്പനി എപി മോളർ-മേഴ്‌സ്‌കുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചതായി പ്രഖ്യാപിച്ചു. അതായത് ഇന്ത്യയിൽ കപ്പൽ അറ്റകുറ്റപ്പണി, കപ്പൽ നിർമ്മാണം എന്നിവ നടത്തുന്നതിനു വേണ്ടിയുള്ള കരാറിലാണ് ഒപ്പു വെച്ചത്. രാജ്യത്തിന്റെ സമുദ്ര വ്യവസായം പ്രോത്സാഹിപ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം പൂർത്തിയാക്കുകയാണ് ഈ കരാറിലൂടെ ഉദ്ദേശിക്കുന്നത്.
കപ്പൽ അറ്റകുറ്റപ്പണികൾ, ഡ്രൈ ഡോക്കിംഗ്, പുതിയ നിർമ്മാണ അവസരങ്ങൾ, സംയുക്ത പരിശീലന പരിപാടികൾ, വി.എസ്.എൽ, മെഴ്‌സ്ക് ജീവനക്കാർക്കുള്ള മറ്റ് നൈപുണ്യ വികസന സംരംഭങ്ങൾ എന്നിവയ്ക്കുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഉറപ്പാക്കുക എന്നീ കാര്യങ്ങളിൽ ഇരു കമ്പനികളും ഏർപ്പെടുമെന്ന് വ്യക്തമാക്കി. ഇത് കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ വളർച്ചക്ക് പ്രധാന പങ്ക് വഹിക്കും.
കൊച്ചിൻ ഷിപ്പ്‌യാർഡ്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽശാലയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. 1972-ൽ സ്ഥാപിതമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കപ്പൽ നിർമ്മാണത്തിനും കപ്പൽ അറ്റകുറ്റപ്പണികൾക്കും പുറമേ, ഇത് മറൈൻ എഞ്ചിനീയറിംഗ് പരിശീലനവും വാഗ്ദാനം ചെയ്യുന്നു. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോസ്റ്റ് ഗാര്‍ഡിൻ്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം എന്നിവയും കൊച്ചിൻ ഷിപ്പ്‌യാർഡ് ശ്രദ്ധ പുലർത്തുന്ന മേഖലകളാണ്.

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വില
തിങ്കളാഴ്ചത്തെ ട്രെഡിംഗ് സെഷനുശേഷം കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഓഹരികൾ 1.65 ശതമാനം ഇടിഞ്ഞ് 1,215.55 രൂപയിൽ ക്ലോസ് ചെയ്തു. ഇത് മുൻ ഓഹരി വിപണിയിലെ ക്ലോസിങ് വിലയായ 1,235.95 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. ഫെബ്രുവരി 17 ന് ഉച്ചകഴിഞ്ഞുള്ള ഓഹരി വിപണി സെഷനിലാണ് പുതിയ കരാറുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്. ഓഹരി വിപണിയിൽ ചെറിയ ചാഞ്ചാട്ടം വന്നെങ്കിലും ഈ പുതിയ കരാറിലൂടെ വിപണിയിൽ മാറ്റം സൃഷ്ടിച്ചേക്കാം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ നിക്ഷേപകർക്ക് 600 ശതമാനത്തിലധികം നേട്ടങ്ങളാണുണ്ടാക്കിയത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 43 ശതമാനം നേട്ടമാണ് കമ്പനിക്ക് നൽകാൻ സാധിച്ചത്. പക്ഷേ നിലവിലെ കണക്ക് പ്രകാരം 2025 ൽ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികൾ വാർഷികാടിസ്ഥാനത്തിൽ (YTD) 22.41 ശതമാനം ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ഇത് വലിയ നഷ്ടമാണ് പ്രകടമാക്കുന്നത്.
പ്രധാന ലക്ഷ്യം....
2025-26 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ, സമുദ്ര വ്യവസായത്തിന്റെ വളർച്ച വർദ്ധിപ്പിക്കുന്നതിനായി 25,000 കോടി രൂപയുടെ "സമുദ്ര വികസന ഫണ്ട്" കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇത് ഈ മേഖലയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഫണ്ടിനായുള്ള മൊത്തം കോർപ്പസിന്റെ 49 ശതമാനം ഇന്ത്യാ സർക്കാർ സംഭാവന ചെയ്യുമെന്നും ബാക്കി തുക തുറമുഖങ്ങളും സ്വകാര്യമേഖല സ്ഥാപനങ്ങളും ധനസഹായം നൽകുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിൽ പറയുന്നു.
കപ്പൽ വ്യവസായത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനായി കപ്പൽ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ഘടകങ്ങൾ, ഉപഭോഗ വസ്തുക്കൾ എന്നിവയ്ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ (ബി.സി.ഡി) ഒഴിവാക്കുന്നത് അടുത്ത പത്ത് വർഷത്തേക്ക് തുടരാൻ സർക്കാർ നിർദ്ദേശിക്കുന്നതായും നിർമ്മല സീതാരാമൻ തന്റെ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
