എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതിന് പിന്നാലെ പുതിയ ഉയരങ്ങളിലാണ് ഇന്ത്യൻ ഓഹരി വിപണി. നിരവധി കമ്പനികളുടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് നേട്ടമുണ്ടാക്കിയ പൊതുമേഖലാ ഓഹരികളിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ആണ്. ആദ്യ സെഷനിൽ തന്നെ ഏകദേശം 4 ശതമാനത്തിലധികാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി ഉയർന്നത്.
മുന്നേറ്റത്തിന് കാരണം
അദാനി ഗ്രൂപ്പിലെ അദാനി ഹാര്‍ബര്‍ സര്‍വീസസിന് കീഴിലുള്ള ഓഷ്യന്‍സ്പാര്‍ക്കിളിൽ നിന്നും കൊച്ചിന്‍ഷിപ്പ്‌യാഡിന്‍റെ ഉപകമ്പനിയായ ഉഡുപ്പി കൊച്ചിന്‍ഷിപ്പ്‌യാഡ് കരാര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഓഹരിയിലെ വളർച്ച. മൂന്ന് ടി ബൊള്ളാര്‍ഡ് പുള്‍എ.എസ്.ഡി ടഗ്ഗുകള്‍നിര്‍മ്മിക്കാനാണ് ഓഷ്യന്‍സ്പാര്‍ക്കിളിൽ നിന്നും കരാർ ലഭിച്ചത്. ഏകദേശം 100-250 കോടി രൂപ മതിക്കുന്നതാണ് കരാർ. 26-28 മാസത്തിനകം നിര്‍മ്മിച്ച് കൈമാറണമെന്നതാണ് വ്യവസ്ഥ.
കൂടുതൽ ഓർഡറുകൾ
പോള്‍സ്റ്റാര്‍മാരിടൈം ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്നും 70 ടണ്‍ബൊള്ളാര്‍ഡ് പുള്ളിന്റെ രണ്ട് എ.എസ്.ഡി ടഗ്ഗുകള്‍ക്കുള്ള ഓര്‍ഡര്‍ഉഡുപ്പി കൊച്ചിന്‍ഷിപ്പ്‌യാഡിന് ലഭിച്ചിരുന്നു. കരാര്‍പ്രകാരമുള്ള തീയതിക്ക് മുമ്പുതന്നെ ആദ്യ കപ്പല്‍പോള്‍സ്റ്റാറിന് കൈമാറി. രണ്ടാമത്തെ കപ്പലിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 2015.30 രൂപ എന്നതാണ് നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിയുടെ വില. കഴിഞ്ഞ ആഞ്ച് ദിവസത്തിനിടെ 2.44 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 53.52 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 195.75 ശതമാനം വളർച്ച കൈവരിക്കാനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു.
239.09 ശതമാനമാണ് ആറ് മാസത്തെ വളർച്ച. ഒരു വർഷത്തിനിടെ 621.17 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിക്ക് സാധിച്ചു. അഞ്ച് വർഷത്തിനിടെ 891 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2,100 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 244.22 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഏറ്റെടുത്തത് 2020ൽ
2020 സെപ്റ്റംബറിലാണ് കൊച്ചിന്‍ഷിപ്പ്‌യാഡ് ഉഡുപ്പി കൊച്ചിന്‍ഷിപ്പ്‌യാഡിനെ ഏറ്റെടുത്തത്. തുടര്‍ന്ന്, വിദേശ കരാറുകളടക്കം നേടാന്‍ഉഡുപ്പി കൊച്ചിന്‍ഷിപ്പ്‌യാഡിന് കഴിഞ്ഞിട്ടുണ്ട്.
മികച്ച ലാഭം
2024 മാർച്ച് പാദത്തിൽ 258.88 കോടി രൂപയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്‍റെ അറ്റാദായം. മുൻവർഷം ഇതേ കാലയളവിൽ ഇത് 39.33 കോടി രൂപയായിരുന്നു കമ്പനി നേടിയത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 114.33 ശതമാനം വർധിച്ച് 1,286 കോടി രൂപയായി. മുഴുവൻ സാമ്പത്തിക വർഷത്തിലും, കമ്പനിയുടെ ലാഭം 2023 ലെ 304.70 കോടി രൂപയിൽ നിന്ന് 783.27 കോടി രൂപയായി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications