വീണ്ടും കനത്ത ഇടിവിന് സാക്ഷ്യം വഹിക്കുകയാണ് പൊതുമേഖലാ ഓഹരിയായ കൊച്ചിൻ ഷിപ്പ്‌യാർഡ്. ഇന്ന് ആദ്യ സെഷനിൽ തന്നെ 8.19 ശതമാനം നഷ്ടമാണ് ഓഹരി നേരിട്ടത്. കമ്പനിയുടെ ജൂലൈ-സെപ്റ്റംബർ പാദഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ പാദത്തിലെ സംയോജിത അറ്റാദായം 43% ഇടിഞ്ഞ് 108 കോടി രൂപയായി. അതിന് പിന്നാലെയാണ് നിക്ഷേപകർ ഓഹരിയെ കൈ വിട്ടത്. 2 മാസത്തെ ഏറ്റവും താഴ്ന്ന വിലയിലേക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വീണു.
ചിലവ് കൂടി, ലാഭം കുറഞ്ഞു
ജൂലൈ-സെപ്റ്റംബറിൽ 107.5 കോടി രൂപയുടെ ലാഭമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ സമാനപാദത്തിലെ 189 കോടി രൂപയേക്കാൾ 43% കുറവാണിത്. പ്രവർത്തന വരുമാനം 1,143.19 കോടി രൂപയിൽനിന്ന് 2.2% കുറഞ്ഞ് 1,118.58 കോടി രൂപയായി. ചെലവുകൾ 980 കോടി രൂപയിൽനിന്ന് 1,095.97 കോടി രൂപയായി വർധിച്ചതാണ് ലാഭം കുറയാൻ കാരണമായത്. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം (എബിറ്റ്ഡ) 197 കോടി രൂപയിൽനിന്ന് 74 കോടി രൂപയായി കുറഞ്ഞു. കപ്പൽ നിർമ്മാണ വിഭാഗത്തിൽ നിന്നുള്ള വരുമാനം 12% കുറഞ്ഞപ്പോൾ കപ്പൽ അറ്റകുറ്റപ്പണികളിൽ നിന്നുള്ള വരുമാനം 27% വർദ്ധിച്ചു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1,728.40 രൂപ എന്നതാണ് നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.76 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ഒരുമാസത്തെ പ്രകടനം പരിശോധിച്ചാൽ 1.8 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ടെന്ന് കാണാം. 9.6 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 2025-ൽ ഇതുവരെ 10 ശതമാനം വളർച്ച കൈവരിക്കാനും കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിക്ക് സാധിച്ചു.

ലാഭവിഹിതം
നടപ്പുവർഷത്തെ ഇടക്കാല ലാഭവിഹിതമായി കമ്പനി ഓഹരിക്ക് 4 രൂപവീതം പ്രഖ്യാപിച്ചു. നവംബർ 18 ആണ് ഇതിന്റെ റെക്കോർഡ് തീയതി. അതായത്, നവംബർ 18നകം കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾ കൈവശംവച്ചിരിക്കുന്നവരാണ് ലാഭവിഹിതത്തിന് അർഹർ. ഡിസംബർ 11നകം ലാഭവിഹിതം വിതരണം ചെയ്യും.
ഓഹരി ഇപ്പോൾ വാങ്ങണോ..?
ബ്ലൂംബെർഗ് ഡാറ്റ പ്രകാരം, കമ്പനിയെ നിരീക്ഷിക്കുന്ന മൂന്ന് വിശകലന വിദഗ്ധരിൽ ഒരാൾ 'വാങ്ങൽ' റേറ്റിംഗ് നിലനിർത്തുകയും രണ്ട് പേർ 'വിൽക്കാൻ' നിർദ്ദേശിക്കുകയും ചെയ്യുന്നു. ശരാശരി 12 മാസത്തെ കൺസെൻസസ് വില ലക്ഷ്യം 1578 രൂപ എന്നത് 4.2% കുറവിനെ സൂചിപ്പിക്കുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്
ഇന്ത്യയിലെ മുൻനിര കപ്പൽ നിർമാണ കമ്പനിയാണിത്. 1972ൽ സ്ഥാപിതമായ ഈ മിഡ്ക്യാപ് കമ്പനി, പ്രധാനമായും കപ്പൽ നിർമാണം, റിപ്പയർ, മറൈൻ എൻജിനീയറിങ് പരിശീലനം തുടങ്ങിയവ ചെയ്യുന്നു. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
