പുതിയ വാരം വന്‍വില്‍പ്പനയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. തിങ്കളാഴ്ച്ച ആദ്യ സെഷനില്‍ സെന്‍സെക്സില്‍ നിന്ന് 460 പോയിന്റും നിഫ്റ്റിയില്‍ നിന്ന് 144 പോയിന്റും ചോര്‍ന്നു.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് പലിശ നിരക്ക് എത്രത്തോളം കൂട്ടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകവിപണി.

50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കുമെന്ന് ഫെഡ് ചെയര്മാന് ജെറോം പവല്‍ മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കുകളുടെ കൂട്ടത്തകര്‍ച്ച മുന്‍നിര്‍ത്തി 25 ബേസിസ് പോയിന്റ് വര്‍ധനവിനെ കുറിച്ച് ഫെഡ് റിസര്‍വ് ആലോചിച്ചേക്കാം.
മാര്‍ച്ച് 21, 22 തീയതികളിലാണ് ഫെഡ് റിസര്‍വ് യോഗം ചേരുന്നത്.
ഇതിനിടെ, ബാങ്കിങ് രംഗത്തെ തകര്‍ച്ചയുടെ പ്രതിഫലനം എണ്ണ വിപണിയിലും ദൃശ്യമാവുന്നുണ്ട്. എണ്ണവില തുടരെ രണ്ടാം ദിനവും വീണു.
ബാങ്കിങ് രംഗത്തെ പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിക്കാമെന്നും ഈ സ്ഥിതിവിശേഷം എണ്ണ ഡിമാന്‍ഡ് കുറയ്ക്കുമെന്നും നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.
എന്നാല്‍ വിപണിയിലെ പരിഭ്രാന്തിക്കിടെയും ഒരു ഓഹരി കുതിച്ചുപായുകയാണ്.
ഏതെന്നല്ലേ, കൊച്ചിന് ഷിപ്പ്യാര്ഡ്. മാര്‍ച്ച് 20, തിങ്കളാഴ്ച്ച, കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ ഓഹരി വില 6 ശതമാനം വരെ കയറിയത് കാണാം.
പുതിയ ഓര്‍ഡര്‍ കരസ്ഥമാക്കിയതാണ് കമ്പനിയുടെ ഓഹരി വില മുന്നേറാനുള്ള കാരണം. റോട്ടര്‍ഡാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസ്കിപ്പ് ഗ്രൂപ്പിന് രണ്ട് 'സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്നര്‍' കപ്പലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ കൊച്ചിന് ഷിപ്പ്യാര്ഡിന് ലഭിച്ചു.
550 കോടി രൂപയുടേതാണ് ഓര്‍ഡര്‍.
വാര്‍ത്ത പുറത്തുവരേണ്ട താമസം നിക്ഷേപകര്‍ ഒന്നടങ്കം കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്.

വെള്ളിയാഴ്ച്ച 440 രൂപയില്‍ ഇടപാടുകള്‍ അവസാനിപ്പിച്ച കമ്പനി പുതിയ വാരം 448 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് ആദ്യ സെഷനില്‍ത്തന്നെ 473 രൂപ വരെയ്ക്കും ഉയരാന്‍ ഓഹരികള്‍ക്ക് സാധിച്ചു.
കരാര്‍ പ്രകാരം റോട്ടര്‍ഡാം കമ്പനിക്ക് നിര്‍മിച്ചു നല്‍കേണ്ട കപ്പലുകളില്‍ ആദ്യത്തേത് 28 മാസത്തിനകം കൊച്ചിന് ഷിപ്പ്യാര്ഡ് പൂര്‍ത്തിയാക്കണം. രണ്ടാമത്തേത് 34 മാസം കൊണ്ടും കൈമാറേണ്ടതുണ്ട്.
യൂറോപ്യന്‍ മാര്‍ക്കറ്റില്‍ സേവനം അനുഷ്ഠിക്കാന്‍ ലക്ഷ്യമിടുന്ന ഇരു കപ്പലുകളിലും 45 അടി ഉയരമുള്ള 365 കണ്ടെയ്നറുകളായിരിക്കും ഇടംപിടിക്കുക.
കൊച്ചിന് ഷിപ്പ്യാര്ഡില് വിപണി വിദഗ്ധര്‍ക്കും പ്രതീക്ഷയുണ്ട്. ഓര്‍ഡര്‍ ബുക്കിലുള്ള വലിയ കരാറുകളെല്ലാം നിശ്ചയിച്ചതുപോലെ 2024 സാമ്പത്തിക വര്‍ഷം തൊട്ട് പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് കഴിയുമെന്ന് വിപണി വിദഗ്ധര്‍ കരുതുന്നു.
അടുത്ത രണ്ടുവര്‍ഷത്തേക്ക് കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഓര്‍ഡര്‍ ബുക്ക് ആരോഗ്യകരമായ ചിത്രമാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ നാവിക സേനയുടേതടക്കം വിവിധ കരാറുകളും പദ്ധതികളും കൊച്ചിന് ഷിപ്പ്യാര്ഡിന്റെ പക്കല്‍ ഭദ്രമാണ്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഓഹരി വിലയില്‍ 25 ശതമാനം തിരുത്തല്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 687 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 290 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 11.37. ഡിവിഡന്റ് യീല്‍ഡ് 3.80 ശതമാനം.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications