കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച നേട്ടമുണ്ടാക്കിയ നിരവധി കമ്പനികൾ ഓഹരി വിപണിയിലുണ്ട്. കോടികളുടെ ആസ്തികളുള്ള വമ്പൻ കമ്പനി മുതൽ കുഞ്ഞന്മാരായ പെന്നി ഓഹരികളെ വരെ നമുക്ക് നേട്ടമുണ്ടാക്കിയവരുടെ പട്ടികയിൽ കാണാം. മലയാളികൾക്കും സന്തോഷിക്കാൻ വകയുണ്ട്. കാരണം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്‍റെ ഓഹരികളും മികച്ച നേട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നേടിയത്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്‍റെ നേട്ടത്തെക്കുറിച്ചും നിലവിലെ ഓഹരി വിലയെക്കുറിച്ചും വിശദമായി പരിശോധിക്കാം.

ഓഹരി വിപണിയിലെ പ്രകടനം
വെള്ളിയാഴ്ചത്തെ സെഷനിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി 0.59 ശതമാനം ഉയർന്ന് 901.65 രൂപയിലാണ് അവസാനിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 39 ശതമാനത്തിന്‍റെ നേട്ടമാണ് ഓഹരി നേടിയത്. 6 മാസത്തിനിടെ 80 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകാനും സിഎസ്എല്ലിന് കഴിഞ്ഞു. ഒരു വർഷത്തിനിടെ 298 ശതമാനത്തിന്‍റെ വളർച്ചയാണ് ഓഹരി നേടിയത്.
945 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 205.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബൈ കോൾ നൽകി ബ്രോക്കറേജ്
ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ ഡയറക്‌ട് റിസർച്ച്, കൊച്ചിൽ ഷിപ്പ്‌യാർഡിന് ബൈ കോൾ (വാങ്ങുക) നൽകിയിട്ടുണ്ട്. 1,055 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് നിർദ്ദേശം.
ഓഹരി മുന്നേറ്റത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ബ്രോക്കറേജ് സ്ഥാപനം മുന്നോട്ട് വയ്ക്കുന്നത്. ആദ്യത്തേത് കപ്പൽ നിർമ്മാണത്തിലും കപ്പൽ അറ്റകുറ്റപ്പണിയിലും കമ്പനിയുടെ മികച്ച കഴിവുകൾ കമ്പനിക്കുണ്ട് എന്നതാണ്. രണ്ടാമത്തേത് ഗണ്യമായ ഓർഡർ ബാക്ക്‌ലോഗാണ്.

9,000 കോടിയുടെ കരാർ
കയറ്റുമതി ഉൾപ്പെടെയുള്ള വാണിജ്യ, പ്രതിരോധ കപ്പൽനിർമ്മാണ, കപ്പൽ അറ്റകുറ്റപ്പണി വ്യവസായങ്ങളിൽ ഇപ്പോഴും ശക്തമായ ഓർഡർ പൈപ്പ്ലൈൻ കൊച്ചിൽ ഷിപ്പ്‌യാർഡിന് ഉണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. കപ്പലുകളുടെ നിർമ്മാണത്തിനായി ഇതിനകം 9,000 കോടി രൂപയുടെ കരാറുകളുണ്ട് , കൂടാതെ ടെൻഡറുകൾ ഭാവിയിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 84,000 കോടി രൂപയുടെ കരാറുകൾ ഇപ്പോൾ നിർദേശങ്ങൾക്കായുള്ള (ആർഎഫ്പി) ഘട്ടത്തിലാണെന്നാണ് മാനേജ്‌മെൻ്റ് അവകാശപ്പെടുന്നത് . അതുകൊണ്ടു തന്നെ കൊച്ചിൻ ഷിപ്പ്‌യാർഡിന് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കും.
ഇൻ്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയും (ഐഎസ്ആർഎഫ്) പുതിയ ഡ്രൈ ഡോക്ക് സൗകര്യവും കമ്മീഷൻ ചെയ്തതോടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടായിട്ടുണ്ട്. എക്‌സിക്യൂഷനിലെ പിക്കപ്പും ഡിസംബർ 23 വരെ 22,300 കോടി രൂപയുടെ ഓർഡർ ബാക്ക്‌ലോഗും ഉള്ളതിനാൽ സിഎസ്എല്ലിന് മികച്ച വരുമാന വളർച്ചാ വീക്ഷണമുണ്ടെന്നും ബ്രോക്കറേജ് വിലയിരുത്തുന്നു.
244 കോടി അറ്റാദായം
ഡിസംബർ പാദത്തിൽ 244.4 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് 110.4 കോടി രൂപയുടെ അറ്റ നഷ്ടമണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 641.6 കോടി രൂപയിൽ നിന്ന് 64.7 ശതമാനം ഉയർന്ന് 1,056.4 കോടി രൂപയായി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
