ഇന്ത്യയിലെ മുൻനിര കപ്പൽ നിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്പിയാർഡ് ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും 5% അപ്പർ സർക്യൂട്ട് നിലനിർത്തുന്നു. അദാനി എന്റർ പ്രൈസും അദാനി പോർട്ട്സുമാണ് ഉയർന്ന നേട്ടം കൈവരിച്ചത്. നവംബർ 25 തിങ്കളാഴ്ചയാണ് ആദ്യ സെഷൻ ആരംഭിച്ചത്. എൻ.എസ്.ഇയിൽ കൊച്ചിൻ ഷിപ്പിയാർഡിന്റെ ഇന്നത്തെ ഓഹരി വില 1,504.05 രൂപയാണ്. 71.60 രൂപയാണ് വർദ്ധനവ്.
ഈ മൂന്ന് ദിവസവും 5% വീതമാണ് ഉയർച്ചയുണ്ടായത്. ആദ്യ ദിവസം 1480 രൂപയിലാണ് അപ്പർ സർക്യൂട്ട് ഉണ്ടായിരുന്നത്. കൊച്ചിൻ ഷിപ്പിയാർഡിന്റെ ഉയർച്ച വളരെ പതുക്കെയാണ്.
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് (CSL)
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനിയാണ് കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ്. 1972-ൽ സ്ഥാപിതമായ ഈ കമ്പനി കപ്പൽ നിർമാണം, റിപ്പയർ, മറൈൻ എൻജിനീയറിങ് പരിശീലനം തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധ നൽകുന്നുണ്ട്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം എന്നിവയാണ് കൊച്ചിൻ ഷിപ്പിയാർഡിന്റെ പ്രധാന വരുമാനമായി കണക്കാക്കുന്നത്.
ഇന്നത്തെ ഓഹരി...
ഇന്നത്തെ വിൽപനയിൽ നേരിയ ഉയർച്ചയാണ്. എങ്കിലും ഇത്തവണ താഴേക്ക് വീഴാതെ നിൽക്കുന്നുണ്ട്. ഇന്ന് 1,504.05 രൂപയാണ് ഓഹരി വില. ഇന്നലെ 1432 ലായിരുന്നു വില ക്ലോസ് ചെയ്തത്. 5% വളർച്ച മാത്രമാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. ഇന്നലെ വരെ 13% വളർച്ചയാണ് ഉണ്ടായത്.

റെക്കോർഡ് വില
2024 ജൂലൈ 8ന് കൊച്ചിൻ ഷിപ്പിയാർഡ് ഓഹരികൾ 2979 എന്ന റെക്കോർഡ് വളർച്ചയിലേക്ക് എത്തിയിരുന്നു. പക്ഷേ അതിനു ശേഷം പിന്നെയുള്ള ദിവസങ്ങളിൽ ഓഹരി മൂക്ക് കുത്തി വീണിരുന്നു. ഈ വർഷത്തെ ബജറ്റ് അവതരണത്തോടെ പ്രതിരോധ മേഖലയ്ക്ക് കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തതിനാൽ കൊച്ചിൻ ഷിപ്പിയാർഡ് ഓഹരികൾ താഴേയ്ക്ക് വീണിരുന്നു. 2024 സെപ്റ്റംബർ വരെ ഏകദേശം 30 ശതമാനത്തോളം നഷ്ടമാണ് ഓഹരി നേരിട്ടത്. ഈ വീഴ്ച കൊച്ചിൻ ഷിപ്പിയാർഡിന് വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
പക്ഷേ നിലവിൽ മികച്ച മാറ്റങ്ങളാണ് കാണാൻ സാധിക്കുന്നത്. മറ്റു ഓഹരികളെ താരത്യം ചെയ്യുമ്പോൾ ഇത്തവണ വീഴാതെ നിൽക്കുകയാണ് കൊച്ചിൻ ഷിപ്പിയാർഡ്. ഇത്തവണ വലിയ ഉയർച്ച ഇല്ലെങ്കിലും ഈ വർഷത്തെ കണക്ക് നോക്കിയാൽ ഓഹരിയിൽ ഇതുവരെ 120% നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
പ്രതിരോധ മേഖല...
നിലവിലെ മാറ്റങ്ങൾ നോക്കിയാൽ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിരോധ കയറ്റുമതി 30,000 കോടി കടക്കുമെന്നാണ് നിഗമനം. അതായത് പ്രതിരോധ മേഖലയിൽ എവിടേയും 20 മുതൽ 25 ബില്യൺ ഡോളർ വരെ രാജ്യം ചെലവഴിക്കുമെന്നാണ് ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി പറഞ്ഞത്. അതായത് പ്രതിരോധ ചിലവുകൾ വർദ്ധിക്കുന്നു. വർദ്ധിച്ചു വരുന്ന കയറ്റുമതി, ആഭ്യന്തര ഉത്പ്പാദനം, ശക്തമായ പണമൊഴുക്ക് എന്നിവയെല്ലാം പ്രതിരോധ മേഖലയുടെ നേട്ടങ്ങളാണ്.
ഇതിനു മുന്നേയുള്ള നഷ്ടങ്ങൾ നികത്താൻ നിലവിൽ സാധിച്ചിട്ടില്ല. അതിനു ഇനിയും സമയം വേണ്ടി വരും. എന്നാൽ പതിയെയുള്ള വളർച്ച വലിയ നേട്ടങ്ങൾക്ക് ഇടയാക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
