2024-25 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ മികച്ച വരുമാനമുള്ള കമ്പനികളുടെ റിപ്പോർട്ട് പുറത്ത് വന്നു. ഇതോടെ കോഫോർജ് ഓഹരികൾ 12% കുതിച്ചുയർന്നു. രാവിലെ 10:50 ആയപ്പോഴേക്കും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (BSE) 11.39 ശതമാനം ഉയർന്ന് വ്യാപാരം 7,569.95 രൂപയിലെത്തിയത്. വരുന്ന സാമ്പത്തിക വർഷം ഐ.ടി മേഖലക്ക് ഇനിയും കുതിപ്പ് പ്രതീക്ഷാമെന്നാണ് വിദഗ്ദർ പറയുന്നത്.
ഇന്നലെ ഓഹരി വിപണി കനത്ത നഷ്ടത്തിലായിരുന്നു. അതിനു പല കാരണങ്ങായിരുന്നു. എന്നാൽ ഇന്ന് ഒക്ടോബർ 23 ബുധനാഴ്ച്ച മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയായ കോഫോർജ് വലിയ കുതിപ്പ് കാണിച്ചു. ഈ വളർച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ മാസം പൊതുവേ നഷ്ട വ്യാപരമായിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ-സെപ്റ്റംബർ പാദത്തിൽ കോഫോർജ് കമ്പനിയുടെ നെറ്റ് പ്രോഫിറ്റ് 181 കോടി രൂപയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ജൂലൈ-സെപ്റ്റംബർ പാദത്തിൽ നെറ്റ് പ്രോഫിറ്റ് 17% ഉയർന്ന് 212 കോടി രൂപയായെന്ന് റിപ്പോർട്ട് പുറത്ത് വന്നു. വളരെ വേഗത്തിൽ വരുമാനം കുതിച്ചുയർന്നു എന്ന് കണക്കാക്കാം. കൃത്യമായി പറഞ്ഞാൽ കോഫോർജ് കമ്പനിയുടെ വരുമാനം 2,276 കോടി രൂപയിൽ നിന്ന് 34% ഉയർന്ന് 3,062 കോടി രൂപയായി. മാത്രമല്ല സിഗ്നിറ്റി ടെക്നോളജീസ് അടുത്തിടെ കമ്പനി ഏറ്റെടുത്തതും ഉയർന്ന വരുമാനത്തിലേക്ക് എത്തുന്നതിന് കാരണമായി.

മൂന്ന് വലിയ ഡീലുകൾ ഉൾപ്പെടെ 516 മില്യൺ ഡോളറിൻ്റെ പുതിയ ഓർഡറുകളാണ് കോഫോർജ് ഈ പാദത്തിൽ നേടിയിട്ടുള്ളത്. ഇത് തുടർച്ചയായ 11-ാം പാദത്തിൽ 300 മില്യൺ ഡോളർ കവിഞ്ഞു. കമ്പനിയുടെ ഓർഡർ ബുക്ക്, അടുത്ത 12 മാസത്തിനുള്ളിൽ എക്സിക്യൂട്ട് ചെയ്യാവുന്നതാണ്. ഇപ്പോൾ അത് 1.3 ബില്യൺ ഡോളറാണ്, ഇത് ഓരോ വർഷം കൂടുന്തോറും 40% വർദ്ധനവ് ഉണ്ടാവുന്നുണ്ട്. കൂടാതെ, ഈ പാദത്തിൽ പുതിയ 13 ക്ലൈന്റുകളെ കോഫോർജ് ചേർത്തു.
കോഫോർജിൽ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു. അതായത് 5,871 ജീവനക്കാരുണ്ടായിരുന്ന കോഫോർജിൽ ഇപ്പോൾ മൊത്തം 32,483 തൊഴിലാളികളായി. അടുത്തിടെ സിഗ്നിറ്റി ടെക്നോളജീസ് ഏറ്റെടുത്തതോടെ 4,430 ജീവനക്കാരെ ഉൾപ്പെടുത്തി. കോഫോർജ് ഓഹരികൾ ഒരു വർഷം കൊണ്ട് 53% റിട്ടേൺ നൽകി. വർഷം തോറും, കോഫോർജ് ഓഹരികൾ 22% ഉയർന്നു. നിലവിൽ കമ്പനിയുടെ വിപണി മൂലധനം 50,000 കോടി രൂപയിലധികമാണ്.
7 ശതമാനം തുടർച്ചയായ ഡോളർ വളർച്ച, ഓർഗാനിക് ബിസിനസിൽ 6.3 ശതമാനം വർധന, ഗണ്യമായ ഇ.ബി.ഐ.ടി.ഡി.എ വിപുലീകരണം, വലിയ ഡീലുകളുടെ ശക്തമായ പൈപ്പ്ലൈൻ എന്നിവ ഉള്ളതിനാൽ ഇനിയുള്ള പാദങ്ങളിൽ ശക്തവും സുസ്ഥിരവുമായ വളർച്ച പ്രതീക്ഷിക്കുന്നുവെന്നാണ് കോഫോർജ് സി.ഇ.ഒ സുധീർ സിംഗ് പറഞ്ഞത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
