A Oneindia Venture

25-ൽ നിന്നും 69 രൂപയിലേക്ക്, ഈ ഓഹരിയുടെ വളർച്ച വെറും 43 ദിവസത്തിനുള്ളിൽ, നിങ്ങളുടെ കയ്യിലുണ്ടോ..?

ഓഹരി വിപണിയെ തീ പിടിപ്പിച്ച് കുതിച്ച് പായുകയാണ് ടെക്, സ്പോർട്സ്, ഗെയിമിംഗ് കമ്പനിയായ കൊളാബ് പ്ലാറ്റ്‌ഫോംസ്. തിങ്കളാഴ്ച കൂടി നേട്ടത്തിൽ അവസാനിച്ചതോടെ തുടർച്ചയായ 43-ആമത്തെ സെഷനിലും ഓഹരി ഉയർന്ന സർക്യൂട്ടിൽ പൂട്ടി. ജൂൺ 17 ലെ കണക്കനുസരിച്ച് 25.68 രൂപയായിരുന്ന സ്മോൾ-ക്യാപ് ഓഹരിയുടെ ഓഹരികൾ ഓഗസ്റ്റ് 18 ആയപ്പോഴേക്കും 69.21 രൂപ ആയി ഉയർന്നു. അതായത് വെറും രണ്ട് മാസത്തിനുള്ളിൽ നിക്ഷേപകർക്ക് കൊളാബ് പ്ലാറ്റ്‌ഫോംസ് ഓഹരി നൽകിയത് 169 ശതമാനം ലാഭം.

ഓഹരിയുടെ പ്രകടനം

എൻഎസ്ഇയിൽ 69.21 എന്നതാണ് കൊളാബ് പ്ലാറ്റ്‌ഫോംസ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.21 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 138 ശതമാനം വളർച്ചയോടെ നിക്ഷേപകരുടെ കീശ വീർപ്പിക്കാനും ഓഹരിക്ക് സാധിച്ചു. 2025-ലെ ഇതുവരെയുള്ള ഓഹരിയുടെ നേട്ടം 347.96 ശതമാനമാണ്. 2025 മെയ് 5 ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 76.18 രൂപയിൽ ഓഹരി എത്തി. അതേസമയം 2024 ഒക്ടോബർ 7 ന് രേഖപ്പെടുത്തിയ 5.42 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ലാഭത്തിലും കുതിപ്പ്

ടെക്, സ്പോർട്സ്, ഗെയിമിംഗ് കമ്പനി ഓഗസ്റ്റ് 13 ന് ഇടക്കാല ലാഭവിഹിതത്തോടൊപ്പം ശക്തമായ പാദത്തിന്‍റെ ആദ്യ ഫലങ്ങൾ പ്രഖ്യാപിച്ചു. 2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ കൊളാബ് പ്ലാറ്റ്‌ഫോംസ് നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 167% വാർഷിക വളർച്ച രേഖപ്പെടുത്തി. 1.2 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 45.10 ലക്ഷമായിരുന്നു. കമ്പനിയുടെ വരുമാനം 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 1,118.94 ലക്ഷമായിരുന്നെങ്കിൽ, 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 2,306.28 ലക്ഷം രൂപയായി ഉയർന്നു

196 ശതമാനം വളർച്ച, ഓഹരി ആയാൽ ഇങ്ങനെ വേണം

ഡിവിഡന്‍റ്

ഒന്നാം പാദത്തിലെ ഫലങ്ങൾക്കൊപ്പം ഓഹരിയൊന്നിന് 0.01രൂപ ലാഭവിഹിതം നൽകാനും ബോർഡ് അംഗീകാരം നൽകി . ലാഭവിഹിതത്തിന് ഓഹരി ഉടമകളുടെ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള റെക്കോർഡ് തീയതി 2025 ഓഗസ്റ്റ് 20 ആണ്. കൂടാതെ റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ലാഭവിഹിതം വിതരണം ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

റെക്കോർഡ് ഡേറ്റ് അഥവാ എക്സ് ഡേറ്റ് എന്നത് ലാഭവിഹിതം നൽകുന്നതിന് യോ​ഗ്യരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിന് നിശ്ചയിക്കുന്ന ദിവസമാണ്. ഈ തിയ്യതിക്ക് മുമ്പ് ഓഹരി ഹോൾഡിങ്ങിൽ ഉണ്ടെങ്കിൽ മാത്രമേ ലാഭവിഹിതം ലഭിക്കുകയുള്ളൂ. അതായത് റെക്കോർഡ് ഡേറ്റിലെ കമ്പനികളുടെ കൈവശമുള്ള റെക്കോർഡ് പ്രകാരമാണ് ലാഭവിഹിതം നൽകുന്നത്.

ഈ വർഷം ആദ്യം, മൾട്ടിബാഗർ ഓഹരി 1:2 അനുപാതത്തിൽ സ്റ്റോക്ക് വിഭജനം പ്രഖ്യാപിച്ചിരുന്നു. റെക്കോർഡ് തീയതി 2025 മെയ് 21 ആയി നിശ്ചയിച്ചിരുന്നു.

കൊളാബ് പ്ലാറ്റ്ഫോംസ്‌‌

കംപ്യൂട്ടർ ഹാർഡ്‍വെയർ, സോഫ്റ്റ്‍വെയർ അധിഷ്ഠിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഐടി കമ്പനിയാണ് കൊളാബ് പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. ഏറെക്കാലമായി വരുമാനമൊന്നും ഇല്ലാതിരുന്ന കമ്പനി സമീപകാലത്ത് വരുമാനവും ലാഭവും രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ദേയമാണ്. പ്രൊമോട്ടർ ഗ്രൂപ്പിന് കൊളാബ് പ്ലാറ്റ്ഫോംസിൽ 33.88 ശതമാനം ഓഹരികളാണ് നിലവിലുള്ളത്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X