വിദേശ പഠനം കേരളത്തിലും ഇന്ന് സാധാരണ കാര്യമാണ്. ബിരുദ കോഴ്സുകൾക്ക് കേരളത്തിലെ കോളേജുകളിൾ ഒഴിവ് വരുന്ന സീറ്റുകളുടെ എണ്ണം നോക്കിയാൽ തന്നെ വിദേശത്തേക്കുള്ള മാറ്റം പ്രകടമാണ്. മികച്ച വിദ്യാഭ്യാസവും പഠന ശേഷമുള്ള തൊഴിൽ സാധ്യതകളും ഒപ്പം കുടിയേറ്റ സാധ്യതകളും അടിസ്ഥാനമാക്കിയാണ് പലരും വിദേശത്തേക്ക് ചേക്കേറുന്നത്. അന്തർദ്ദേശീയ വിദ്യാർഥികളായി മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന് മുൻപ് ജീവിത ചെലവ്, സാംസ്കാരിക വൈവിധ്യം, അപരിചിതമായ അന്തരീക്ഷം എന്നിവ കാരണം തന്നെ പല ആശയകുഴപ്പങ്ങളുണ്ടാകും.
വിദ്യാർഥികൾക്കിടയിൽ പരമാവധി താൽപ്പര്യം കാണുന്ന രണ്ട് രാജ്യങ്ങളാണ് കാനഡയും ഓസ്ട്രേലിയയുമാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളാണെന്നത് വിദേശ വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകമാണ്. കാനഡയിലെയും ഓസ്ട്രേലിയയിലെയും വിവിധ സർവകലാശാകൾ ലോകത്തിലെ മികച്ച സർവകലാശാകളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്. ഈ രണ്ട് രാജ്യങ്ങളിലേക്കും പഠനത്തിനായി പോകുന്നവർക്കുള്ള ചെലവുകളും ജോലി സാധ്യതകളും കുടിയേറ്റ സാധ്യതകളും പരിശോധിക്കാം.

ചെലവ്
ഉന്നത പഠനത്തിനായി ഒരിടം തിരഞ്ഞെടുക്കുമ്പോള്‍ ജീവിത ചെലവുകള്‍ പരിഗണിക്കണം. പഠനത്തിനുള്ള ചെലവുകള്‍, താമസം, ഭക്ഷണം, വിനോദ ചെലവുകള്‍ എന്നിവ അടക്കമുള്ള താരതമ്യം നിര്‍ബന്ധമാണ്. ഇതോടൊപ്പം ആഗ്രഹിക്കുന്ന രാജ്യത്തേക്കുള്ള യാത്ര ചെലവ്, ആരോഗ്യ ഇന്ഷൂറന്ഷൂറന്സ് ചെലവുകള്‍ എന്നിവയും പരിഗണന വിഷയങ്ങളാണ്.
കാനഡയില്‍ 7,695- 9,558 ഡോളറിന് ഇടയിലാണ് ജീവിത ചെലവ് വരുന്നത്. ഓസ്ട്രേലിയയില്‍ 14,146 ഡോളര്‍ മുതല്‍ 14890 ഡോളര്‍ വരെ ചെലവ് വരും. കാനഡയില്‍ ചെലാവാക്കുന്നതിനേക്കാള് 50 ശതമാനം അധിക ചെലവാണ് ഓസ്ട്രേലിയയില്‍.
വിസ
കാനഡയില്‍ പഠനാവശ്യത്തിന് എത്തുന്നവര്‍ സ്റ്റഡി പെര്‍മിറ്റ് അപേക്ഷ സമര്‍പ്പിക്കണം. സ്റ്റഡി പെര്‍മിറ്റ് അപേക്ഷിക്കുന്നതിലൂടെ കോഴ്സ് പൂര്‍ത്തിയാക്കി കഴിഞ്ഞാലും പെര്‍മിറ്റ് വഴി 90 ദിവസം അധികം ലഭിക്കും. ഓസ്ട്രേലിയയില്‍ മുഴുവന്‍ സമയ കോഴ്സിന് ചേരാന്‍ സബ്ക്ലാസ് 500 വിസയ്ക്ക് അപേക്ഷിക്കണം.
5 വര്‍ഷമാണ് ഈ സ്റ്റുഡന്റ് വിസയുടെ കാലാവധി. ഓസ്ട്രേലിയയിലേക്കും കാനഡയിലേക്കും സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കും മുന്‍പ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഐഇഎല്‍ടിഎസ്, ടിഒഇഎഫ്എല്‍ തുടങ്ങിയ ഇംഗ്ലീഷ് ഭാഷ പരീക്ഷയ്ക്കൊപ്പം എസ്എടി, ഡിഎംഎടി, ജിആര്‍ഇ പോലുള്ള യോഗ്യത പരീക്ഷകളും നേരിടണം.
പഠനത്തിനൊപ്പം ജോലി
കാനഡയില്‍ സ്റ്റുഡന്റ് വിസയുള്ള വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദമുണ്ട്. കോഴ്സ് കാലാവധിയില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാം. അവധി സമയത്ത് മുഴുവന്‍ സമയ ജോലികളിലും ഏര്‍പ്പെടാം. കനേഡിയന്‍ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനത്തില്‍ നിന്ന് ബിരുദം നേടിയ വിദ്യാർഥി പോസ്റ്റ്-സ്റ്റഡി ജോലിയിൽ പ്രവേശിക്കുമ്പോൾ മൂന്ന് വര്‍ഷം വരെ ജോലി ചെയ്യാം. ബിരുദം ലഭിച്ച് 180 ദിവസത്തിനകം വിദ്യാര്‍ത്ഥികള്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ഓസ്ട്രേലയിയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. ക്ലാസ് സമയങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ആകെ 48 മണിക്കൂര്‍ ജാലി ചെയ്യാന്‍ മാത്രമേ ഓസട്രേലിയയില്‍ അനുവാദമുള്ളൂ. എന്നാല്‍ ഇടവേളകളില്‍ ഇഷ്ടമുള്ളത്ര ജോലി ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. ബിരുദാനന്തര ബിരുദമോ ഡോക്ടറല്‍ ബിരുദമോ ആഗ്രഹിക്കുന്നവര്‍ക്ക് ജോലി സമയത്തിന് പരിമിതികളൊന്നും ബാധകമല്ല. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥികള്‍ക്ക് 7 വര്‍ഷം വരെ തൊഴില്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.
കുടിയേറ്റ സാധ്യതകള്‍
പഠനത്തിന് ശേഷം കാനഡയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ പോസ്റ്റ് ഗ്രാഡുവേഷന് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം. കാനഡയിലെ പോസ്റ്റ് ഗ്രാഡുവേഷന് വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി പ്രോഗ്രാമിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ച് വ്യത്യാസപ്പെടും. എട്ട് മാസം മുതല്‍ 3 വര്‍ഷം വരെയാകാം. രാജ്യത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നര്‍ക്ക് ജോലിയൊടൊപ്പം പിആറിനും അപേക്ഷിക്കാം.
ഓസ്ട്രേലിയയില്‍ പഠനത്തിന് ശേഷം ഓസ്ട്രേലയയില്‍ തുടരാന്‍ 485 ഗ്രാഡുവേറ്റ് വര്‍ക്ക് സ്ട്രീം വിസയാണ് സാധാരണയായി ഉപയോഗിക്കുന്നത്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ തൊഴില്‍ പരിചയം നേടുന്നതിന് 3 വര്‍ഷത്തേക്ക് ഓസ്ട്രേലിയയില്‍ താമസിക്കാനും ജോലി ചെയ്യാനും സ്കില്‍ഡ് ഗ്രാജ്വേറ്റ് ടെമ്പററി വിസ ലഭിക്കും. ആവശ്യമായ പോയിന്റുകള്‍ നേടിയ ശേഷം പിആറിന് (സ്ഥിര താമസം) അപേക്ഷിക്കാന്‍ കഴിയുന്ന നിരവധി സബ്ക്ലാസ്സുകള്/സ്ട്രീമുകളുമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
