മനുഷ്യന് എപ്പോഴാണ് പണത്തിന് ആവശ്യം ഉണ്ടാവുക എന്ന് പറയാൻ സാധിക്കില്ല. പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാൽ, വാഹനം റിപ്പയർ ചെയ്യേണ്ട സാഹചര്യം, വീട് പുതുക്കി പണിയൽ തുടങ്ങി അപ്രതീക്ഷിതമായി പണം കണ്ടെത്തേണ്ട സാഹചര്യങ്ങൾ നിരവധിയാണ്. ഈ കാര്യങ്ങൾ മുൻകൂട്ടി കണ്ട് സാമ്പത്തിക നിക്ഷേപം ക്രമീകരിച്ചവർക്ക് എന്നാൽ ആകുലതപ്പെടേണ്ടി വരില്ല. എന്നാൽ അങ്ങനെ ചെയ്യാത്ത ആളുകൾക്ക് കൂട്ടുകാരിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ പണം കടം വാങ്ങേണ്ടി വരും. എന്നിട്ടും തികഞ്ഞില്ലെങ്കിൽ വ്യക്തിഗത വായ്പയ്ക്കായി ബാങ്കുകളെ ആശ്രയിക്കേണ്ടി വന്നേക്കാം.
സ്വത്ത്, സ്വർണം തുടങ്ങിയവ ഈടായി നൽകാതെ പെട്ടെന്ന് പണം കണ്ടെത്താൻ വ്യക്തിഗത വായ്പകൾ നിങ്ങളെ സഹായിക്കും. വ്യക്തിഗത വായ്പയ്ക്ക് ബാങ്കുകൾ ഉപഭോക്താക്കൾക്ക് വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് 9.50 ശതമാനം മുതൽ 10.50 ശതമാനം വരെയാണ്. പ്രോസസ്സിംഗ് ഫീസും ജിഎസ്ടിയും ഈടാക്കിയതിന് ശേഷമുള്ള പണമാണ് ഉപഭോക്താക്കൾക്ക് ബാങ്കുകൾ വിതരണം ചെയ്യുക. പ്രോസസ്സിംഗ് ഫീസ് 2 ശതമാനം മുതൽ 3.5 ശതമാനം വരെയാകാം.

ഇന്ത്യയിലെ മുൻനിര വായ്പാദാതാക്കൾ വാഗ്ദാനം ചെയ്ത വ്യക്തിഗത വായ്പാ നിരക്കുകളുടെ പലിശ നിരക്കുകൾ നമുക്ക് പരിശോധിക്കാം (ജൂലൈ 13 വരെയുള്ള കണക്കനുസരിച്ച്).
1. ബാങ്ക് ഓഫ് മഹാരാഷ്ട്ര
പ്രതിവർഷം 9.5 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ബറോഡ വ്യക്തിഗത വായ്പ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. 1 ശതമാനം വരെ പ്രോസസ്സിംഗ് ഫീസും ബാങ്ക് ഈടാക്കുന്നു.
2. എച്ച്എസ്ബിസി ബാങ്ക്
വാർഷികാടിസ്ഥാനത്തിൽ 10.15 ശതമാനം മുതൽ 16 ശതമാനം വരെയാണ് ബാങ്ക് പലിശ ഈടാക്കുന്നത്. 2 ശതമാനമാണ് പ്രോസസ്സിംഗ് ഫീസ്.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
10.30 ശതമാനം മുതൽ 15.30 ശതമാനം വരെ വാർഷിക പലിശ നിരക്ക് എസ്ബിഐ വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നു. പ്രോസസ്സിംഗ് ഫീസ് 1.50 ശതമാനം വരെയാണ്.
4. സൗത്ത് ഇന്ത്യൻ ബാങ്ക്
10.50 ശതമാനം മുതൽ 22.31 ശതമാനം വരെ വാർഷിക പലിശ നിരക്കാണ് ബാങ്ക് ഈടാക്കുന്നത്. വായ്പ 25 ലക്ഷത്തിന് മുകളിലാണെങ്കിൽ 1 പ്രോസസ്സിംഗ് ഫീസും ബാങ്ക് ഈടാക്കും.
5. ഇന്ത്യൻ ഓവർസീസ് ബാങ്ക്
വാർഷികാടിസ്ഥാത്തിൽ 10.5 ശതമാനം മുതൽ 13.9 ശതമാനം വരെ പലിശ നിരക്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് ഈടാക്കുന്നു. 0.5 ശതമാനമാണ് പ്രോസസ്സിംഗ് ഫീസ്.
6. ഐസിഐസിഐ ബാങ്ക്
വാർഷികാടിസ്ഥാനത്തിൽ 10.85 ശതമാനം മുതൽ 16.65 ശതമാനം വരെയാണ് പലിശ നിരക്ക്. പ്രോസസ്സിംഗ് ഫീസ് 2 ശതമാനമാണ്.
7. ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്
പ്രതിവർഷം 10.70 ശതമാനം മുതൽ പലിശ നിരക്കിൽ ബാങ്ക് വ്യക്തിഗത വായ്പകൾ നൽകുന്നു. 2 ശതമാനം വരെയാണ് പ്രോസസ്സിംഗ് ഫീസ്.
8. ഇൻഡസ്ഇൻഡ് ബാങ്ക്
പ്രതിവർഷം 10.49 ശതമാനം മുതൽ പലിശ നിരക്കാണ് ബാങ്ക് വായ്പകൾക്ക് ഈടാക്കുന്നത്. പ്രോസസ്സിംഗ് ഫീസ് 3.5 ശതമാനം വരെയാണ്.
വായ്പ പെട്ടെന്ന് ലഭിക്കും
750 ന് മുകളിൽ ക്രെഡിറ്റ് സ്‌കോർ ഉള്ളവർക്ക് വ്യക്തിഗത വായ്പകൾ പെട്ടെന്ന് ലഭിക്കും. കുറഞ്ഞ തുകയാണ് ആവശ്യമെങ്കിൽ വായ്പ ലഭിക്കാനുള്ള സാധ്യതയും കൂടുന്നുവെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം നിബന്ധനകൾക്കു വിധേയമായി തിരിച്ചടവ് കാലാവധി വർധിപ്പിക്കാമെന്നതും നേട്ടം തന്നെ. നിങ്ങൾക്ക് പെട്ടെന്ന് പണം ആവശ്യമുള്ളപ്പോൾ, മറ്റ് വിലകുറഞ്ഞ ഓപ്ഷനുകൾ ഇല്ലാത്തപ്പോൾ ഒരു വ്യക്തിഗത വായ്പ സഹായകരമാണ്. എന്നാൽ അത് ബുദ്ധിപൂർവ്വം ഉപയോഗിക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications