നികുതി സ്ലാബുകൾ പുന:സ്ഥാപിച്ചാൽ സർക്കാരിന് നേട്ടം 55,000 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായനികുതി സ്ലാബുകളും മൂലധന നേട്ട നികുതി വ്യവസ്ഥയും പൂർണ്ണമായും പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് നടപ്പിലാക്കുകയാണെങ്കിൽ സർക്കാരിന് വരുമാനം 55,000 കോടിയിലധികം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്. ശുപാർശകൾ പൂർണ്ണമായി നടപ്പിലാക്കുകയാണെങ്കിൽ വരുമാനത്തിൽ മൊത്തത്തിൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.

ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് സർക്കാർ പരിശോധിക്കാൻ തുടങ്ങി, ഇതിലെ ചില ശുപാർശകൾ വരാനിരിക്കുന്ന ബജറ്റിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആറുവർഷമായി ഉയർന്ന വരുമാന നികുതി നൽകുന്നവർക്കാണ് മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ അറിയിപ്പ്: നിങ്ങളുടെ ഇ-മെയിൽ, ഇ-ഫയലിംഗ് അക്കൗണ്ടുകൾ ഉടൻ പരിശോധിക്കുകആദായ നികുതി വകുപ്പിന്റെ അറിയിപ്പ്: നിങ്ങളുടെ ഇ-മെയിൽ, ഇ-ഫയലിംഗ് അക്കൗണ്ടുകൾ ഉടൻ പരിശോധിക്കുക

നികുതി സ്ലാബുകൾ പുന:സ്ഥാപിച്ചാൽ സർക്കാരിന് നേട്ടം 55,000 കോടി

പ്രതിവർഷം 10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10 ശതമാനം ആദായനികുതിയും 10 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്ക് 20 ശതമാനവും 20 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്ക് 30 ശതമാനവുമാണ് നിർദ്ദേശിച്ചിരിക്കുന്ന പുതിയ വരുമാന നികുതി സ്ലാബ്. രണ്ട് കോടിയിൽ കൂടുതൽ വരുമാനം ലഭിക്കുന്ന വ്യക്തികൾക്ക് 35 ശതമാനം എന്ന നിലവിലെ ആദായനികുതിയിൽ ഒരു മാറ്റവും നിർദ്ദേശിച്ചിട്ടില്ല.

15 ശതമാനം മുതൽ 37 ശതമാനം വരെയുള്ള സർചാർജ് നീക്കം ചെയ്യാൻ ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രോവിഡന്റ് ഫണ്ട്, മെഡിക്കൽ, വിദ്യാഭ്യാസ ചെലവുകൾ, ഭവനവായ്പ, ചാരിറ്റി എന്നിവയ്ക്ക് വ്യക്തികൾക്ക് ലഭ്യമായ കിഴിവുകൾ പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്. നിലവിൽ, സ്ഥിര നിക്ഷേപങ്ങളിലെ ലാഭം, ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ, ഇൻഷുറൻസ് എന്നിവയ്ക്കുള്ള പലിശയ്ക്ക് വ്യക്തികൾക്ക് കിഴിവുകൾ ലഭിക്കും. പലിശയ്ക്ക് പകരമായി ലഭ്യമായ കിഴിവ് നീക്കംചെയ്യാൻ ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശിച്ചിട്ടുണ്ട്.

കോടീശ്വരന്മാർ നികുതി അടയ്ക്കാൻ തുടങ്ങി; എണ്ണത്തിൽ വർദ്ധനവ്കോടീശ്വരന്മാർ നികുതി അടയ്ക്കാൻ തുടങ്ങി; എണ്ണത്തിൽ വർദ്ധനവ്

malayalam.goodreturns.in

English summary

നികുതി സ്ലാബുകൾ പുന:സ്ഥാപിച്ചാൽ സർക്കാരിന് നേട്ടം 55,000 കോടി

The government could raise more than Rs 55,000 crore by implementing a task force report. Read in malayalam.
Story first published: Monday, November 11, 2019, 18:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X