വിദേശികള്‍ വീണ്ടും കയ്യൊഴിഞ്ഞു; വിപണി മൂക്കുംകുത്തി താഴേക്ക്; നഷ്ടം 7 ലക്ഷം കോടി!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. ഇതോടെ മൂന്ന് ദിവസത്തില്‍ 7 ലക്ഷം കോടിയോളം രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായി. രണ്ടാഴ്ചയ്ക്കിടെ നേരിടുന്ന വന്‍ തകര്‍ച്ചയാണ് ഇന്ന് വിപണികളില്‍ ദൃശ്യമായത്. സെന്‍സെക്‌സ് 1,000 പോയിന്റിലേറെയും നിഫ്റ്റി 300-ലേറെ പോയിന്റും ഇടിഞ്ഞു. ഇതോടെ നിര്‍ണായകമായ നിലവാരങ്ങളും പ്രധാന സൂചികകള്‍ക്ക് നഷ്ടമായി. വിവിധ ആഗോള, ആഭ്യന്തര ഘടകങ്ങളാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 302 പോയിന്റ് നഷ്ടത്തില്‍ 17,213-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 1,023 പോയിന്റ് ഇടിഞ്ഞ് 57,621-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 793 പോയിന്റ് നഷ്ടത്തോടെ 37,995-ലും വ്യാപാരം അവസാനിപ്പിച്ചു.

പ്രതികൂല ഘടകങ്ങള്‍

പ്രതികൂല ഘടകങ്ങള്‍

  •  ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ നിരക്കിലേക്ക് കുതിക്കുന്നത്. നിലവില്‍ ബ്രൈന്‍ഡ് ക്രൂഡ് 94 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടെ മാ്ത്രം 14 ശതമാനത്തിലധികം വില വര്‍ധിച്ചു.
  •  വെള്ളിയാഴ്ച പുറത്തുവന്ന തൊഴില്‍ നിരക്കുകളും മികച്ചതായിരുന്നു. അതിനാല്‍ പണപ്പെരുപ്പ ഭീഷണി നേരിടാന്‍ പലിശ വര്‍ധിപ്പിക്കാനുള്ള ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ ശക്തിപ്പെടാത്താവുന്ന ഘടകമാകും.
  • ആഭ്യന്തര വിപണിയില്‍ വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായ വില്‍പ്പനക്കാരാകുന്നത്. ഇക്കഴിഞ്ഞ ആഴ്ചയിലും 7,000 കോടിയിലേറെ രൂപയുടെ വില്‍പ്പന. 2022-ല്‍ മാത്രം 37,000 കോടിയിലേറെ രൂപയുടെ വില്‍പ്പനയും നടത്തിക്കഴിഞ്ഞു.
റിസര്‍വ്
  • പൊതുബജറ്റിന് ശേഷം റിസര്‍വ് ബാങ്കിന്റെ ആദ്യ ധനനയ അവലോകന യോഗം. പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധന വരുത്തുമോയെന്ന ആശങ്ക.
  • ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തില്‍ അയവില്ലാത്ത സാഹചര്യം.
  •  ടെക് ഓഹരികളില്‍ തിരുത്തല്‍ തുടരുന്നത്. ഒരു മാസത്തിനിടെ ഐടി വിഭാഗം സൂചിക 10 ശതമാനത്തിലേറെ വീണു. ആഗോള തലത്തിലെ പ്രവണതയും വിദേശ നിക്ഷേപകരുടെ പിന്‍വലിയലും കാരണം.

Also Read: കയ്യിലുള്ളത് ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി, സ്റ്റോക്ക് സ്പ്ലിറ്റ് നടത്തുന്ന കമ്പനികളിതാAlso Read: കയ്യിലുള്ളത് ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി, സ്റ്റോക്ക് സ്പ്ലിറ്റ് നടത്തുന്ന കമ്പനികളിതാ

നിഫ്റ്റി മൂവ്‌മെന്റ്

നിഫ്റ്റി മൂവ്‌മെന്റ്

50 പോയിന്റിലേറെ നഷ്ടത്തോടെയാണ് നിഫ്റ്റി പുതിയ ആഴ്ചയിലെ വ്യാപാരം ആരംഭിച്ചത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ മുകളിലേക്ക കയറുകയും സൂചികകള്‍ നേട്ടത്തിലേക്കെത്തുകയും ചെയ്തു. 17,536-ലെത്തി ഇന്നത്തെ ഉയര്‍ന്ന നിലവാരവും കുറിച്ചു. തുടര്‍ന്ന് വിപണിയില്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. പിന്നീടുള്ള ഒരു ഘട്ടത്തിലും സൂചികയില്‍ പച്ച തെളിഞ്ഞില്ല. ക്രമാനുഗതമായി ഓരോ സപ്പോര്‍ട്ട് നിലവാരങ്ങളും തകര്‍ത്ത് താഴേക്ക് പതിച്ചു.ഒരു ഘട്ടത്തില്‍ 17,119-ലേക്ക് വീണ് ഇന്നത്തെ താഴ്ന്ന നിലവാരം കുറിച്ചെങ്കിലും നേരിയ തോതില്‍ നിക്ഷേപ താത്പര്യം ഉടലെടുത്തതിനാല്‍ സൂചിക നൂറോളം പോയിന്റ് തിരികെ പിടിക്കുകയും 17,200-ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാനും സാധിച്ചു.

നേട്ടവും കോട്ടവും

നേട്ടവും കോട്ടവും

വിപണിയിലെ തകര്‍ച്ചക്കിടെയിലും പൊതുമേഖല സ്ഥാപനങ്ങളുടെ സൂചിക നേട്ടത്തിലാണ് അവസാനിച്ചത്. ഇതില്‍ പൊതുമേഖല ബാങ്കുകളാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. എനര്‍ജി, മെറ്റല്‍ വിഭാഗം ഓഹരികളും നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. അതേസമയം, സ്വകാര്യ ധനകാര്യ മേഖലയില ഓഹരികളാണ് വമ്പന്‍ തിരിച്ചടി നേരിട്ടത്. ഇതിനോടൊപ്പം ഓട്ടോ, റിയാല്‍റ്റി, മീഡിയ, എഫ്എംസിജി, ഫാര്‍മ, കാപ്പിറ്റല്‍ ഗുഡ്‌സ് ഓഹരികളും ഓഹരികളും ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു. അതേസമയം, ബിഎസ്ഇയിലെ മിഡ്കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങളും ഒരു ശതമാനത്തോളം നഷ്ടം നേരിട്ടു.

എഡി റേഷ്യോ

എഡി റേഷ്യോ

എന്‍എസ്ഇയില്‍ വെള്ളിയാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,137 ഓഹരികളില്‍ 682 എണ്ണത്തില്‍ വില വര്‍ധനയും 1,401 ഓഹരികളില്‍ വിലയിടിവും 54 എണ്ണം വില വ്യതിയാനം ഇല്ലാതെയും തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.49-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.70 ആയിരുന്നു. ഇതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 122 എണ്ണം നേട്ടത്തിലും 337 കമ്പനികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 8 ശതമാനത്തിലേറെ ഉയര്‍ന്ന് 20.45-ലേക്കെത്തി. വിക്‌സിന്റെ നിലവാരം 20 മറികടക്കുന്നത് വിപണിക്ക ഗുണകരമല്ല.

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 8 എണ്ണം മാത്രമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിച്ചത്. പൊതുമേഖല സ്ഥാപനങ്ങളായ പവര്‍ ഗ്രിഡ് കോര്‍പ് 2 ശതമാനത്തോളവും ഒഎന്‍ജിസി 1.47 ശതമാനവും എന്‍ടിപിസി ഒരു ശതമാനത്തോളവും മുന്നേറി. ടാറ്റ സ്റ്റീല്‍., എസ്ബിഐ, അള്‍ട്രാടെക് സിമന്റ്, കോള്‍ ഇന്ത്യ എന്നിവയും നേട്ടത്തില്‍ അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 42 എണ്ണവും തിങ്കളാഴ്ച വിലയിടിവ് രേഖപ്പെടുത്തി. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് 4 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്ക് 3.66 ശതമാനവും എച്ച്ഡിഎഫ്‌സി ലൈഫ് 3.38 ശതമാനവും എല്‍ & ടി, ബ്രിട്ടാണിയ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ്, എച്ചഡിഎഫ്‌സി, കൊട്ടക് മബീന്ദ്ര ബാങ്ക് എന്നിവ 3 ശതമാനത്തോളവും നഷ്ടം നേരിട്ടു.

Read more about: stock market share market
English summary

Amid Concern Of US Policy Tightening FII Selling Spree Causes Market Crash 7 Trillion Wipes Out Sensex Lost 1000 points

Amid Concern Of US Policy Tightening FII Selling Spree Causes Market Crash 7 Trillion Wipes Out Sensex Lost 1000 points
Story first published: Monday, February 7, 2022, 16:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X