കണക്റ്റിവിറ്റി പ്രശ്നങ്ങൾ കാരണം ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സേവനങ്ങൾ തടസ്സപ്പെട്ടു. എടിഎമ്മുകളും പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകളും ഒഴികെയുള്ള എല്ലാ ബാങ്കിംഗ് ചാനലുകളെയും തകരാർ ബാധിച്ചിരിക്കുന്നതായി എസ്ബിഐ ചൊവ്വാഴ്ച ട്വീറ്റിൽ അറിയിച്ചു.
ഇടയ്ക്കിടെയുള്ള കണക്റ്റിവിറ്റി പ്രശ്നങ്ങൾ തങ്ങളുടെ കോർ ബാങ്കിംഗ് സംവിധാനം ഇന്ന് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ടെന്നും. ഉച്ചയ്ക്ക് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ബാങ്ക് ട്വീറ്റ് ചെയ്തു. കൂടാതെ എല്ലാ ചാനലുകളെയും എടിഎമ്മുകളും പിഒഎസ് മെഷീനുകളും ഒഴികെയുള്ള ബാങ്കിംഗ് സേവനങ്ങളെ സാങ്കേതിക തകരാർ ബാധിക്കുമെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു. സാധാരണ സേവനം ഉടൻ പുനരാരംഭിക്കുമെന്നും ബാങ്ക് കൂട്ടിച്ചേർത്തു.

40 കോടിയിലധികം ഉപഭോക്താക്കളുള്ള എസ്ബിഐക്ക് ഇന്ത്യയുടെ ബാങ്കിംഗ് മേഖലയുടെ അഞ്ചിലൊന്ന് വിഹിതമുണ്ട്. ഇതിൽ 8 ലക്ഷത്തോളം ആളുകൾ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങളും 2 ലക്ഷത്തോളം പേർ മൊബൈൽ ബാങ്കിംഗ് സേവനങ്ങളുമാണ് ഉപയോഗിക്കുന്നത്. എസ്ബിഐയുടെ ഡിജിറ്റൽ ആപ്ലിക്കേഷനായ യോനോയ്ക്ക് 2.1 ലക്ഷത്തിലധികം രജിസ്ട്രേഷനുകളുണ്ട്, അതേസമയം ഡിജിറ്റൽ ബാങ്കിംഗ് പോർട്ടലായ ''Onlinesbi'ക്ക് 7.35 കോടിയിലധികം ഉപയോക്തൃ അടിത്തറയുണ്ട്.
ബ്രാഞ്ചുകളിലും ഓൺലൈനിലും സേവനങ്ങൾ തടസ്സപ്പെട്ടതായി നിരവധി ഉപയോക്താക്കൾ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. നിരവധി ട്വീറ്റുകൾക്ക് മറുപടിയായി, കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഉച്ചയോടെ പരിഹരിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐ അറിയിച്ചു. എന്നിരുന്നാലും പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications