കൊവിഡ് 19 മഹാമരിക്കിടയില്‍ ഉപഭോക്തൃ ആത്മവിശ്വാസം തകര്‍ന്നെന്നും, ഇത് 2020-21 കാലയളവില്‍ സമ്പദ്വ്യവസ്ഥ 1.5 ശതമാനം ചുരുക്കാന്‍ ഇടയാക്കുമെന്നും റിസര്‍വ് ബാങ്ക് പുറത്തുവിട്ട സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. 'നിലവിലെ സാഹചര്യ സൂചിക (സിഎസ്ഐ) ചരിത്രപരമായ താഴ്ന്ന നിലയിലെത്തിയതോടെ ഒരു വര്‍ഷം മുമ്പുള്ള ഫ്യൂച്ചര്‍ എക്സ്പക്റ്റേഷന്‍സ് സൂചികയും (എഫ്ഇഐ) കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി, അശുഭാപ്തി മേഖലയിലേക്ക് പ്രവേശിച്ചു,' റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേ കണക്കുകള്‍ പറയുന്നു.
മറ്റൊരു സര്‍വേ പ്രകാരം, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 1.5 ശതമാനം ചുരുങ്ങാന്‍ സാധ്യതയുണ്ടെന്ന് അറിയിക്കുന്നു. എന്നിരുന്നാലും അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷയുണ്ട്. ' 2020-21 കാലയളവില്‍ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 1.5 ശതമാനം ഇടിയാന്‍ സാധ്യതയുണ്ട്. എന്നാല്‍, അടുത്ത വര്‍ഷമിത് 7.2 ശതമാനം വളര്‍ച്ച കൈവരിച്ച് മേഖലയിലേക്ക് തിരിച്ചുവരും,' സര്‍വേ ഓഫ് പ്രൊഫഷണല്‍ പ്രവചകര്‍ പറയുന്നു.

യഥാര്‍ത്ഥ സ്വകാര്യ അന്തിമ ഉപഭോഗച്ചെലവ് (പിഎഫ്സിഇ) 2020-21 കാലയളവില്‍ 0.5 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.9 ശതമാനം രേഖപ്പെടുത്തുമെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു. യഥാര്‍ത്ഥ മൊത്ത സ്ഥിര മൂലധന രൂപീകരണം (ജിഎഫ്സിഎഫ്) 2020-21 -ല്‍ 6.4 ശതമാനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെങ്കിലും 2021-22 -ല്‍ 5.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ.
യഥാര്‍ത്ഥ മൊത്ത മൂല്യവര്‍ദ്ധനവ് (ജിവിഎ) ഈ സാമ്പത്തിക വര്‍ഷത്തില്‍ 1.7 ശതമാനം കുറയുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍, 2021-22 -ല്‍ 6.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും വ്യാവസായിക, സേവന മേഖലയിലെ വര്‍ധനവാണ് ഇതിന്റെ പിന്തുണയെന്ന് 24 പാനലിസ്റ്റുകളുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയുള്ള എസ്പിഎഫ് സര്‍വേ പറയുന്നുണ്ട്. പൊതു സാമ്പത്തിക സ്ഥിതി, തൊഴില്‍ സാഹചര്യം, ഗാര്‍ഗിക വരുമാനം എന്നിവയെക്കുറിച്ചുള്ള ഉപഭോക്തൃ ധാരണ സങ്കോചമേഖലയിലേക്ക് ആഴത്തില്‍ പതിച്ചു.
അതേസമയം, പൊതു സാമ്പത്തിക സ്ഥിതി, വരും വര്‍ഷത്തെ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകളും അശുഭാപ്തിവിശ്വാസത്തിലായിരുന്നുവെന്ന് സിസിഎസ് അഭിപ്രായപ്പെട്ടു. കൊവിഡ് 19 മഹാമാരി കണക്കിലെടുത്ത്, 2020 മെയ് 5-17 തീയതികളില്‍ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പാട്ന എന്നിവയുള്‍പ്പടെ രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ ടെലിഫോണ്‍ അഭിമുഖങ്ങളിലൂടെയാണ് സര്‍വേ നടത്തിയത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
